എവിടെയായിരുന്നു സച്ചിന്‍ തെണ്ടുല്‍ക്കര്‍?
മുംബൈ: രണ്ടര പതിറ്റാണ്ട് കാലം രാജ്യത്തിന് വേണ്ടി കളിച്ചിട്ടും അച്ചടക്കത്തിന്റെ പേരില്‍ ഒരു ചീത്തപ്പേര് കേള്‍പ്പിച്ചിട്ടില്ല സച്ചിന്‍. ടീമിലെ ഏത് ജൂനിയര്‍ കളിക്കാരനെക്കാളും നേരത്തെയെത്തി പരിശീലനം നടത്തുമെന്നാണ് കോച്ചുമാര്‍ പോലും സച്ചിനെപ്പറ്റി പറയാറുളളത്. എന്നാല്‍ എം പി എന്ന നിലയില്‍ സച്ചിന്‍ അലംഭാവവും പരാജയവും ക്രിക്കറ്റ് ദൈവത്തിന്റെ ആരാധകര്‍ക്ക് സഹിക്കാനാവുന്നില്ല.
എന്താണ് സച്ചിന് പറ്റിയത്. ആദ്യമായും അവസാനമായും ക്രിക്കറ്റര്‍ മാത്രമാണ് സച്ചിന്‍. കളിക്ക് പുറത്തുള്ളതൊന്നും സച്ചിന് വഴങ്ങില്ല. സച്ചിന്‍ തന്നെ പറഞ്ഞത് പോലെ 24 കൊല്ലം സച്ചിന്‍ ജീവിച്ചത് 22 വാര പിച്ചിലായിരുന്നു. രാഷ്ട്രീയ ലാഭം മാത്രം നോക്കി എം പിയാക്കിയ കോണ്‍ഗ്രസിന്റെ വലയില്‍ വീണുപോയതാണോ സച്ചിന്‍?
ഈ വര്‍ഷം ഒരിക്കല്‍ പോലും സച്ചിന്‍ രാജ്യസഭയില്‍ എത്തിയില്ല. കുടുംബകാര്യങ്ങള്‍ കൊണ്ടാണ് പാര്‍ലമെന്റില്‍ എത്താന്‍ പറ്റാതിരുന്നത് എന്ന് സച്ചിന്‍ പറയുന്നു. ഇതില്‍ കാര്യമുണ്ടോ. പാര്‍ലമെന്റ് ഒഴികെയുള്ള എല്ലാ പരിപാടികളിലും സച്ചിന്‍ എത്തിയിരുന്നല്ലോ. എവിടെയൊക്കെയായിരുന്നു സച്ചിന്‍ ഇതുവരെ എന്ന് നോക്കൂ.

ഗീര്‍ വനത്തില്‍ കുടുംബസമേതം
ഗുജറാത്തിലെ പ്രശസ്തമായ ഗീര്‍ വനത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കുടുംബ സമേതം നടത്തിയ സവാരി വാര്‍ത്തയായിരുന്നു. മാര്‍ച്ച് 23 നായിരുന്നു സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഗീര്‍ സന്ദര്‍ശനം.

പ്രമോ ഇഷ്ടം പോലെ
ഇഷ്ടം പോലെ പ്രമോഷണല്‍ ഈവന്റുകളില്‍ സച്ചിന്‍ ഇക്കാലത്ത് പ്രത്യക്ഷപ്പെട്ടു. മുംബൈയില്‍ നടന്ന ഒരു പ്രമോ പരിപാടിയില്‍ ആരാധികയ്‌ക്കൊപ്പം സച്ചിന്‍

ഷറപ്പോവയുടെ കളി
പാര്‍ലമെന്റില്‍ പോകാന്‍ സമയം കിട്ടാത്ത സച്ചിന്‍ ഷറപ്പോവയുടെ കളി കാണാന്‍ വിംബിള്‍ഡണിലെത്തി. എം സി സിയുടെ പ്രദര്‍ശന മത്സരം കളിക്കാന്‍ ലണ്ടനിലെത്തിയപ്പോഴാണ് സച്ചിന്‍ ഷറപ്പോവയുടെ കളി കാണാന്‍ പോയത്. ഇതേത്തുടര്‍ന്നുണ്ടായ പുകില് ചെറുതല്ലല്ലോ.

ഐ പി എല്‍ മുടക്കില്ല
ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടും സച്ചിന്‍ ഐ പി എല്‍ ക്രിക്കറ്റ് വിട്ടിട്ടില്ല. മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഐക്കണായി സ്ഥാനമേറ്റ സച്ചിന്‍ ടീമിനൊപ്പം സീസണ്‍ മുഴുവന്‍ ഉണ്ടായിരുന്നു.

