കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ജി ടീമിലെ പടക്കുതിരകള്‍ എവിടെ? ത്രിമൂര്‍ത്തികള്‍ സജീവം, രാഹുല്‍ ഗാന്ധി തിരിച്ചെത്തുമ്പോള്‍...

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ കുറച്ച് കാലം കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു രാഹുല്‍ ഗാന്ധി. പിന്നീട് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി സമര്‍പ്പിച്ച് ദേശീയ നേതൃത്വതലത്തില്‍ നിന്ന് മാറിനിന്നു അദ്ദേഹം. സോണിയ ഗാന്ധി താല്‍ക്കാലികമായി വീണ്ടും ദേശീയ അധ്യക്ഷ പദവി ഏറ്റെടുത്തു. കഴിഞ്ഞദിവസം ചേര്‍ന്ന സിഡബ്ല്യുസി യോഗത്തില്‍ പ്രധാന ചര്‍ച്ചകളിലൊന്ന് രാഹുല്‍ വീണ്ടും അധ്യക്ഷനാകണം എന്നതായിരുന്നു.

അശോക് ഗെഹ്ലോട്ട്, എകെ ആന്റണി എന്നിവരെല്ലാം ആവശ്യം ഉന്നയിച്ചു. പിന്നീട് സച്ചിന്‍ പൈലറ്റും രാഹുല്‍ ഗാന്ധി അധ്യക്ഷനാകണം എന്ന് ആവശ്യപ്പെട്ടു. മാസങ്ങള്‍ക്കകം അദ്ദേഹം വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്നാണ് വിവരം. ഈ സമയത്ത് ഉയരുന്ന ചോദ്യമാണ് രാഹുലിന്റെ പഴയ ടീം എവിടെ എന്നത്...

 മുമ്പില്‍ ശൂന്യത

മുമ്പില്‍ ശൂന്യത

രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന് മുമ്പില്‍ ശൂന്യമാണ് ബാക്കിയുള്ളത് എന്ന് പറയാം. കാരണം, നേരത്തെ പ്രസിഡന്റായിരുന്ന വേളയില്‍ തയ്യാറാക്കിയ പ്രത്യേക ടീമിലെ പ്രമുഖരില്‍ മിക്കയാളുകളും ഇന്ന് കോണ്‍ഗ്രസില്‍ ഇല്ല. അല്ലെങ്കില്‍ അദ്ദേഹം നിയമിച്ച പദവിയില്‍ ഇല്ല.

രാജിവച്ചവര്‍ ഇവര്‍

രാജിവച്ചവര്‍ ഇവര്‍

രാഹുല്‍ മുന്‍ കൈ എടുത്ത് നിയോഗിച്ച ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വാര്‍, ത്രിപുര അധ്യക്ഷന്‍ പ്രദ്യുത് ദേബ് ബര്‍മന്‍, ജാര്‍ഖണ്ഡ് അധ്യക്ഷന്‍ അജോയ് കുമാര്‍ എന്നിവരെല്ലാം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു കഴിഞ്ഞു.

ഇവരെയും എടുത്തുപറയണം

ഇവരെയും എടുത്തുപറയണം

രാഹുല്‍ ഗാന്ധിയുമായി അടുപ്പമുള്ള കോണ്‍ഗ്രസ് നേതാവാണ് അജയ് മാക്കന്‍. 2015ല്‍ ഇദ്ദേഹത്തെ ദില്ലി കോണ്‍ഗ്രസിന്റെ അധ്യക്ഷനാക്കിയിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാക്കന്‍ രാജിവച്ചു. രാഹുല്‍ ഗാന്ധിയുമായി അടുപ്പമുള്ള മറ്റൊരു നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു.

ഏറ്റവും വിശ്വസ്തന്‍

ഏറ്റവും വിശ്വസ്തന്‍

മധ്യപ്രദശ് രാഷ്ട്രീയത്തിലെ പടലപ്പിണക്കമാണ് ജ്യോതിരാദിത്യ സിന്ധ്യയെ പുറത്തെത്തിച്ചത്. മുതിര്‍ന്ന നേതാവ് കമല്‍നാഥുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന സിന്ധ്യക്ക് രാഹുലിന്റെ വീട്ടില്‍ ഏത് സമയവും വരാന്‍ അനുമതിയുണ്ടായിരുന്നു.

Recommended Video

cmsvideo
'Rahul Gandhi Should Lead Congress Once Again': Sachin Pilot | Oneindia Malayalam
മുംബൈയിലെ ശക്തര്‍

മുംബൈയിലെ ശക്തര്‍

മുംബൈ കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി നിയോഗിച്ച സഞ്ജയ് നിരുപം, മിലിന്ദ് ദിയോറ എന്നിവര്‍ പദവി ഒഴിഞ്ഞു. ഇരുവരും കോണ്‍ഗ്രസ് വിടുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നെങ്കിലും രാജിവച്ചിട്ടില്ല. രാജി വാര്‍ത്ത ഇരുവരും നിഷേധിച്ചു. അതേസമയം, കോണ്‍ഗ്രസിന്റെ പല നിലപാടുകളോടുമുള്ള വിയോജിച്ച് ഇരുവരും പരസ്യമായി രേഖപ്പെടുത്തുണ്ട്.

