അഭിജീത് ദീപ്കെയെ ഡൽഹി പോലീസ് എവിടെ കൊണ്ട് പോയി? ഒരു വിവരവും ഇല്ലെന്ന് സിജെപി, ഫോൺ പിടിച്ചെടുത്തു

ന്യൂ ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുളള സമരത്തിന് ഡല്‍ഹിയില്‍ എത്തിയ സിജെപി നേതാക്കളെ വിമാനം ഇറങ്ങാന്‍ പോലും സമ്മതിക്കാതെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ് ഡല്‍ഹി പോലീസ്. സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ, വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ വിമാനത്തില്‍ കയറിയാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരും സിജെപി പ്രവര്‍ത്തകരും അടക്കമുളളവര്‍ ദീപ്‌കെയെ കാത്തിരുന്നുവെങ്കിലും പോലീസ് വിമാനത്താവളത്തില്‍ നിന്ന് സിജെപി നേതാക്കളെ പുറത്തേക്ക് ഒളിച്ച് കടത്തുകയായിരുന്നു. വിമാനത്താവളത്തിലെ പ്രധാന ഗേറ്റിന് പകരം മറ്റൊരു ഗേറ്റ് വഴിയാണ് ഇവരെ പുറത്തേക്ക് കൊണ്ട് പോയത്.

അഭിജീത് ദീപ്‌കെ അടക്കമുളളവരെ പോലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നും അവരെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നുമാണ് സിജെപി നേതാവ് അനിഷ് ഗവാന്‍ഡെ പ്രതികരിച്ചിരിക്കുന്നത്. അഭിജീതിനും മറ്റുളളവര്‍ക്കുമൊപ്പം അനിഷും വിമാനത്തിലുണ്ടായിരുന്നു. തനിക്ക് മുന്നില്‍ വെച്ചാണ് നിയമവിരുദ്ധമായും ഭരണഘടനാ വിരുദ്ധമായും അഭിജീതിനേയും മറ്റുളളവരേയും പോലീസും ഐബിയും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തതെന്നും അനീഷ് ആരോപിച്ചു.

Abhijeet Dipke

അഭിജീതിന്റെയും സൗരവിന്റെയും അശുതോഷിന്റെയും ഫോണുകള്‍ പോലീസ് പിടിച്ചെടുത്തുവെന്നും അഭിഭാഷകരെ ബന്ധപ്പെടാന്‍ പോലും അനുവദിക്കുന്നില്ലെന്നും സിജെപി ആരോപിക്കുന്നു. നേതൃത്വം അറസ്റ്റിലായാലും സമരം തുടരാനാണ് പ്രവര്‍ത്തകരോട് സിജെപി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം കസ്റ്റഡിയിലെടുത്ത അഭിജീത് ദിപ്‌കെയേയും അശുതോഷ് റാങ്കയേയും സൗരവ് ദാസിനേയും മൂന്ന് വ്യത്യസ്ത ഇടങ്ങളിലേക്കാണ് പോലീസ് മാറ്റിയിരിക്കുന്നത് എന്നുളള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

അഭിജീത് ദീപ്‌കെയെ ഗുരുഗ്രാം പോലീസ് സ്‌റ്റേഷനിലേക്കും സൗരവ് ദാസിനെ ഡല്‍ഹി സ്റ്റേഷനിലേക്കും അശുതോഷ് റാങ്കയെ ദ്വാരക പോലീസ് സ്‌റ്റേഷനിലേക്കുമാണ് കൊണ്ട് പോയിരിക്കുന്നത് എന്നാണ് വിവരം. സിജെപി ലീഗല്‍ ടീമിനെ നയിക്കുന്ന രത്‌ന സിംഗ്, മോദി സര്‍ക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനം നടത്തുന്ന ഇന്‍ഫ്‌ളുവന്‍സര്‍ ധ്രുവ് റാഠി എന്നിവരെ രാവിലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഗുരുഗ്രാമിലെ വീട്ടില്‍ അന്‍പതോളം വരുന്ന പോലീസുകാര്‍ എത്തിയാണ് ധ്രുവ് റാഠിയെ വീട്ട് തടങ്കലിലാക്കിയിരിക്കുന്നത്. ഡല്‍ഹിയില്‍ ഇതുവരെ മൂവായിരത്തിലധികം പേര്‍ കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് വിവരം. ജന്തര്‍ മന്തര്‍ പരിസരത്ത് വെച്ച് അഞ്ഞൂറോളം പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. എസ്എഫ്ഐയും ഡിവൈഎഫ്ഐയും അടക്കമുളള ഇടത് സംഘടനകൾ ജന്തർ മന്തറിന് സമീപത്തേക്ക് മിന്നൽ മാർച്ചുകൾ നടത്തി. പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്ജ് നടത്തി. റിപ്പോർട്ടർ ടിവിയുടെ രണ്ട് വനിതാ മാധ്യമപ്രവർത്തകർ അടക്കമുളളവരും പോലീസ് കസ്റ്റഡിയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma