കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തൊരു ദുരന്തമാണിത്?, നിങ്ങള്‍ പറഞ്ഞ കള്ളപ്പണം എവിടെ?; മോദിക്കെതിരെ ആഞ്ഞടിച്ച് മമത, ചോദ്യമുയരുന്നു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
Morning News Focus | നോട്ട് നിരോധിച്ചത് എന്തിനു? | Oneindia Malayalam

രാജ്യത്തെ കള്ളപ്പണക്കാരെ കുടുക്കുക എന്ന മഹത്തായ ലക്ഷ്യവുമായിട്ടായിരുന്നു കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയത്. രാജ്യത്ത് അന്ന് വരെ നിലവിലുണ്ടായിരുന്ന ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ പിന്‍വലിക്കുന്നതായി നരേന്ദ്രമോദി അറിയിച്ചത് 2017 നവംബര്‍ എട്ടിന് രാത്രി എട്ട് മണിയോടെയായായിരുന്നു.

<strong>99.3% നോട്ടുകളും തിരിച്ചെത്തി; ഇനി വിനു പറയുന്ന പണി കെ സുരേന്ദ്രന്‍ ചെയ്യുമോയെന്ന് സോഷ്യല്‍ മീഡിയ</strong>99.3% നോട്ടുകളും തിരിച്ചെത്തി; ഇനി വിനു പറയുന്ന പണി കെ സുരേന്ദ്രന്‍ ചെയ്യുമോയെന്ന് സോഷ്യല്‍ മീഡിയ

കള്ളപ്പണക്കാരെ കുടുക്കുക എന്ന ലക്ഷ്യത്തിന് പുറമേ, കള്ളനോട്ടുകള്‍ ഇല്ലാതാക്കുക, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ലഭിക്കുന്നതിന് തടയിടുക എന്നി ലക്ഷ്യങ്ങളായിരുന്നു നോട്ട് നിരോധനത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നായിരുന്നു അന്ന് ബിജെപിയും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചിരുന്നത്. എന്നാല്‍ ഇന്നലെ തിരിച്ചെത്തിയ നോട്ടുകളുടെ കണക്ക് ആര്‍ബിഐ പുറത്തുവിട്ടതോടെ കേന്ദ്രസര്‍ക്കാറിനെതിരെ ചോദ്യങ്ങള്‍ ഉയരുകയാണ്.

99.3 ശതമാനവും

99.3 ശതമാനവും

അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയിരിക്കുന്നുവെന്നാണ് ആര്‍ബിഐ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നോട്ട് നിരോധനം നടക്കുമ്പോള്‍ ആയിരത്തിന്റേയും അഞ്ഞൂറിന്റേതുമായി 15.41 ലക്ഷം കോടി നോട്ടുകളാണ് വിപണിയില്‍ ഉണ്ടായിരുന്നത്.

ആര്‍ബിഐ

ആര്‍ബിഐ

ഇതില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്നാണ് ആര്‍ബിഐ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യ്കതമാക്കുന്നത്. അതായത് 15.31 ലക്ഷം കോടി നോട്ടുകള്‍ തിരിച്ചെത്തിയിരിക്കുന്നു. കള്ളപ്പണക്കാര്‍ക്ക് ഇരുട്ടടി നല്‍കുന്നാതാണ് നോട്ട് നിരോധനം എന്നായിരുന്നു കേന്ദ്രസര്‍ക്കാരും ബിജെപിയും പ്രധാനമായും വിശദീകരിച്ചിരുന്നത്. അസാധുവായ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാന്‍ കള്ളപ്പണക്കാര്‍ തയ്യാറാകില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കരുതിയിരുന്നത്.

പതിനായിരം കോടി

പതിനായിരം കോടി

എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പതിനായിരം കോടി രൂപയുടെ നോട്ടുകള്‍ മാത്രമേ തിരിച്ച് ബാങ്കുകളിലേയക്ക് എത്താതിരുന്നുള്ളുവെന്നാണ് റിസര്‍വ്വ് ബങ്ക് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നോട്ട് അസാധുവാക്കലിനു ശേഷം പണമിടപാടുകളില്‍ കാര്യമായ കുറവ് വന്നിട്ടില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു.

മമത ബാനര്‍ജി

മമത ബാനര്‍ജി

ഇതോടെ നോട്ട് നിരോധനം എന്തിനായിരുന്നെന്ന ചര്‍ച്ചകള്‍ക്കും ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍മശനവുമായി ആദ്യം രംഗത്ത് എത്തിയിരിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയാണ്.

കള്ളപ്പണം എവിടെ

കള്ളപ്പണം എവിടെ

രാജ്യത്തെ വിപണിയില്‍ വന്‍തോതില്‍ കള്ളപ്പണം ഉണ്ട്. നോട്ട് നിരോധനത്തിലൂടെ ഇതും ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇത്രയും കള്ളപ്പണം എവിടെപ്പോയെന്ന് മമത ബാനര്‍ജി ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ചോദിക്കുന്നു.

കള്ളപ്പണക്കാരെ സഹായിക്കാനാണോ

കള്ളപ്പണക്കാരെ സഹായിക്കാനാണോ

റിസര്‍വ് ബാങ്കിന്റെ 2017-18 സാമ്പത്തിക വാര്‍ഷിക റിപ്പോര്‍ട്ട് നമ്മുടെ ധാരണകളെ സ്ഥിതിവെച്ചിരിക്കുന്നു. 99.3 ശതമാനം പണവും ബാങ്കിങ് സംവിധാനത്തിലേക്ക് തിരികെയെത്തി. എന്റെ ആദ്യത്തെ ചോദ്യം ഇത്രയും കള്ളപ്പണം എവിടെ പോയെന്നതാണ്?. കള്ളപ്പണക്കാരെ സഹായിക്കാനാണോ നോട്ട് നിരോധനം ആസൂത്രണം ചെയ്തതെന്ന് മമത ബാനര്‍ജി ചോദിക്കുന്നു.

എന്തൊരു ദുരന്തമാണിത്

എന്തൊരു ദുരന്തമാണിത്

രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെ നോട്ടുനിരോധനം കാര്യമായി തന്നെ ബാധിച്ചു. കര്‍ഷകര്‍, ചെറുകിയ വ്യവസായികള്‍, മധ്യവര്‍ഗ വിഭാഗം, അസംഘടിത മേഖലകളില്‍ ജോലിചെയ്യുന്ന സാധാരണക്കാര്‍ എന്നിവരെയാണ് നോട്ടുനിരോധനം നേരിട്ടു ബാധിച്ചത്. എന്തൊരു നാണക്കേടാണിത്? എന്തൊരു ദുരന്തമാണിതെന്നും മമത ചോദിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റ്

മമതാ ബാനർജി

English summary
Where is the black money: Mamata Banerjee asks Centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X