കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി എവിടെയാണ്? പ്രവര്‍ത്തനം സോഷ്യല്‍ മീഡിയയില്‍ മാത്രം, തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 165 സീറ്റ് വരെ നേടുമെന്ന പ്രവചനം പാളിയതിന് പിന്നാലെ പാര്‍ട്ടിയില്‍ അപ്രസക്തനായിരുന്നു രാഹുല്‍ ഗാന്ധി. അദ്ദേഹം അധ്യക്ഷ സ്ഥാനം രാജിവെക്കുകയും ചെയ്തു. പിന്നീട് ഘട്ടം ഘട്ടമായി അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് അകന്നിരിക്കുകയാണ്. നിലവില്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ മാത്രമാണ് സജീവം. കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗങ്ങളിലെല്ലാം അദ്ദേഹത്തിന്റെ അഭാവം ചര്‍ച്ചയായിരിക്കുകയാണ്.

അതേസമയം സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ അടുത്ത് വരുന്ന സാഹചര്യത്തില്‍ രാഹുലിന്റെ അഭാവം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിരിക്കുകയാണ്. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് പ്രധാന കാരണം രാഹുല്‍ ഗാന്ധിയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ എല്ലാ വിഭാഗവും രാഹുലിന്റെ തിരിച്ചുവരവ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അദ്ദേഹം നേതൃത്വുവുമായി തീര്‍ത്തും അകന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്.

രാഹുല്‍ എവിടെ?

രാഹുല്‍ എവിടെ?

തിരഞ്ഞെടുപ്പുകള്‍ തോല്‍ക്കുമ്പോള്‍ വിദേശത്തേക്ക് പോകുന്ന രാഹുലിന്റെ രീതി കാലങ്ങളായി വിമര്‍ശിക്കപ്പെടുന്നുണ്ട്. അതേപോലുള്ള വനവാസമാണ് രാഹുല്‍ ഇപ്പോള്‍ നടത്തുന്നത്. പാര്‍ട്ടിയില്‍ സോണിയാ ഗാന്ധി യുഗം ആരംഭിച്ചതിലൂടെ യുവാക്കളുടെ ക്യാമ്പും ദുര്‍ബലമായിരിക്കുകയാണ്. ഇതോടെ രാഹുല്‍ സോഷ്യല്‍ മീഡിയയിലേക്ക് ഒതുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഫാറൂഖ് അബ്ദുള്ളയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ നിര്‍ണായക പരിപാടികളില്‍ നിന്ന് രാഹുല്‍ വിട്ടുനില്‍ക്കുന്നത് നിരവധി നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നതിന് പ്രധാന കാരണമായി മാറിയിരിക്കുകയാണ്.

കാരണം ഇങ്ങനെ

കാരണം ഇങ്ങനെ

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഡാറ്റ അനലിറ്റിക്‌സ് വിഭാഗത്തില്‍ അടക്കം രാഹുല്‍ കൊണ്ടുവന്ന പദ്ധതികളൊക്കെ പൊളിഞ്ഞെന്നാണ് കോണ്‍ഗ്രസിലെ സോണിയ ക്യാമ്പിന്റെ പ്രചാരണം. പ്രവീണ്‍ ചക്രവര്‍ത്തി ഗ്രൗണ്ട് റിപ്പോര്‍ട്ട് മനസ്സിലാക്കാതെയാണ് പ്രവര്‍ത്തിച്ചതെന്നും, അതാണ് ഇത്ര വലിയ തോല്‍വിക്ക് കാരണമെന്നുമാണ് വിലയിരുത്തല്‍. എന്നാല്‍ സീനിയര്‍ നേതാക്കള്‍ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താനായി ഗൂഢാലോചന നടത്തിയെന്ന് രാഹുല്‍ ക്യാമ്പും ആരോപിക്കുന്നു. ജോതിരാദിത്യ സിന്ധ്യ ഗുണയില്‍ തോറ്റതാണ് ഇവര്‍ പ്രധാനമായും ഉയര്‍ത്തി കാണിക്കുന്നത്.

