Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിന് എന്തും തീരുമാനിക്കാം, താന്‍ കാഴ്ചവെച്ചത് നിസ്വാര്‍ത്ഥ സേവനമെന്ന് ആമിര്‍

മുംബൈ: ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തുനിന്നു മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തിനോട് പ്രശസ്ത താരം ആമിര്‍ ഖാന്‍ പ്രതികരിക്കുന്നതിങ്ങനെ. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്. രാജ്യത്തിനു വേണ്ടിയുള്ള സേവനത്തില്‍ തന്റെ ഭാഗത്തു നിന്നുള്ള പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ സര്‍ക്കാരിന് എന്തും തീരുമാനിക്കാം. സര്‍ക്കാര്‍ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നു.

രാജ്യത്തിനു വേണ്ടി താന്‍ കാഴ്ചവെച്ചത് നിസ്വാര്‍ത്ഥ സേവനമാണെന്നും ആമിര്‍ പ്രതികരിച്ചു. കഴിഞ്ഞ പത്തു വര്‍ഷമായി ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് തുടരുന്ന ആളാണ് ആമിര്‍. ഇത്രയും വര്‍ഷം രാജ്യത്തിനു വേണ്ടി ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.

aamir9

സര്‍ക്കാരിന് ആവശ്യമുണ്ടെങ്കില്‍ തന്റെ സേവനം തുടര്‍ന്നും ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ മാറ്റി നിര്‍ത്തി സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിലും അതു നല്ല കാര്യമായിരിക്കാം. രാജ്യ നന്മയ്ക്കു വേണ്ടി സര്‍ക്കാര്‍ കൈക്കൊള്ളുന്നത് ഏറ്റവും മികച്ച തീരുമാനമായിരിക്കുമെന്ന് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ആമിര്‍ പറഞ്ഞു.

ഇന്ത്യയില്‍ അസഹ്ഷുതയും അരക്ഷിതാവസ്ഥയും ആണെന്നു പ്രസ്താവിച്ച ആമിര്‍ ഇപ്പോള്‍ പറയുന്നത് ഇന്ത്യ അമൂല്യമായി തുടരുമെന്നാണ്. ആമിറുമായുള്ള കരാര്‍ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ മാറ്റുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം, ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ അടുത്ത ബ്രാന്‍ഡ് അംബാസിഡറാകുന്നത് പ്രശസ്ത താരം അമിതാഭ് ബച്ചനാണെന്നും പറയപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+