Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോഡോ യാത്രയ്ക്ക് മുമ്പ് അപ്രതീക്ഷിത അടി... രാഹുല്‍ ടീം ഭസ്മം; കോണ്‍ഗ്രസ് വിട്ട പ്രമുഖര്‍

ന്യൂഡല്‍ഹി: ബിജെപിയുടെ പ്രചാരണങ്ങള്‍ക്ക് കരുത്ത് പകരുന്ന രീതിയിലാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനം. കോണ്‍ഗ്രസിലെ ചര്‍ച്ചകളില്ലായ്മയും കൂട്ടുത്തരവാദിത്തമില്ലായ്മയും വ്യക്തമാക്കുന്നതാണ് അടുത്തിടെ സംഭവിച്ച പ്രമുഖ നേതാക്കളുടെ രാജി. ഏറ്റവും ഒടുവില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള മിലിന്ദ് ദിയോറയില്‍ എത്തിയിരിക്കുന്നു രാജി. ബിജെപിയുടെ സഖ്യകക്ഷിയായ ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനക്കൊപ്പം അദ്ദേഹം പോകുമെന്നാണ് വിവരം.

2004ല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായ രാഹുല്‍ ഗാന്ധി പിന്നെയും വ്യാഴവട്ടക്കാലം കഴിഞ്ഞാണ് കോണ്‍ഗ്രസിന്റെ അമരത്ത് എത്തിയത്. യുവനേതാക്കളുടെ കരുത്തുറ്റ പട അന്ന് രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. രാഹുല്‍ ബ്രിഗേഡ് എന്നെല്ലാം മാധ്യമങ്ങള്‍ വാഴ്ത്തിയ കൂട്ടം. എന്നാല്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ അന്ന് കൂടിയവരെല്ലാം കൂട്ടംതെറ്റിയിരിക്കുന്നു. മിക്കവരും ബിജെപി പാളയത്തിലുമെത്തി.

rahul-gandhi

തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടില്ലെന്ന തോന്നലാണ് മിലിന്ദ് ദിയോറ രാജിവയ്ക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു. കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവായി എക്കാലത്തും പരിഗണിച്ചിരുന്ന കപില്‍ സിബല്‍ 2022 മെയ് 16നാണ് രാജിവച്ചത്. ഒരാഴ്ച പിന്നിട്ടപ്പോള്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയില്‍ സ്വതന്ത്രനായി അദ്ദേഹം രാജ്യസഭാംഗമായി എന്നത് മറ്റൊരു കാര്യം.

ഗുലാം നബി ആസാദ് രാജിവച്ചതും 2022ലാണ്. കോണ്‍ഗ്രസിലെ വിമത സംഘമായ ജി-23ല്‍പ്പെട്ട നേതാവായിരുന്നു ഇദ്ദേഹം. രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തിയായിരുന്നു ഗുലാം നബിയുടെ രാജി. ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി എന്ന പേരില്‍ കശ്മീരില്‍ പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. രാഹുല്‍ ഗാന്ധി ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തിയിരുന്ന ഗുജറാത്തില്‍ നിന്നുള്ള നേതാക്കളായിരുന്നു ഹാര്‍ദിക് പട്ടേലും അല്‍പ്പേഷ് താക്കൂറും.

2022ല്‍ രാജിവച്ച ഹാര്‍ദിക് പട്ടേല്‍ ഒരു മാസം കഴിഞ്ഞപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നു. 2019ലാണ് അല്‍പേഷ് താക്കൂര്‍ രാജിവച്ചത്. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഇദ്ദേഹവും ബിജെപിയിലെത്തി. നിലവില്‍ ഗുജറാത്തിലെ ബിജെപി എംഎല്‍എയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി രാജിവച്ചതും അപ്രതീക്ഷിതമായിട്ടായിരുന്നു. വൈകാതെ അദ്ദേഹവും ബിജെപി പാളയത്തിലെത്തി.

പഞ്ചാബില്‍ നിന്നുള്ള മുന്‍ കേന്ദ്രമന്ത്രി അശ്വനി കുമാര്‍ രാജിവച്ചത് 2022ലാണ്. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന സുനില്‍ ജഖര്‍ രാജിവച്ചതും 2022ലാണ്. നിലവില്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാണ്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ രാജിയും കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു. മുന്‍ കേന്ദ്രമന്ത്രി ആര്‍പിഎന്‍ സിങ് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതും 2022ലാണ്. യുപിയില്‍ പ്രിയങ്ക ഗാന്ധിയുടെ ശൈലിയില്‍ പ്രതിഷേധിച്ചായിരുന്നു രാജി.

രാഹുല്‍ ബ്രിഗേഡിലെ മറ്റു രണ്ട് പ്രമുഖരായിരുന്നു മധ്യപ്രദേശില്‍ നിന്നുള്ള ജ്യോതിരാദിത്യ സിന്ധ്യയും ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ജിതിന്‍ പ്രസാദയും. രണ്ട് പേരും ഇന്ന് ബിജെപിയിലാണ്. കമല്‍നാഥുമായി ഉടക്കി 2020ലാണ് സിന്ധ്യ ബിജെപിയിലെത്തിയത്. 2021ലാണ് ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിലെ പിന്നാക്ക വിഭാഗത്തിന്റെ മുഖമായിരുന്നു ആര്‍പിഎന്‍ സിങ്. മുന്നാക്ക വിഭാഗത്തിന്റെ മുഖമായിരുന്നു ജിതിന്‍ പ്രസാദ. രണ്ടു പേരും ഇപ്പോള്‍ യുപിയില്‍ ബിജെപിയുടെ പ്രമുഖ നേതാക്കളാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+