• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൗരത്വ ബിൽ ചർച്ചയ്ക്ക് എടുക്കുമ്പോൾ സിപിഎമ്മിന്റെ 'കനലൊരു തരി' എവിടെയായിരുന്നു? മറുപടി

ദില്ലി: ലോക്സഭയിൽ സിപിഎമ്മിന് കേരളത്തിൽ നിന്ന് ഒരേയൊരു എംപി മാത്രമാണുളളത്. ആലപ്പുഴയിൽ നിന്ന് ജയിച്ചെത്തിയ എഎം ആരിഫാണ് സിപിഎമ്മിന്റെ ഒരേയൊരു തരി കനൽ. ലോക്സഭയിൽ കഴിഞ്ഞ ദിവസം പൗരത്വബിൽ ചർച്ചയ്ക്ക് എടുക്കുമ്പോൾ ആരിഫ് സഭയിൽ ഇല്ലായിരുന്നു എന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ട്.

ഏകപക്ഷീയമായ തീരുമാനമെങ്കിൽ രാജി വെക്കും! ഷെയിൻ നിഗം വിഷയത്തിൽ അമ്മയിൽ പൊട്ടിത്തെറി!

സൈബർ മുസ്ലീം ലീഗ് പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ആണ് ആ പ്രചാരണം നടക്കുന്നതെന്ന് എഎം ആരിഫ് ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. പൗരത്വ ബിൽ ലോക്സഭ ചർച്ച ചെയ്യുമ്പോൾ സിപിഎമ്മിന്റെ ഏക എംപി എവിടെയായിരുന്നു. എഎം ആരിഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

 ശ്രദ്ധിക്കുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം

ശ്രദ്ധിക്കുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം

ഇന്നലെ രാവിലെ പൗരത്വ ബിൽ ചർച്ചയ്ക്ക് എടുക്കുമ്പോൾ ഞാൻ സഭയിലില്ലായിരുന്നു എന്ന നിലയിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചില ചർച്ചകൾ വന്നിരുന്നതായി അറിഞ്ഞു. സൈബർ മുസ്ലീം ലീഗ് പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ആണ് ആ പ്രചാരണം നടന്നതെന്ന് ആണ് അറിഞ്ഞത്. എന്റെ സാന്നിദ്ധ്യത്തെ അവർ ശ്രദ്ധിക്കുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം. രാവിലെ മുതൽ ഞാൻ സഭയിലുണ്ട്. പൗരത്വ ബില്ലിൽ ഞാൻ ഇന്നലെ ചില ഭേദഗതി നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു. ഒപ്പം തന്നെ, അവതരണാനുമതിക്കതിരെ കേരളത്തിൽ നിന്ന് ഞാൻ ഉൾപ്പെടെ കുറച്ചു പേർ നോട്ടീസ് നൽകിയിരുന്നതാണ്.

സംസാരിക്കാൻ അനുമതി നൽകി

സംസാരിക്കാൻ അനുമതി നൽകി

എങ്കിലും എന്നെ സംസാരിക്കുവാൻ ആ ഘട്ടത്തിൽ സ്പീക്കർ അനുവദിച്ചിരുന്നില്ല. കൃത്യമായ കാരണം നോട്ടീസിൽ കാണിച്ചിട്ടില്ല എന്ന പേരിൽ ആണ് സ്പീക്കർ അവസരം നിഷേധിച്ചത്. ഇത് പിന്നീട് സ്പീക്കർക്ക് മുന്നിൽ കൃത്യമായി ബോധ്യപ്പെടുത്തിയിരുന്നു. പരിശോധിച്ചപ്പോൾ കൃത്യമായ കാരണങ്ങൾ നോട്ടീസിൽ പറഞ്ഞിട്ടുണ്ടെന്ന് ബോധ്യം വന്നതുകൊണ്ട്, CPIM ന് അനുവദിച്ച സമയത്തിലും അൽപ്പം അധിക സമയം, സഖാവ് വെങ്കിടേശൻ MP ഉപയോഗിച്ചിരുന്നു എങ്കിൽ പോലും എനിക്ക് സഭയിൽ സംസാരിക്കാൻ അനുമതി നൽകി.

പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും

പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും

അനുവദിച്ച് കിട്ടിയ ചുരുങ്ങിയ സമയം കൊണ്ട് ബില്ലിന്റെ പിന്നിലെ BJP യുടെ വർഗ്ഗീയ രാഷ്ട്രീയ അജൻഡ തുറന്നുകാട്ടാൻ കഴിഞ്ഞു എന്നാണ് കരുതുന്നത്. ബില്ലിനെതിരെ സഭയിൽ വോട്ട് ചെയ്തു എങ്കിലും, ലോക് സഭയിൽ പാസ്സാക്കിയെടുക്കാൻ അവർക്കു കഴിഞ്ഞു. ഭരണഘടനാവിരുദ്ധമായ നിയമത്തെ കോടതിയിൽ ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും. ഒപ്പം തന്നെ പാർലമെന്റിന് പുറത്ത് എല്ലാ വിഭാഗം ജനങ്ങളെയും യോജിപ്പിച്ച് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷണത്തിനായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും.

സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്

സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്

സഭയിൽ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം..

ക്യത്യമായ കാരണങ്ങളോടെ ഞാനീ ബില്ലിനെ എതിർക്കുന്നു. ഈ പാർലമെന്റിൽ നവാഗതരായ എന്നെപ്പോലുള്ളവർ കടന്ന് വന്നത്, സഭയുടെ സംയുക്ത സമ്മേളനത്തിൽ ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ പ്രസംഗത്തിൽ, എക്കാലത്തെയും മഹാനായ സാമൂഹ്യ പരിഷ്കർത്താവായിരുന്ന ശ്രീനാരായണ ഗുരുദേവന്റെ മനോഹരമായ രണ്ടു വരികൾ ഉദ്ധരിക്കുന്നത് കേട്ടുകൊണ്ടാണ്.. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ ഏവരും, സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് '

കോടതിയിൽ ചോദ്യം ചെയ്യപ്പെടും

കോടതിയിൽ ചോദ്യം ചെയ്യപ്പെടും

പക്ഷേ എല്ലാം മാറുന്നു. എല്ലാം വെറുപ്പിനും ഭയത്തിനും വഴി മാറ്റുന്നു. പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് നിങ്ങളുടെ അജൻഡകൾക്കനുസരിച്ചും ആകുന്നു. അതുകൊണ്ട് ഞാൻ ഈ ബില്ലിനെ എതിർക്കുന്നു. ഈ ബിൽ, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് നിരക്കാത്തതും, പ്രീ ആമ്പിളിനും, മാലിക അവകാശങ്ങളായ 14 , 25 അനുശ്ചേദങ്ങൾക്കും, വിരുദ്ധവുമാണ്. എനിക്ക് മുൻപ് സംസാരിച്ചവർ ഇതിന്റെ ഭരണഘടനാ സാധുത ഇല്ലായ്മയെ കുറിച്ച് പറഞ്ഞു കഴിഞ്ഞു . ഇത് രണ്ടു സഭകളിലും പാസ്സായാലും, ഇത് ഉയർന്ന കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നുള്ളത് തീർച്ചയാണ്.

രണ്ടായി പിളർക്കാൻ ശ്രമിക്കുന്നു

രണ്ടായി പിളർക്കാൻ ശ്രമിക്കുന്നു

എന്തുതന്നെ ആയാലും ഈ ഭേദഗതി നിർദ്ദേശ ബിൽ രാജ്യത്തിന്റെ അഖണ്ഡതയെ അപകടകരമായി ബാധിക്കും എന്ന കാര്യം ഉറപ്പിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു കാര്യം നാം ഓർമ്മിക്കേണ്ടതാണ്. ഇൻഡ്യാ വിഭജനകാലത്ത് ഗാന്ധിജി വിഭജനത്തെ എതിർത്ത് പറഞ്ഞത് 'തന്റെ ഹൃദയത്തെ രണ്ടായി പിളർക്കുന്നു ' എന്നായിരുന്നു. BJP സർക്കാർ ഇൻഡ്യയുടെ ഹൃദയത്തെ ഈ പൗരത്വ നിയമം കൊണ്ട് രണ്ടായി പിളർക്കാൻ ശ്രമിക്കുന്നു. ഈ ഭേദഗതിയനുസരിച്ച് ഇൻഡ്യൻ പൗരത്വം കിട്ടാനുള്ള എളുപ്പമാർഗ്ഗം 'ഘർ വാപസി' ആണ്.

എക്കാലത്തും ഈ കളി നടക്കില്ല

എക്കാലത്തും ഈ കളി നടക്കില്ല

ഈ ഭേദഗതിയിൽ പറയുന്ന പട്ടികയിൽ പെടുന്ന 6 മതങ്ങളിലേക്ക്, ഒരു മുസ്ലീം തന്റെ വിശ്വാസത്തെ ഉപേക്ഷിച്ച് ചെന്നാൽ പൗരത്വം ഉറപ്പാക്കാമെന്ന നിലയാണ്. ഈ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും, സർക്കാരിന്റെ സാമ്പത്തിക നയവൈകല്യത്താൽ ദുരിതമനുഭവിക്കുന്നവരുടെ, എതിർപ്പുകളെയും പ്രക്ഷോഭങ്ങളെയും, വഴിതിരിച്ചുവിടാനുമാണ് ഇത്തരം കത്തുന്ന, വികാരപരമായ വിഷയങ്ങൾ കൊണ്ടുവന്നു കൊണ്ട് ഈ സർക്കാർ ശ്രമിക്കുന്നത്. എക്കാലത്തും ഈ കളി നടക്കില്ല എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു.

ഭിന്നിപ്പിക്കൽ രാഷ്ട്രീയം

ഭിന്നിപ്പിക്കൽ രാഷ്ട്രീയം

ജനാധിപത്യ മതേതര രാഷ്ട്രമായ ഇൻഡ്യയെ ഒരു മതാധിഷ്ഠിത രാജ്യമാക്കാൻ ശ്രമിക്കരുത് എന്ന് നിങ്ങളോട് ഞാൻ വിനയ പുരസ്സരം അപേക്ഷിക്കുകയാണ്. ജർമ്മനിയിൽ ഹിറ്റ്ലറിന്റെയും തന്ത്രം മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുക എന്നതായിരുന്നു. BJP സർക്കാരിന്റെ ഈ ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തെ ശക്തമായി എതിർക്കുന്നു. ഈ പൗരത്വ നിയമ ഭേദഗതി ബില്ലിനെ ശക്തമായി എതിർക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

എഎം ആരിഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Where was CPM MP AM Arif during CAB presentation in Lok Sabha?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X