കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരിതാശ്വാസ ഫണ്ട് 764 കോടി, ചിലവഴിച്ചത് 240 കോടി; പുതുച്ചേരി സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സുനാമി ദുരന്ത നിവാരണ ഫണ്ട് ചെലവഴിക്കാതെ പുതുച്ചേരി. 2004 ലെ സുനാമി ദുരിതാശ്വാസ നിധിയായി 764 കോടി രൂപയായിരുന്നു പുതുച്ചേരിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ 240 കോടി രൂപ മാത്രമാണ് ചിലവഴിച്ചതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

ബാക്കി വരുന്ന 524 കോടി രൂപ എന്ത് ചെയ്‌തെന്ന് വ്യക്തമല്ല. എന്നാല്‍ അനുവദിച്ച മുഴുവന്‍ തുകയും ദുരിതാശ്വാസത്തിന് ചെലവഴിച്ചു എന്നാണ് പുതുച്ചേരി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ സുനാമി ദുരിതാശ്വാസത്തിനായി അനുവദിച്ച തുക എന്തു ചെയ്‌തെന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനും പുതുച്ചേരി സര്‍ക്കാരിനും സുപ്രീംകോടതി നിര്‍ദേശം നല്‍കി.

Puducherry

സിപിഎം പ്രവര്‍ത്തകനായ ടി മുരുകനാണ് വിവരാവകാശ പ്രകാരം രേഖകള്‍ നേടി പൊതു താത്പര്യ ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്. പുതുച്ചേരിക്ക് സുനാമി ദുരിതാശ്വാസത്തിലേക്കായി 763.981 കോടി രൂപ ലഭിച്ചതായാണ് വ്യക്തമാകുന്നത്. ഇതില്‍ മുഴുവന്‍ തുകയും ചിലവഴിച്ചതായും രേഖയില്‍ പറയുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മറ്റ് വകുപ്പുകളില്‍ നിന്നും മൊത്തം ചിലവഴിച്ച തുക 239.9 കോടി രൂപ മാത്രമാണെന്ന് വ്യക്തമാകുന്നു.

ഇതിനെ തുടര്‍ന്നാണ് പൊതു താത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നാലാഴ്ചയ്ക്കകം പുതുച്ചേരി സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് ആവശ്യപെട്ട് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Following the devastating tsunami in December 2004, Puducherry received around Rs 764 crore from the Central government as financial assistance. While the Union Territory administration claimed that entire money has been spent on relief and rehabilitation, records obtained under the RTI showed the total expenditure as only Rs 240 crore. What happened to the balance Rs 524 crore?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X