കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി പറഞ്ഞത് പച്ചക്കള്ളം; 20 ലക്ഷം കോടിയുടെ പാക്കേജ് എവിടെ? കണക്ക് നിരത്തി കോണ്‍ഗ്രസ്

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യം കൊറോണ പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രധാന പ്രഖ്യാപനം നടത്തിയത്. വിപണിയെ തിരിച്ചുപിടിക്കാനും രാജ്യത്തെ രക്ഷിക്കാനും കേന്ദ്രസര്‍ക്കാര്‍ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് മോദി പറഞ്ഞത്. തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ദിവസമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാക്കേജ് വിശദീകരിച്ചു.

Recommended Video

cmsvideo
Anand Sharma challenges govt on Aatmanirbhar package, says its only 1.6% of GDP | Oneindia Malayalam

ഓരോ മേഖലയിലും നടപ്പാക്കുന്ന പദ്ധതികളും പരിഷ്‌കരങ്ങളും അവര്‍ പറഞ്ഞു. എല്ലാം കഴിയുമ്പോള്‍ ബാക്കിയാകുന്ന ചോദ്യം ഇതാണ്. എവിടെ മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ്. കോണ്‍ഗ്രസ് ഇന്നുന്നയിച്ച പ്രധാന ചോദ്യവും ഇതുതന്നെ. വിശദാംശങ്ങള്‍...

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു

സാമ്പത്തിക പാക്കേജിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത് ജിഡിപിയുടെ 1.6 ശതമാനത്തിന്റെ പാക്കേജ് മാത്രമാണെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ നേരത്തെ മോദി പ്രഖ്യാപിച്ചത് ജിഡിപിയുടെ 10 ശതമാനം പാക്കേജായി പ്രഖ്യാപിക്കുമെന്നാണ്.

വെറും 3.22 ലക്ഷം കോടി

വെറും 3.22 ലക്ഷം കോടി

20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് നരേന്ദ്ര മോദി കഴിഞ്ഞ ചൊവ്വാഴ്ച പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത് വെറും 3.22 ലക്ഷം കോടി രൂപയുടെ പാക്കേജാണ്. പൊതുജനങ്ങള്‍ക്ക് നേരിട്ട് പണം കൈയ്യിലെത്തുന്ന പ്രഖ്യാപനങ്ങളില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

തങ്ങള്‍ വെല്ലുവിളിക്കുന്നു

തങ്ങള്‍ വെല്ലുവിളിക്കുന്നു

നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തില്‍ ഒട്ടേറെ പാളിച്ചകളുണ്ട്. ഇത് സംബന്ധിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണ്. നിര്‍മല സീതാരാമന്‍ തയ്യാറുണ്ടോ? സാമ്പത്തിക രംഗത്തിന് ഉത്തേജനം നല്‍കുന്ന പദ്ധതികളും ജനങ്ങള്‍ക്ക് വായ്പ നല്‍കുന്നതും രണ്ടാണെന്ന് ആനന്ദ് ശര്‍മ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

മോദി പറഞ്ഞതും മന്ത്രി പറഞ്ഞതും

മോദി പറഞ്ഞതും മന്ത്രി പറഞ്ഞതും

പ്രതിസന്ധിയിലായ കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളില്‍ മിക്കതും അത്തരത്തിലല്ല. വെറും 3.22 ലക്ഷം കോടി രൂപയുടെ പാക്കേജ് മാത്രമാണ് മന്ത്രി പ്രഖ്യാപിച്ചത്. ഇത് ജിഡിപിയുടെ 1.6 ശതമാനം മാത്രമേ വരൂ എന്നും ആനന്ദ് ശര്‍മ പറഞ്ഞു.

പകരം ചോദ്യങ്ങള്‍ ഉന്നയിക്കുന്ന മന്ത്രി

പകരം ചോദ്യങ്ങള്‍ ഉന്നയിക്കുന്ന മന്ത്രി

എവിടെ മോദി പറഞ്ഞ 20 ലക്ഷം കോടി രൂപയുടെ പാക്കേജ്. ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് ഒരുക്കമാണ്. കോണ്‍ഗ്രസ് ഉന്നയിക്കുന്ന ചോദ്യത്തിന് ധനമന്ത്രി മറുപടി നല്‍കുന്നില്ല. പകരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയാണെന്നും ആനന്ദ് ശര്‍മ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഉത്തരം പറയണം

കേന്ദ്രസര്‍ക്കാര്‍ ഉത്തരം പറയണം

കുടിയേറ്റ തൊഴിലാളികളെ റോഡിലേക്ക് ഇറക്കി വിട്ട കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരം പറയണം. കേന്ദ്രസര്‍ക്കാരിന് ആസൂത്രണത്തില്‍ പാളിച്ച സംഭവിച്ചു. ഇത് സംബന്ധിച്ച ചോദ്യങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. എന്നാല്‍ മറുപടി നല്‍കാതെ ബദല്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് നിര്‍മല സീതാരാമന്‍ ചെയ്യുന്നതെന്നും ആനന്ദ് ശര്‍മ പറഞ്ഞു.

 മോദി സര്‍ക്കാര്‍ മാപ്പ് പറയണം

മോദി സര്‍ക്കാര്‍ മാപ്പ് പറയണം

പാക്കേജ് വിശദീകരണത്തിന്റെ അവസാന ദിനത്തില്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയാണ് ധനമന്ത്രി ചെയ്തത്. തീരെ ഗൗരവമില്ലാതെയാണ് ധനമന്ത്രി സംസാരിക്കുന്നത്. രാജ്യത്തെ ദരിദ്രരായ ജനതയോട് മോദി സര്‍ക്കാര്‍ മാപ്പ് പറയണം. അവരുടെ മൗലിക അവകാശങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി.

ഞെട്ടിക്കുന്ന നീക്കവുമായി സൗദി; യുഎസ് കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു, ഫേസബുക്ക്, ബോയിങ്, സിറ്റിഗ്രൂപ്ഞെട്ടിക്കുന്ന നീക്കവുമായി സൗദി; യുഎസ് കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു, ഫേസബുക്ക്, ബോയിങ്, സിറ്റിഗ്രൂപ്

English summary
Where is 20 Lakh Crore Package? Congress questioning the Finance Minister Nirmala Sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X