പ്രിയങ്ക മുന്‍നിരയിലേക്ക്

പ്രിയങ്ക മുന്‍നിരയിലേക്ക്

പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസിന്റെ മുന്‍നിരയിലേക്ക് വരുന്നു എന്ന സൂചനയും രാഹുലിന്റെ പിന്‍വാങ്ങലിലുണ്ട്. രാഹുലിന്റെ ടീം മുഴുവന്‍ പ്രിയങ്കയ്ക്ക് പിന്നില്‍ അണിനിരന്നിരിക്കുകയാണ്. അതുകൊണ്ട് ഇരുവിഭാഗത്തെയും ചൊടിപ്പിക്കാതെ തീരുമാനമെടുത്തിരിക്കുകയാണ് സോണിയാ ഗാന്ധി. രാഹുല്‍ ക്യാമ്പിലുള്ള നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുന്നത് ദിഗ്വിജയ് സിംഗിന്റെ നേതൃത്വത്തിലുള്ള സീനിയര്‍ ക്യാമ്പിന് താല്‍പര്യമുള്ള കാര്യമാണ്. എന്നാല്‍ പ്രിയങ്ക വരുന്നതോടെ ഇത് മാറുമെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍.

രാഹുല്‍ തിരിച്ചെത്തും

രാഹുല്‍ തിരിച്ചെത്തും

മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പില്‍ രാഹുല്‍ സജീവമായി പ്രചാരണത്തിനിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സീനിയര്‍ നേതാക്കള്‍ അദ്ദേഹത്തെ കണ്ട് മടങ്ങി വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സീനിയര്‍ ക്യാമ്പും യുവ ക്യാമ്പും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കണമെന്നാണ് രാഹുലിന്റെ ആവശ്യം. ഇതിന്റെ ആദ്യ ഘട്ടമായി ജോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം കമല്‍നാഥിനെ കാണുകയും ചെയ്തു. അതേസമയം കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി പുനരുജീവിപ്പിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്.

 തിരിച്ചുവരുമോ കോണ്‍ഗ്രസ്?

തിരിച്ചുവരുമോ കോണ്‍ഗ്രസ്?

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് പിടിച്ചത് പോലെയുള്ള തിരിച്ചുവരവാണ് ഇത്തവണ ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്. പുതിയ നേതാക്കള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യത്തിന് പിന്നാലെ ദില്ലിയില്‍ യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. അല്‍ക്കാ ലാമ്പയുടെ വരവ് ഇതിന്റെ തുടക്കമാണ്. അതേസമയം കര്‍ഷക മേഖലയില്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണ രീതി തന്നെ രാഹുല്‍ തുടരും. ദുര്‍ബലമായ കാര്‍ഷിക പാക്കേജുകള്‍ കോണ്‍ഗ്രസ് പുതുക്കി അവതരിപ്പിക്കാനാണ് ഒരുങ്ങുന്നത്.

 വയനാടിന് പ്രാമുഖ്യം

വയനാടിന് പ്രാമുഖ്യം

രാഹുല്‍ വയനാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സമയം മാറ്റിവെക്കുമെന്ന് നേതാക്കളെ അറിയിച്ചിരിക്കുകയാണ്. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് നടക്കുന്ന പാദയാത്രയില്‍ രാഹുല്‍ പങ്കെടുക്കും. തിരഞ്ഞെടുപ്പ് മേഖലയില്‍ കൂടുതലായി പ്രവര്‍ത്തിക്കാനാണ് രാഹുലിന്റെ തീരുമാനം. പ്രിയങ്കയെ കര്‍ശന മുഖമുള്ള നേതാവായി വളര്‍ത്താനുള്ള ശ്രമങ്ങളും രാഹുല്‍ നടത്തുന്നുണ്ട്. പല നേതാക്കള്‍ക്കും ഒന്നിലധികം പദവികള്‍ നഷ്ടപ്പെട്ടത് പ്രിയങ്കയുടെ നിര്‍ദേശം കാരണമാണ്. സംഘടനാ തിരഞ്ഞെടുപ്പ് വേണ്ടെന്ന നേതാക്കളുടെ ആവശ്യത്തെയും അവര്‍ തള്ളിയിട്ടുണ്ട്.

ഇ സിഗരറ്റുകള്‍ നിരോധിക്കുന്നു, നിയമം ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ പിഴയും തടവും, തീരുമാനം ഇങ്ങനെ

English summary
where is rahul gandhi congress looking to find answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X