കേരളത്തിലുമെത്തി
കേരള ബ്ലാസ്റ്റേഴ്‌സ് എന്ന സ്വന്തം ഫുട്‌ബോള്‍ ടീമിന്റെ പ്രചാരണത്തിനായി സച്ചിന്‍ കേരളത്തിലുമെത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൊപ്പം സച്ചിന്‍

വോട്ട് ചെയ്യാന്‍ മറന്നില്ല
ഐ പി എല്ലിന്റെ തിരക്കിനിടയിലും യു എ ഇയില്‍ നിന്നും പറന്നെത്തി സച്ചിന്‍ വോട്ട് ചെയ്തു. ഭാര്യ അഞ്ജലിക്കോപ്പം സച്ചിന്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലും സച്ചിനെത്തി. മെഡല്‍ ജേതാക്കളെ അഭിനന്ദിക്കാനായി ചേര്‍ന്ന ദില്ലിയിലെ ചടങ്ങില്‍ സച്ചിന്‍

കബഡി കബഡി
അമിതാഭ് ബച്ചനൊപ്പം പ്രോ കബഡി കളി കാണുന്ന സച്ചിന്‍. യൂ മുംബൈയും ജയ്പൂര്‍ ടീമും തമ്മിലായിരുന്നു കളി.

ശുദ്ധ് പാനി സ്വസ്ഥ് ഭാരത്
കുടിവെള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നടന്ന ഒരു ക്യാംപെയ്‌നിനിടെ ആരാധികയ്ക്ക് ഓട്ടോഗ്രാഫ് നല്‍കുന്ന സച്ചിന്‍

റയാന്‍ സ്‌കൂളില്‍
കുട്ടികള്‍ക്കെതിരായ സൈബര്‍ ക്രൈമിനെതിരെ മുംബൈയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സച്ചിന്‍

ക്രിക്കറ്റും കളിച്ചു
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും സച്ചിന്‍ എം സി സി ഇലവനെ നയിച്ച് ലോര്‍ഡ്‌സില്‍ കളിക്കാനിറങ്ങി.

പുസ്തക പ്രകാശനം
മുന്‍ താരവും ബി സി സി ഐ അധ്യക്ഷനുമായ രാജ്‌സിംഗ് ദുംഗാര്‍പൂറിന്റെ പേരിലുള്ള പുസ്തകം പ്രകാശനം ചെയ്യുന്ന സച്ചിന്‍

ബി എം ഡബ്ല്യൂ
ബി എ ഡബ്ലു എക്‌സ് 5 ന്റെ ലോഞ്ചിംഗ് ചടങ്ങില്‍ സച്ചിന്‍ പുനെയില്‍

ജന്മദിനാഘോഷം
നാല്‍പത്തൊന്നാം പിറന്നാള്‍ ആഘോഷവേളയില്‍ സച്ചിന്‍ ഭാര്യ അഞ്ജലിക്കൊപ്പം മുംബൈയില്‍

സോമനാഥ് ക്ഷേത്രത്തില്‍
മകന്‍ അര്‍ജുന്‍, മകള്‍ സാറ എന്നിവര്‍ക്കൊപ്പം സച്ചിന്‍ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍

ഈ ഷോട്ട് കളിക്കൂ
യുണിസെഫിന്റെ ബ്രാന്‍ഡ് അംബാസിഡറായ സച്ചിന്‍ മുംബൈയിലെ കാഴ്ചവൈകല്യമുള്ള കുട്ടികളുടെ കൂടെ

ഭാരതരത്‌നം
പ്രസിഡണ്ട് പ്രണബ് മുഖര്‍ജിയില്‍ നിന്നും ഭാരതരത്‌നം സ്വീകരിക്കുന്നു സച്ചിന്‍ തെണ്ടുല്‍ക്കര്‍

സച്ചിനും ബച്ചനും
മുംബൈ പോലീസിന്റെ ഉമാംഗ് 2014 ല്‍ സച്ചിനെ ആദരിക്കുന്ന അമിതാഭ് ബച്ചന്‍

ഹോക്കി ടീമിനൊപ്പം
ഇന്ത്യന്‍ ഹോക്കി ടീമിനൊപ്പം സച്ചിന്‍ ദില്ലിയില്‍

ഇവിടെയുമുണ്ട് സച്ചിന്‍
കളി നിര്‍ത്തിയാലും ക്രിക്കറ്റ് ആരാധകരുടെ മനസിലുണ്ട് സച്ചിന്‍. സച്ചിന്‍ ഭാരതരത്‌ന കിട്ടിയത് ആഘോഷിക്കുന്ന കുട്ടികള്‍












Click it and Unblock the Notifications