കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാറൂഖ് അബ്ദുള്ള എവിടെ... സഭയില്‍ ചോദ്യമുന്നയിച്ച് പ്രതിപക്ഷ നേതാക്കള്‍, മറുപടി ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കശ്മീര്‍ വിഷയത്തില്‍ പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നു. പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫാറൂഖ് അബ്ദുള്ള എവിടെ എന്ന ചോദ്യമാണ് കൂടുതല്‍ പേരും ഉന്നയിച്ചത്. ഡിഎംകെ നേതാവും എംപിയുമായ ദയാനിധി മാരനും സര്‍ക്കാര്‍ ഫാറൂഖ് അബ്ദുള്ളയെ കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ദയാനിധി മാരന്‍.

1

ഫാറൂഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഫാറൂഖ് അബ്ദുള്ള ഈ സഭയിലെ ഒരംഗമാണ്. അദ്ദേഹത്തെ കാണാനില്ല. ഫാറൂഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. കൂടുതല്‍ അറിവുകളൊന്നും നമുക്ക് ല ഭിക്കുന്നില്ല. സ്പീക്കര്‍ സ്ഥാനത്തിരിക്കുന്ന നിങ്ങള്‍ അംഗങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. നിങ്ങള്‍ ഒരുപക്ഷത്തും നില്‍ക്കരുതെന്നും ദയാനിധി മാരന്‍ ലോക്‌സഭയില്‍ പറഞ്ഞു.

ഫാറൂഖ് അബ്ദുള്ള അസുഖബാധിതനാണെന്ന് റിപ്പോര്‍ട്ടുണ്ട്. സ്വന്തം വീട്ടില്‍ തന്നെയാണ് അദ്ദേഹമുള്ളത്. നിയമപ്രകാരം ചട്ടം 230, 231 എന്നിവ പ്രകരാം പാര്‍ലമെന്റ് അംഗത്തിനെ അറസ്റ്റില്‍ നിന്ന് ഒഴിവാക്കാമെന്നും ദയാനിധി മാരന്‍ പറഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഫാറൂഖ് അബ്ദുള്ള എവിടെയാണ് ഉള്ളതെന്ന് ചോദിച്ചിട്ടുണ്ട്. മെഹബൂബ മുഫ്തിയെയും ഒമര്‍ അബ്ദുള്ളയെയും കുറിച്ച് ആര്‍ക്കുമറിയില്ല. അവരെ ഒറ്റപ്പെടുത്തരുത്. തീവ്രവാദികളല്ല അവര്‍. ജനാധിപത്യ താല്‍പര്യം അനുസരിച്ച് അവരെ വിട്ടയക്കണമെന്നും മമത പറയുന്നു.

അതേസമയം കശ്മീര്‍ വിഷയത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് അമിത് ഷാ. കശ്മീര്‍ എന്നാല്‍ പാക് അധീന കശ്മീരും അക്‌സായ് ചിനും ഉള്‍പ്പെടുന്നതാണെന്ന് ഷാ വ്യക്തമാക്കി. സ്വന്തം ജീവന്‍ നല്‍കാന്‍ പോലും ഞങ്ങള്‍ തയ്യാറാണെന്നും ഷാ പറയുന്നു. കശ്മീര്‍ ഇന്ത്യയുടെ നിര്‍ണായക ഭാഗമാണ്. അക്‌സായ് ചിന്‍ അടക്കമുള്ള ലഡാക്ക് ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമാണ്. ഇവിടെ എല്ലാം സജീവമായി തുടരുമെന്നും അമിത് ഷാ പറഞ്ഞു.

കശ്മീരില്‍ പ്രത്യേക നിയമം ഒഴിവാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടോ, ബിജെപിയെ സഹായിച്ചത് അത് മാത്രംകശ്മീരില്‍ പ്രത്യേക നിയമം ഒഴിവാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടോ, ബിജെപിയെ സഹായിച്ചത് അത് മാത്രം

English summary
where is farooq adbullah opposition asks in ls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X