നേഹയും അഭിജീതും എവിടെ? ഒരു വിവരവുമില്ല, നേഹയെ കൊണ്ട് പോയ കാറിൽ സിവിൽ വേഷത്തിൽ ആളുകൾ?
തിരംഗ മാര്‍ച്ചിന് മുന്നോടിയായി ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്ത അഭിജീത് ദിപ്കെയേയും നേഹ ബോറയേയും കാണാനില്ലെന്ന ആരോപണവുമായി സിജെപിയും ഐസയും. സിജെപി സ്ഥാപകനായ അഭിജീത് ദിപ്കെ തിരംഗ മാര്‍ച്ചില്‍ പങ്കെടുക്കാനായി പുറപ്പെടുന്നതിനിടെയാണ് ഡല്‍ഹി പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ കയറ്റിക്കൊണ്ട് പോയത്.
അതിന് ശേഷം അഭിജീത് എവിടെ ആണെന്നുളള ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് സിജെപി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്. ''അഭിജീത് ദിപ്കെയെ ഡല്‍ഹി പോലീസ് ഏതോ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ട് പോയിരിക്കുകയാണ്. അഭിജീതുമായി ഞങ്ങള്‍ക്ക് ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. അഭിഭാഷകരുമായി സംസാരിക്കാനും അദ്ദേഹത്തെ അനുവദിക്കുന്നില്ല'', സിജെപി എക്സില്‍ കുറിച്ചു.
''രാജ്യത്തെ യുവാക്കളെ ഈ സര്‍ക്കാര്‍ എന്തിനാണ് തീവ്രവാദികളെ പോലെ കൈകാര്യം ചെയ്യുന്നത്. ഭരണഘടന അനുവദിക്കുന്ന എല്ലാ അവകാശങ്ങള്‍ക്കും സുരക്ഷയ്ക്കും അര്‍ഹരായ ഇന്ത്യന്‍ പൗരന്മാരാണ് ഞങ്ങള്‍. ഡല്‍ഹി പോലീസ് എവിടേക്കാണ് അഭിജീതിനെ കൊണ്ട് പോയത്. നിങ്ങള്‍ ഞങ്ങള്‍ക്ക് ഉത്തരം തന്നേ പറ്റൂ. അഭിജീത് വീട്ടില്‍ നിന്ന് ദേശീയ പതാകയുമായി പുറത്തേക്ക് ഇറങ്ങിയതാണ്. ത്രിവര്‍ണപതാകയുമായി നടക്കുന്നത് എങ്ങനെയാണ് ഒരു കുറ്റമാകുന്നത്'', സിജെപി ചോദിക്കുന്നു.

ഐസ ദേശീയ പ്രസിഡണ്ട് നേഹ ബോറയെ തിരംഗ മാര്‍ച്ചില്‍ പങ്കെടുക്കുന്നതിനിടെ മാണ്ഡി ഹൗസില്‍ വെച്ചാണ് പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുത്തത്. അതിന് ശേഷം മംഗള്‍പുരിയിലെ ആന്റി നര്‍കോടിക്സ് ടാസ്ക് ഫോഴ്സ് ഓഫീസിലേക്കാണ് നേഹയെ കൊണ്ട് പോയതെന്ന് ഐസ നേതൃത്വം പറയുന്നു. സിവില്‍ വേഷത്തിലുളള പോലീസുകാരല്ലാത്ത ആളുകള്‍ വാഹനത്തില്‍ ഉണ്ടായിരുന്നതായും ഐസ ആരോപിക്കുന്നു.
ഐസ പ്രവര്‍ത്തകര്‍ മംഗള്പുരിയിലെത്തിയെങ്കിലും നേഹയെ കുറിച്ചുളള ഒരു വിവരവും കൈമാറാനോ അഭിഭാഷകരുമായി ബന്ധപ്പെടാനോ ഉദ്യോഗസ്ഥര്‍ അനുവദിച്ചിട്ടില്ലെന്നാണ് ആരോപണം. അവിടെ നിന്ന് നേഹയെ വിന്‍ഡോയില്‍ കറുത്ത ഷീറ്റ് പതിച്ച ഒരു സ്വകാര്യ വാഹനത്തില്‍ മറ്റൊരു അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ട് പോയതായും നിലവില്‍ നേഹ എവിടെ എന്നത് സംബന്ധിച്ച് ഒരു വിവരവും ഇല്ലെന്നും ഐസ നേതൃത്വം പറയുന്നു.


Click it and Unblock the Notifications
