കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോ. കഫീല്‍ ഖാന്റെ അവസ്ഥ ദയനീയം; ഏകാന്ത തടവ്, കുടുംബം തകര്‍ത്തു, ഒട്ടേറെ കേസുകള്‍

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശുകാരനായ ഡോക്ടര്‍ കഫീല്‍ ഖാന്‍ ആദ്യം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത് 2017ലാണ്. ഗൊരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ പിഞ്ചുകുട്ടികള്‍ മരിച്ച സംഭവത്തില്‍ ഇടപെട്ടതായിരുന്നു കുറ്റം. കുട്ടികളെ രക്ഷപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ ഇടപെട്ട അദ്ദേഹത്തെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാക്കി. ഒമ്പതു മാസത്തോളം ജയിലില്‍ കഴിയേണ്ടിവന്നു.

പിന്നീട് സര്‍ക്കാര്‍ അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടു. പുറത്തിറങ്ങിയെങ്കിലും അധിക നാള്‍ കഴിഞ്ഞില്ല. വീണ്ടും കേസെടുത്ത് ജയിലില്‍ അടച്ചു. ജാമ്യം ലഭിച്ചപ്പോള്‍ മറ്റൊരു കേസ്. തുടര്‍ച്ചയായ കേസുകള്‍ ചുമത്തി ജലിലില്‍ ഏകാന്ത തടവിലിട്ടിരിക്കുകയാണ് ഖഫീല്‍ ഖാനെ. സഹോദരന്‍ ആദില്‍ ഖാന്റെ വിശദീകരണം ആരെയും ആശ്ചര്യപ്പെടുത്തും.....

രണ്ടുവര്‍ഷം കാത്തിരിക്കേണ്ടി വന്നു

രണ്ടുവര്‍ഷം കാത്തിരിക്കേണ്ടി വന്നു

കഫീല്‍ ഖാന്റെ കൃത്യ വിലോപം കാരണമാണ് ബിആര്‍ഡി ആശുപത്രിയിലെ കുട്ടികള്‍ മരിക്കാന്‍ ഇടയാക്കിയത് എന്നാണ് യോഗി സര്‍ക്കാര്‍ ആരോപിച്ചത്. തുടര്‍ന്ന് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്യുകയും ഒമ്പതുമാസം ജയിലിലടയ്ക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ജാമ്യം നേടി പുറത്തിറങ്ങി. രണ്ടുവര്‍ഷത്തിന് ശേഷം അന്വേഷണം പൂര്‍ത്തിയായപ്പോള്‍ കഫീല്‍ ഖാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തി വെറുതെവിട്ടു.

യോഗിയെ നേരിട്ട് ബാധിക്കുന്നത്...

യോഗിയെ നേരിട്ട് ബാധിക്കുന്നത്...

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് കഫീല്‍ ഖാന്‍ പിന്നീട് ആവശ്യപ്പെട്ടു. യോഗി ആദിത്യനാഥ് 1998 മുതല്‍ ലോക്‌സഭയില്‍ പ്രതിനിധീകരിച്ച മണ്ഡലമാണ് ഗൊരഖ്പൂര്‍ എന്നതാണ് യുപിയിലെ ബിജെപി സര്‍ക്കാരിന് പ്രശ്‌നമായത്. 25 വര്‍ഷം യോഗി എംപിയായ മണ്ഡലത്തിലെ ആശുപത്രിയില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചുവെന്നത് നേരിട്ട് ബാധിക്കുക യോഗിയെ തന്നെയാണ്.

പ്രതികാര നടപടി

പ്രതികാര നടപടി

പിന്നീട് പ്രസംഗിക്കാന്‍ അവസരം ലഭിച്ച വേളയിലെല്ലാം കഫീല്‍ ഖാന്‍ ബിആര്‍ഡി ആശുപത്രിയിലെ വീഴ്ചയും തനിക്കെതിരായ പ്രതികാര നടപടിയും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇതാണ് യോഗി സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ തിരിയാന്‍ കാരണമെന്ന് സഹോദരന്‍ ആദില്‍ ഖാന്‍ പറയുന്നു.

അന്വേഷണ സംഘം കണ്ടെത്തിയത്...

അന്വേഷണ സംഘം കണ്ടെത്തിയത്...

