കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

40 ലക്ഷം അനധികൃത കുടിയേറ്റക്കാരെവിടെ, അമിത് ഷാ പറഞ്ഞതൊക്കെ മറന്നോ? തുറന്നടിച്ച് ദിഗ്‌വിജയ് സിംഗ്

Google Oneindia Malayalam News

ഇന്‍ഡോര്‍: അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. അസമില്‍ 40 ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരുണ്ടെന്ന അമിത് ഷായുടെ വാക്കുകള്‍ കള്ളമാണെന്ന് ദിഗ്വിജയ് സിംഗ് പറയുന്നു. അമിത് ഷാ പറഞ്ഞ 40 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ എവിടെയാണ് ഉള്ളതെന്നും സിംഗ് ചോദിച്ചു. അതിനുള്ള മറുപടി അമിത് ഷാ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1

ബിജെപി സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇത്രത്തോളം കുടിയേറ്റക്കാര്‍ രാജ്യത്തുണ്ടെന്നത് തെറ്റിദ്ധരിപ്പിക്കലാണ്. ഉണ്ടെങ്കില്‍ തന്നെ അവരെവിടെയാണ് ഉള്ളതെന്ന് അദ്ദേഹം കാണിക്കട്ടെയെന്നും സിംഗ് പറഞ്ഞു. അതേസമയം നിലവില്‍ അമിത് ഷാ അസമില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. അസമിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 371 റദ്ദാക്കില്ലെന്നും അമിത് ഷാ പറഞ്ഞിരിക്കുകയാണ്.

അതേസമയം പൗരത്വ പട്ടികയില്‍ കൃത്രിമം ഉണ്ടെന്നും, അനര്‍ഹരായ നിരവധി പേര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെന്നും അസം ബിജെപി നേതൃത്വം ആരോപിച്ചിരുന്നു. ഇവരെയൊന്നും മടക്കി അയക്കില്ലെന്ന് പിന്നാലെ അമിത് ഷാ പ്രഖ്യാപിക്കുകയും ചെയ്തു. നേരത്തെ ബിജെപി മന്ത്രി ഹിമന്ത ബിശ്വ ശര്‍മ പട്ടികയില്‍ അര്‍ഹരായ ഹിന്ദുക്കളെ ഒഴിവാക്കിയെന്ന് ആരോപിച്ചിരുന്നു. ഇവര്‍ക്കൊപ്പം എന്ത് കാര്യത്തിനും കൂട്ടിനുണ്ടാവുമെന്നും ശര്‍മ പറഞ്ഞിരുന്നു.

എന്‍ആര്‍സിയുടെ അന്തിമ രൂപം 19 ലക്ഷം പേരെ രേഖയില്ലാത്തതിന്റെ പേരില്‍ ഇന്ത്യന്‍ പൗരന്‍മാരല്ലെന്ന് കണക്കാക്കായിരിക്കുകയാണ്. അമിത് ഷായുടെ വലംകൈയ്യായ കൈലാഷ് വിജയ് വര്‍ഗീയയോട് ചോദിച്ചാല്‍ അദ്ദേഹം കണക്കുകള്‍ പറഞ്ഞ് തരുമെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു. ബിജെപിയുടെ പഴയ ശീലമാണ്, ഇത്തരം ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത്. അവര്‍ മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും സിംഗ് പറഞ്ഞു. രാജ്യം സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുകയാണ്. എല്ലാത്തിനും കാരണം പ്രധാനമന്ത്രിയാണെന്നും ദിഗ്വിജയ് സിംഗ് ആരോപിച്ചു.

മുംബൈ കോണ്‍ഗ്രസില്‍ പ്രസിഡന്റ് പോര്... സോണിയ ക്യാമ്പും രാഹുല്‍ ക്യാമ്പും തമ്മില്‍മുംബൈ കോണ്‍ഗ്രസില്‍ പ്രസിഡന്റ് പോര്... സോണിയ ക്യാമ്പും രാഹുല്‍ ക്യാമ്പും തമ്മില്‍

English summary
where are 40 lakh immigrants digvijay singh against amit shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X