• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റാണു മണ്ഡലിന്റെ ഇന്നത്തെ അവസ്ഥ ദയനീയം; മനോഹര ശബ്ദത്തിലൂടെ മനം കവര്‍ന്ന ഗായിക

Google Oneindia Malayalam News

കൊല്‍ക്കത്ത: വളരെ പെട്ടെന്നാണ് റാണു മണ്ഡല്‍ എന്ന തെരുവ് ഗായിക ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്. റെയില്‍വെ സ്റ്റേഷനിലിരുന്നുള്ള അവരുടെ പാട്ട് ആരോ ഫേസ്ബുക്കില്‍ പങ്കുവച്ചതോടെ തുടങ്ങി അതിവേഗമുള്ള ഉയര്‍ച്ച. പിന്നീട് ബോളിവുഡ് സിനിമകളില്‍ വരെ ആ ശബ്ദം കേട്ടു. രാജ്യം മൊത്തം തരംഗമായി മാറിയ റാണു മലയാള ചാനലകളിലെ വിനോദ പരിപാടികളിലും അതിഥിയായി എത്തി.

ലതാ മങ്കേഷ്‌കറിന്റെ ശബ്ദ സാമ്യതയാണ് അവര്‍ക്ക് ജനസ്വീകാര്യത വേഗത്തില്‍ നേടിക്കൊടുത്തത്. സോഷ്യല്‍ മീഡിയ വഴി ജീവിതം പച്ചപിടിച്ച റാണു മണ്ഡലിന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിവരങ്ങള്‍ ഇങ്ങനെ...

അന്നത്തെ ആ പാട്ട്

അന്നത്തെ ആ പാട്ട്

ബംഗാളിലെ റാണഗഡ് റെയില്‍വെ സ്റ്റേഷനിലിരുന്ന് പാട്ട് പാടിയിരുന്ന തെരുവ് ഗായിക ഒറ്റരാത്രി കൊണ്ടാണ് ഇന്ത്യ മൊത്തം അറിയപ്പെട്ടത്. പിന്നീട് തരംഗമായി മാറിയ അവരുടെ തേരി മേരി കഹാനി എന്ന് തുടങ്ങുന്ന ഗാനവും പ്രശംസ പിടിച്ചുപറ്റി. സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ രാജ്യത്തിനപ്പുറവും അവര്‍ അറിയപ്പെട്ടു.

ആര്‍ക്കുമറിയില്ല

ആര്‍ക്കുമറിയില്ല

കഴിഞ്ഞ വര്‍ഷം നവംബറില്‍ ബോളിവുഡ് കംപോസര്‍ ഹിമേഷ് റെഷാമിയക്കൊപ്പം മൂന്ന് പാട്ടുകളാണ് അവര്‍ ആലപിച്ചത്. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി റാണു മണ്ഡലിനെ കുറിച്ച് ആര്‍ക്കുമറിയില്ല. കൊറോണ കാരണം പൊതു വേദികള്‍ കുറഞ്ഞതോടെ റാണുവിന്റെ തിളക്കം നഷ്ടപ്പെട്ടു. അതിവേഗം ഉയരുകയും പെട്ടെന്ന് താഴുകയും ചെയ്ത ജീവിതമായി മാറുമോ റാണു മണ്ഡലിന്റേത്.

പുതിയ വീട് ഉപേക്ഷിച്ചു

പുതിയ വീട് ഉപേക്ഷിച്ചു

പ്രശസ്തയാകുകയും സാമ്പത്തികമായി മെച്ചപ്പെടുകയും ചെയ്തതോടെ റാണു പഴയ വീട് വിട്ട് പുതിയ വീട്ടിലേക്ക് മാറിയിരുന്നു. ഉപേക്ഷിച്ചു പോയ മകള്‍ തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ കൊറോണ തുടങ്ങുതിന് മുമ്പ് തന്നെ പുതിയ വീട് റാണു മണ്ഡല്‍ ഉപേക്ഷിച്ചു. പഴയ വീട്ടിലേക്ക് തിരിച്ചുപോകുകയും ചെയ്തുവെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

വരുമാനം ഇല്ലാതായി

വരുമാനം ഇല്ലാതായി

ബോളിവുഡില്‍ നിന്ന് ക്ഷണം കുറഞ്ഞതോടെ വരുമാനം ഇല്ലാതായതാണ് റാണു മണ്ഡലിനെ വീണ്ടും പഴയ അവസ്ഥയിലേക്ക് എത്തിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചില വിവാദങ്ങളും അവര്‍ക്ക് തിരിച്ചടിയായി. സെല്‍ഫി എടുക്കാന്‍ തോളില്‍ തട്ടിയ ആരാധികയോടെ പരുക്കമായി പ്രതികരിച്ച റാണുവിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തു.

സഹായിക്കുന്ന വീഡിയോ

സഹായിക്കുന്ന വീഡിയോ

എല്ലാവരെയും ബാധിച്ച പോലെ ലോക്ക്ഡൗണ്‍ റാണുവിനെയും ബാധിച്ചു എന്ന് കരുതാം. ജനങ്ങളുടെ ശ്രദ്ധ തീര്‍ത്തും മാറിയതോടെ അവര്‍ക്ക് അവസരങ്ങള്‍ ഇല്ലാതായി. ലോക്ക് ഡൗണ്‍ കാലത്ത് റാണു മണ്ഡല്‍ പാവപ്പെട്ട ചിലരെ സഹായിക്കുന്ന യു ട്യൂബ് വീഡിയോ പ്രചരിച്ചിരുന്നു. പണവും ഭക്ഷ്യ വസ്തുക്കളും നല്‍കുന്നതായിരുന്നു വീഡിയോ.

 ദരിദ്രമായ അവസ്ഥയില്‍

ദരിദ്രമായ അവസ്ഥയില്‍

ദരിദ്രമായ അവസ്ഥയിലാണ് അവരിപ്പോള്‍ ജീവിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പരസഹായം ആവശ്യമായ അവസ്ഥയിലാണിപ്പോള്‍. അതിവേഗം ഉയരുകയും അതിനേക്കാള്‍ വേഗം തിരിച്ചിറങ്ങുകയും ചെയ്ത ഒട്ടേറെ വ്യക്തികളില്‍ ഇനി റാണു മണ്ഡലിന്റെ പേരും പറയേണ്ടി വരുമോ... കൂടുതല്‍ വിവരങ്ങള്‍ വരുന്നത് വരെ കാത്തിരിക്കാം...

'വടക്കന്‍ വലിയ നേതാവല്ല'- രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ക്ക് ബിജെപിയുടെ തിരിച്ചടി, അപ്രതീക്ഷിതം...'വടക്കന്‍ വലിയ നേതാവല്ല'- രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ക്ക് ബിജെപിയുടെ തിരിച്ചടി, അപ്രതീക്ഷിതം...

40 വര്‍ഷം ബിജെപിക്കൊപ്പം, കണക്കിന് കിട്ടി... ഭിന്നത രൂക്ഷമായി ബംഗാള്‍ ഘടകം, തൃണമൂലിന് ആഹ്ലാദം40 വര്‍ഷം ബിജെപിക്കൊപ്പം, കണക്കിന് കിട്ടി... ഭിന്നത രൂക്ഷമായി ബംഗാള്‍ ഘടകം, തൃണമൂലിന് ആഹ്ലാദം

English summary
Where is Viral Singer Ranu Mondal- New reports about her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X