രാജ്യത്ത് എവിടെയാണ് അസഹിഷ്ണുത, അരുണ്‍ ജെയ്റ്റ്‌ലി ചോദിക്കുന്നു
ദില്ലി: രാജ്യത്ത് അസഹിഷ്ണുതയാണെന്ന് പറയുന്നു, എന്നാല്‍, എവിടെയാണ് അസഹിഷ്ണുതയുള്ളത്. ഈ സംശയം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കാണ്. പ്രമുഖ താരങ്ങളും കോണ്‍ഗ്രസ് നേതാക്കന്‍ന്മാരും രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുകയാണെന്നുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചത്.
രാജ്യത്ത് ഇപ്പോള്‍ സമാധാനവും ഐക്യവുമാണ് ഉള്ളതെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറയുന്നു. രാജ്യത്ത് എവിടെയാണ് അസഹിഷ്ണുതയുള്ളതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം പറയുന്നു. രാജ്യത്ത് നടന്നുക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് രാഷ്ട്രപതിയെ കാണുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് സമാധാനമാണ് ഉള്ളതെന്ന് പറയുമ്പോള്‍ ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളൊന്നും അരുണ്‍ ജെയ്റ്റ്‌ലി കാണുന്നില്ലേയെന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍, അതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചതിങ്ങനെ. സംഭവിക്കാന്‍ പാടില്ലാത്തതൊക്കെ സംഭവിച്ചു, എന്നാല്‍ അതു വലിയ ഒരു പ്രശ്‌നമാക്കി മാറ്റേണ്ട കാര്യമില്ലായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അക്രമങ്ങളില്‍ പലതും നടക്കുന്നത്. അതിനു ഉത്തരം പറയേണ്ടത് കോണ്‍ഗ്രസാണ്. ബിജെപി അത്തരം കാര്യങ്ങളില്‍ ചുട്ട മറുപടി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications