• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യയുടെ ചരിത്ര നിമിഷം അരങ്ങേറുമ്പോള്‍ മഹാത്മാ ഗാന്ധി എവിടെയായിരുന്നു? ആ തെരുവുകളില്‍!!

ഇന്ത്യ വീണ്ടുമൊരു സ്വാതന്ത്ര്യ ദിനം കൂടി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. എക്കാലവും ഇന്ത്യ ഓര്‍ത്തുവെക്കുന്ന ഒരു കാര്യം ഈ സ്വാതന്ത്ര്യ ദിനത്തിലും പ്രസക്തമാണ്. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി രാജ്യം 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം കിട്ടിയത് ആഘോഷിക്കുമ്പോള്‍ എവിടെയായിരുന്നു. ബ്രിട്ടീഷുകാരില്‍ നിന്ന് നമ്മുടെ അസ്ഥിത്വം തിരിച്ചുപിടിച്ച് തരുന്നതില്‍ ബാപ്പു വഹിച്ച പങ്ക് മനുഷ്യന്‍ ഉള്ള കാലത്തോളം ഓര്‍ക്കപ്പെടേണ്ടതാണ്. ഗാന്ധി പക്ഷേ ആ സ്വാതന്ത്ര്യ ദിനത്തില്‍ ആഘോഷിച്ചില്ല എന്നതാണ് സത്യം. അതിന്റെ കാരണം വിഭജനത്തില്‍ നീറിപ്പുകയുകയായിരുന്നു ഇന്ത്യ.

രാജ്യത്തിന്റെ വിഭജനത്തില്‍ ആ മഹാത്മാവിന്റെ നെഞ്ച് തകര്‍ന്ന് പോയി. അദ്ദേഹം ആ സമയം കൊല്‍ക്കത്തയിലായിരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും രാജ്യത്ത് പരസ്പരം ലഹളയിലായിരുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ദില്ലിയില്‍ സ്വതന്ത്ര ഇന്ത്യയുടെ വിജയത്തില്‍ വലിയ പ്രസംഗം നടത്തി രാജ്യത്തെ ഒന്നാകെ കോരിത്തരിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇത് സ്വാതന്ത്ര്യമല്ലെന്ന് ഗാന്ധി ഉറച്ച് വിശ്വസിച്ചു. ഈ ആഘോഷങ്ങളില്‍ താന്‍ പങ്കെടുക്കില്ലെന്ന് ഗാന്ധി പ്രഖ്യാപിക്കുകയും ചെയ്തു. ആ ദിവസം ഉപവാസം അനുഷ്ഠിച്ച ഗാന്ധി മതസൗഹാര്‍ദത്തിനായി പ്രാര്‍ത്ഥിക്കുകയായിരുന്നു.

കൊല്‍ക്കത്ത സ്വാതന്ത്ര്യ ദിനത്തില്‍ കത്തിയെരിയുകയായിരുന്നു. ഗാന്ധി ഈ കലാപം ഇല്ലാതാക്കാനുള്ള ശ്രമത്തിലായിരുന്നു. ഒപ്പം അദ്ദേഹം സന്തത സഹചാരിയായ കണ്ട അബ്ദുള്‍ ഗാഫര്‍ ഖാനുമുണ്ടായിരുന്നു. ഇന്ന് നമുക്ക് കിട്ടിയ സ്വാതന്ത്ര്യം ഭാവിയില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ക്കുള്ള വഴി ഒരുക്കും. അങ്ങനെയൊരു സന്ദര്‍ഭത്തില്‍ എനിക്കെങ്ങനെയാണ് ദീപങ്ങള്‍ തെളിയിക്കാനാവുകയെന്നും ഗാന്ധി ചോദിച്ചു. ഇന്ന് നോക്കുമ്പോള്‍ ഗാന്ധി പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും ശരിയാണെന്ന് കണ്ടെത്താം. ഓഗസ്റ്റ് ഒമ്പതിന് ഗാന്ധി കൊല്‍ക്കത്തയിലെത്തിയിരുന്നു. നവഖാലിയിലേക്ക് പോവുകയായിരുന്നു ലക്ഷ്യം. വര്‍ഗീയ കലാപത്തിലും അക്രമത്തിലും തകര്‍ന്നിരുന്നു നവഖാലി.

cmsvideo
  Russia says New Covid vaccine Is only recommended for people between the ages of 18 and 60

  പലരും അദ്ദേഹത്തോട് ബംഗാളില്‍ ഇതേ യാത്ര തുടരരുതെന്നും ഗാന്ധിയോട് പറഞ്ഞിരുന്നു. ഗാന്ധി ഇവിടെ നിന്ന് പോകണം വിളികള്‍ ആ സമയത്ത് ഉയര്‍ന്ന് കേട്ടിരുന്നു. യഥാര്‍ത്ഥത്തില്‍ ബംഗാളില്‍ ഗാന്ധി വിചാരിച്ചാല്‍ സമാധാനം പുനസ്ഥാപിക്കപ്പെടുമെന്ന് ഇവര്‍ക്ക് അറിയാമായിരുന്നു. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഹൈദേരി മന്‍സിലില്‍ താമസിച്ചത് കാരണം അദ്ദേഹത്തെ പലരും മുസ്ലീങ്ങളുടെ നേതാവായി ആ സമയത്ത് തെറ്റിദ്ധരിച്ചു. ഓഗസ്റ്റ് 13ന് ഗാന്ധി ഓരോ മതവിഭാഗങ്ങളെയും നേരിട്ട് കണ്ട് അക്രമം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തു. പലരും ഇല്ലെന്ന് ആവര്‍ത്തിച്ചു. എന്നാല്‍ ഗാന്ധി പിന്‍വാങ്ങിയില്ല. ദിവസങ്ങള്‍ക്കുള്ളില്‍ സമാധാനം തിരിച്ചെത്താന്‍ തുടങ്ങുന്നതാണ് കണ്ടത്. മൗണ്ടന്‍ ബാറ്റന്റെ കുറിപ്പുകള്‍ അതിന് തെളിവാണ്.

  പഞ്ചാബില്‍ അക്രമം അടിച്ചമര്‍ത്താന്‍ 55000 സൈനികരെയാണ് ഞാന്‍ നിയോഗിച്ചത്. എന്നാല്‍ ബംഗാളില്‍ ഞങ്ങളുടെ സൈന്യത്തില്‍ ഒരേയൊരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിന് ശേഷം കലാപമൊന്നും ഉണ്ടായിട്ടില്ല. ഓഗസ്റ്റ് 15ന് ഗാന്ധി 24 മണിക്കൂര്‍ സത്യഗ്രഹം ആരംഭിച്ചു. ഒപ്പം പ്രാര്‍ത്ഥിച്ചു. ഇന്നത്തെ ദിവസത്തിന് ദൈവത്തോട് നന്ദി പറയുന്നു എന്നാണ് സുഹൃത്തായ അഗത ഹാരിസണ് എഴുതിയ കത്തില്‍ ഗാന്ധി പറഞ്ഞത്. മുസ്ലീങ്ങളും ഹിന്ദുക്കളും പരസ്പരം വിശ്വസിക്കുകയും ഒരുമിക്കുകയും ചെയ്യുന്നത് വരെ താന്‍ തൃപ്തനല്ലെന്നാണ് ഗാന്ധി സി രാജഗോപാലാചാരിയോട് പറഞ്ഞത്. ബംഗാളില്‍ നിന്ന് ദില്ലിയിലേക്കും അവിടെ നിന്ന് പഞ്ചാബിലേക്കും പിന്നീട് ലഹോറിലേക്കും പോകാനാണ് ഗാന്ധി പിന്നീട് തീരുമാനിച്ചത്. അതിലൂടെ രാജ്യത്തെ കലാപം ഇല്ലാതാക്കാനാണ് ഗാന്ധി ശ്രമിച്ചത്. എന്നാല്‍ രാജ്യത്തെ കലാപങ്ങള്‍ ഇല്ലാതാക്കിയത് ബാപ്പുവിന്റെ ഹൃദയഭേദകമാണ് കൊലപാതകമാണ്.

  English summary
  where was mahatma gandhi on august 1947
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X