2019 സപ്തംബറില്‍ കോടതിയും കഫീല്‍ ഖാനെ വെറുതെവിട്ടു. സ്വന്തം പണം ചെലവഴിച്ച് ഓക്‌സിജന്‍ എത്തിക്കാനും കുട്ടികളെ രക്ഷിക്കാനും കഫീല്‍ ഖാന്‍ ശ്രമിച്ചുവെന്ന് യോഗി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘവും കണ്ടെത്തി. മാത്രമല്ല, കുട്ടികളെ രക്ഷിക്കുന്നതിന് വേണ്ടി രാത്രിയും അധികസമയം കഫീല്‍ ഖാന്‍ ജോലി ചെയ്തിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയതോടെ അദ്ദേഹത്തിനെതിരായ സര്‍ക്കാര്‍ നടപടി ദേശീയ തലത്തില്‍ ചര്‍ച്ചയായി.

വീണ്ടും അറസ്റ്റ്

വീണ്ടും അറസ്റ്റ്

കഫീല്‍ ഖാനെ വീണ്ടും സര്‍വീസില്‍ തിരിച്ചെടുത്തില്ല എന്നതും എടുത്തുപറയേണ്ടതാണ്. ഈ വര്‍ഷം ജനുവരി 29ന് മുംബൈയില്‍ വച്ച് കഫീല്‍ ഖാനെ യുപി പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ ഡിസംബര്‍ 12ന് നടന്ന സിഎഎ വിരുദ്ധ പ്രതിഷേധത്തില്‍ പ്രസംഗിച്ച കുറ്റത്തിനാണ് അറസ്റ്റ്.

എന്തുകൊണ്ട് അലിഗഡില്‍ പോയി

എന്തുകൊണ്ട് അലിഗഡില്‍ പോയി

ബിആര്‍ഡി ആശുപത്രിയിലെ സംഭവത്തില്‍ കഫീല്‍ ഖാന് പിന്തുണ നല്‍കിയവരാണ് അലിഗഡിലെ വിദ്യാര്‍ഥികള്‍. ഈ ബന്ധമാണ് അലിഗഡിലെ പ്രതിഷേധത്തില്‍ പങ്കെടുക്കാനുള്ള വിദ്യാര്‍ഥികളുടെ ക്ഷണം സ്വീകരിക്കാന്‍ കഫീല്‍ ഖാനെ പ്രേരിപ്പിച്ചത്. അന്ന് കഫീല്‍ ഖാനൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തവരില്‍ സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് ഉള്‍പ്പെടെയുള്ളവരുമുണ്ടായിരുന്നു.

കഫീല്‍ ഖാനെതിരെ 153 എ

കഫീല്‍ ഖാനെതിരെ 153 എ

കഫീല്‍ ഖാനെതിരെ 153 എ (വിദ്വേഷം പരത്തി) എന്ന വകുപ്പ് പ്രകാരം ഹിന്ദു മഹാസഭ പരാതി നല്‍കി. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ 25 കോടിയോളം വരും. അവര്‍ ശക്തരാണെന്നും ആരെയും ഭയപ്പെടേണ്ടതില്ലെന്നുമുള്ള കഫീല്‍ ഖാന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് കേസെടുക്കാന്‍ കാരണം. കേസെടുത്ത് 40 ദിവസത്തിന് ശേഷമാണ് അറസ്റ്റ് നടന്നത്.

ജാമ്യം ലഭിച്ചപ്പോള്‍ അടുത്ത കേസ്

ജാമ്യം ലഭിച്ചപ്പോള്‍ അടുത്ത കേസ്

അലിഗഡ് പ്രസംഗ കേസില്‍ കഫീല്‍ ഖാന് കോടതി ജാമ്യം നല്‍കി. പക്ഷേ, ജയില്‍ മോചിതനായില്ല. അതിനിടയില്‍ ചില കളികള്‍ നടന്നു. ഫെബ്രുവരി 10നാണ് ജാമ്യം ലഭിച്ചത്. ഫെബ്രുവരി 13ന് ദേശീയ സുരക്ഷാ നിയമം പ്രകാരം വീണ്ടും യുപി പോലീസ് കേസെടുക്കുകയായിരുന്നു.

