കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റില്‍ 5 വര്‍ഷവും ഭൂകമ്പം ഉണ്ടായില്ല... പ്രതിപക്ഷത്തിന് കൊട്ടുമായി പ്രധാനമന്ത്രി!!

Google Oneindia Malayalam News

ദില്ലി: ലോക്‌സഭയിലെ തന്റെ അവസാന പ്രസംഗത്തില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണ നേട്ടവും അതോടൊപ്പം പ്രതിപക്ഷത്തിന് നല്ലൊരു പരിഹാസവും നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ മുന്‍നിരയിലേക്ക് വളര്‍ന്നത് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ടാണ്. ചിലര്‍ ഭൂകമ്പം പാര്‍ലമെന്റില്‍ ഇപ്പോള്‍ ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ 5 വര്‍ഷമായിട്ടും യാതൊന്നും ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷത്തെ പരിഹസിച്ച് മോദി പറഞ്ഞു. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങള്‍ക്കിടെ ആദ്യമായി ഭൂരിപക്ഷം നേടിയ സര്‍ക്കാരാണിത്. രാജ്യം മുഴുവന്‍ വികസനത്തിലേക്ക് കുതിക്കുകയാണ്. ആഗോള തലത്തില്‍ വന്‍ശക്തിയായി രാജ്യം അറിയപ്പെട്ടെന്നും മോദി പറഞ്ഞു.

1

ചിലര്‍ പ്രവര്‍ത്തിക്കുന്നതിന് പകരം കണ്ണുകൊണ്ട് ഗോഷ്ടികള്‍ കാണിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.. ഇത് രാഹുലിനെ ഉദ്ദേശിച്ചുള്ള പ്രസ്താവനയായിരുന്നു. എന്‍ഡിഎ സര്‍ക്കാരില്‍ സുതാര്യത കൊണ്ടുവരാനായിരുന്നു മന്ത്രിമാരും എംപിമാരും ശ്രമിച്ച് കൊണ്ടിരുന്നത്. അത് പൂര്‍ണമായും നടപ്പാക്കി. ജിഎസ്ടി നടപ്പാക്കിയത് മറ്റൊരു നേട്ടമാണ്. ഈ ലോക്‌സഭയാണ് അഴിമതിക്കെതിരെയും കള്ളപണത്തിനെതിരെയും നിയമം കൊണ്ടുവന്നത്. വിദേശ ബന്ധങ്ങളും എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് മെച്ചപ്പെട്ടു. മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ മുന്നിലാണ്. മാലിദ്വീപിലെ ജലപ്രതിസന്ധിയും നേപ്പാളിലെ ഭൂകമ്പവും വന്നപ്പോള്‍ ഇന്ത്യ. സഹായിച്ചത് ഇതിന് ഉദാഹരണമാണെന്നും മോദി പറഞ്ഞു.

ഇന്ത്യ ഇന്ന് സ്വയം പര്യാപ്തത നേടി കഴിഞ്ഞു. മേയ്ക്ക് ഇന്‍ ഇന്ത്യ അത്തരമൊരു നടപടിയായിരുന്നു. ആഗോള താപനം നേരിടാനുള്ള ഇന്ത്യയുടെ മുന്നൊരുക്കങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബഹിരാകാശത്തും ഇന്ത്യക്ക് തന്ത്രപ്രധാനമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചു. നിരവധി മന്ത്രിമാര്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് മന്ത്രിസഭയില്‍ എത്തുന്നത്. വനിതാ സ്പീക്കറെയും നമുക്ക് ലഭിച്ചു. പാര്‍ലമെന്റിലെ പ്രകടനത്തിലും മുന്‍പന്തിയിലാണ്. എല്ലാം കൊണ്ടും നേട്ടങ്ങള്‍ മാത്രം സ്വന്തമാക്കിയ സര്‍ക്കാരാണ് പടിയിറങ്ങുന്നതെന്നും, ഭൂരിപക്ഷം സര്‍ക്കാര്‍ അതുകൊണ്ട് തന്നെ വീണ്ടും വരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം പ്രസംഗത്തില്‍ അവതരിപ്പിച്ചു.

സുരേഷ് റെയ്‌ന കാറപകടത്തില്‍ മരിച്ചെന്ന് പ്രചാരണം.... ഒടുവില്‍ താരത്തിന്റെ പ്രതികരണം ഇങ്ങനെസുരേഷ് റെയ്‌ന കാറപകടത്തില്‍ മരിച്ചെന്ന് പ്രചാരണം.... ഒടുവില്‍ താരത്തിന്റെ പ്രതികരണം ഇങ്ങനെ

English summary
wheres the earthquake pm modi laces last lok sabha speech before elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X