വിലയ ചില തന്ത്രങ്ങള്‍

വിലയ ചില തന്ത്രങ്ങള്‍

13 മാസം രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷ പദവിയില്‍ നിന്ന് മാറി നിന്നപ്പോള്‍ എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ നോമിനികള്‍ രാജിവയ്ക്കാനും പാര്‍ട്ടി വിടാനും ഇടയായത് എന്നത് പ്രധാന ചോദ്യമാണ്. വിലയ ചില തന്ത്രങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നാണ് നിരുപം സെന്‍ നല്‍കുന്ന മറുപടി.

മുതിര്‍ന്ന നേതാക്കളുടെ ഇടപെടല്‍

മുതിര്‍ന്ന നേതാക്കളുടെ ഇടപെടല്‍

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ ഇടപെടലാണ് രാഹുല്‍ ടീം ഒതുക്കപ്പെടാന്‍ പ്രധാന കാരണം. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായത്തിനാണ് ഹൈക്കമാന്റ് അടുത്തിടെ പിന്തുണ നല്‍കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതോടെയാണ് യുവ നേതാക്കള്‍ കൂട്ടത്തോടെ മാറി നില്‍ക്കേണ്ടി വന്നത്.

എല്ലാവര്‍ക്കും നല്ല അഭിപ്രായം

എല്ലാവര്‍ക്കും നല്ല അഭിപ്രായം

രാഹുല്‍ ഗാന്ധി മികച്ച നേതാവാണ്. കോണ്‍ഗ്രസിന് പുതിയ മുഖം നല്‍കാന്‍ അദ്ദേഹം ശ്രമിച്ചു. പാര്‍ട്ടിയില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ അദ്ദേഹം രാജിവച്ചതോടെ ഞങ്ങളുടെ വാക്കുകളും നിലപാടുകളും ആരും ശ്രദ്ധിക്കാതെ വന്നുവെന്നാണ് ഹരിയാന മുന്‍ അധ്യക്ഷന്‍ തന്‍വാര്‍ പറയുന്നത്.

മുന്‍ ഐപിഎസ് ഓഫീസര്‍

മുന്‍ ഐപിഎസ് ഓഫീസര്‍

രാഹുല്‍ ഗാന്ധി രാജിവച്ചതിന് പിന്നാലെ ജാര്‍ഖണ്ഡ് സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞ വ്യക്തിയാണ് അജോയ് കുമാര്‍. നേരത്തെ ഐപിഎസ് ഓഫീസറായിരുന്നു ഇദ്ദേഹം. ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയെ കുറിച്ച് അജോയ് കുമാറിന് ഇപ്പോഴും നല്ല അഭിപ്രായമാണ്. രാഹുല്‍ മികച്ച നേതാവാണെന്ന് കുമാര്‍ പറയുന്നു.

ത്രിപുരയില്‍ സംഭവിച്ചത്

ത്രിപുരയില്‍ സംഭവിച്ചത്

രാഹുല്‍ ഗാന്ധി രാജിവച്ചതോടെ ഹൈക്കമാന്റില്‍ നിന്ന് പ്രത്യേക നിര്‍ദേശങ്ങളൊന്നും ലഭിക്കാത്ത സാഹചര്യമുണ്ടായി എന്ന് ത്രിപുരയില്‍ രാജിവച്ച സംസ്ഥാന അധ്യക്ഷന്‍ പ്രദ്യുത് ദേബ് ബര്‍മന്‍ പറയുന്നു. തങ്ങളുടെ നിലപാടുകളും ആവശ്യങ്ങളും ആരും പരിഗണിച്ചില്ല. മുതിര്‍ന്ന നേതാക്കള്‍ തങ്ങളെ കാര്യമാക്കിയതേ ഇല്ല എന്നും പ്രദ്യുത് ദേബ് ബര്‍മന്‍ പറയുന്നു.

നിലപാടിലെ വ്യത്യാസം

നിലപാടിലെ വ്യത്യാസം

പ്രധാന കാര്യങ്ങളില്‍ പോലും കോണ്‍ഗ്രസിന് വ്യത്യസ്ത നിലപാടുണ്ടായതാണ് പ്രദ്യുത് ദേബ് ബര്‍മന്‍ ചൂണ്ടിക്കാട്ടുന്നത്. സിഎഎയുടെ വിഷയത്തില്‍ അസമിലും ത്രിപുരയിലും കോണ്‍ഗ്രസിന് വ്യത്യസ്ത നിലപാടായിരുന്നു. അസമില്‍ എന്‍ആര്‍സിയെ പിന്തുണച്ച കോണ്‍ഗ്രസ് പക്ഷേ, ത്രിപുരയില്‍ പിന്തുണച്ചില്ലെന്ന് അദ്ദേഹം പറയുന്നു.

സജീവമായി മൂവര്‍ സംഘം

സജീവമായി മൂവര്‍ സംഘം

രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, പുതിയ രാജ്യസഭാംഗം രാജീവ് സതവ്, കെസി വേണുഗോപാല്‍ തുടങ്ങിയവരെല്ലാം ഇപ്പോഴും ശക്തമായ സാന്നിധ്യമായി കോണ്‍ഗ്രസിലുണ്ട്. രാഹുല്‍ ടീം എന്ന ഒന്നില്ലെന്ന് രാജീവ് സതവ് പറയുന്നു. രാഹുല്‍ ഗാന്ധി 100 പേരെ നിയോഗിച്ചിരുന്നെങ്കിലും 10 പേര്‍ രാജിവച്ചിട്ടുണ്ടാകാം. ബാക്കിയുള്ളവര്‍ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

English summary
Where is Rahul Gandhi's Congress youth team today; Details here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X