ജയില്‍ അധികൃതരുടെ ന്യായം

ജയില്‍ അധികൃതരുടെ ന്യായം

ജാമ്യം ലഭിച്ച് മൂന്ന് ദിവസമായിട്ടും കഫീല്‍ ഖാനെ പുറത്തിറങ്ങാന്‍ പോലീസ് അനുവദിച്ചില്ല. ഇത് കോടതിയലക്ഷ്യമാണെന്ന് കാണിച്ച കഫീല്‍ ഖാന്റെ കുടുംബം കോടതിയെ സമീപിച്ചു. ഫെബ്രുവരി 12ന് മോചിപ്പിക്കുമെന്ന് കോടതി അറിയിച്ചു. പക്ഷേ, അന്നും മോചിതനായില്ല. മാധ്യമങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ പുറത്തിറങ്ങാന്‍ പറ്റില്ലെന്നാണ് ജയില്‍ അധികൃതര്‍ പറഞ്ഞ ന്യായം.

ഒടുവില്‍ വിവരം ലഭിച്ചു

ഒടുവില്‍ വിവരം ലഭിച്ചു

ഫെബ്രുവരി 13ന് രാവിലെ ആറ് മണിക്ക് ജയില്‍ മോചിതനാകുമെന്ന് പിന്നീട് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതുപ്രകാരം കുടുംബം ജയിലിന് പുറത്ത് കാത്തുനിന്നു. പക്ഷേ ഒമ്പതുമണിയയായിട്ടും പുറത്തിറങ്ങിയില്ല. അന്വേഷിച്ചപ്പോഴാണ് ദേശീയ സുരക്ഷാ നിയമ പ്രകാരം വീണ്ടും കേസെടുത്തെന്ന വിവരം ലഭിച്ചത്.

കുട്ടികള്‍ ഇപ്പോഴും മരിക്കുന്നു..

കുട്ടികള്‍ ഇപ്പോഴും മരിക്കുന്നു..

ബിആര്‍ഡി ആശുപത്രിയിലെ കുട്ടികളുടെ മരണ വിഷയം എപ്പോഴും പ്രസംഗിക്കുന്നതാണ് കഫീല്‍ ഖാനെതിരായ പ്രതികാര നടപടിക്ക് കാരണമെന്ന് സഹോദരന്‍ പറയുന്നു. ഇന്നും ബിആര്‍ഡി ആശുപത്രിയില്‍ മൂന്ന് ഡോക്ടര്‍മാരേയുള്ളൂ. കുട്ടികള്‍ ഇപ്പോഴും മരിച്ചുവീഴുകയാണ്. ഗൊരഖ്പൂരില്‍ അഖിലേഷ് യാദവ് ഒരു ആശുപത്രി നിര്‍മിച്ചിരുന്നു. പക്ഷേ, ഇന്നുവരെ ഉദ്ഘാടനം ചെയ്തിട്ടില്ല.

കുടുംബും തകര്‍ന്നു

കുടുംബും തകര്‍ന്നു

കഫീല്‍ ഖാന്റെ കുടുംബത്തെ തകര്‍ക്കാനും പിന്നീട് ശ്രമങ്ങളുണ്ടായി എന്ന് സഹോദരന്‍ പറയുന്നു. ആദില്‍ ഖാന്റെ കച്ചവടം ചിലരുടെ ഇടപെടല്‍ കാരണം പൊളിഞ്ഞു. കാറുകള്‍ വിറ്റു. കൈവശമുണ്ടായിരുന്ന സ്ഥലവും വിറ്റു. ഇടപാടുകള്‍ നടത്താന്‍ തയ്യാറായി എത്തിയവരെ ചിലര്‍ ഭീഷണിപ്പെടുത്തിയത് മൂലം ഇടപാട് മുടങ്ങി.

ഏകാന്ത തടവില്‍

ഏകാന്ത തടവില്‍

സുഹൃത്തുക്കളുടെയും അകന്ന ബന്ധുക്കളുടെയും സഹായത്താലാണ് കഫീല്‍ ഖാന്റെ കുടുംബം ഇപ്പോള്‍ ജീവിക്കുന്നത്. ഇളയ സഹോദരന്‍ കാഷിഫ് ജയിലിലെത്തി കഫീല്‍ ഖാനെ കണ്ടിരുന്നു. ഇടുങ്ങിയ ഏകാന്ത തടവിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് കഫീല്‍ ഖാന്‍ സഹോദരനോട് പറഞ്ഞുവത്രെ. നിയമപരമായി പോരാടണമെന്ന് കഫീല്‍ കുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആദില്‍ ഖാന്‍ പ്രതികരിച്ചു.

English summary
Where is Dr Kafeel Khan? Brother Adil describes his family Condition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X