കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ബില്ല് എങ്ങനെ രാജ്യസഭയില്‍ പാസായി; ബിജെപിയെ പിന്തുണച്ചത് ഇവര്‍... വളഞ്ഞവഴിയില്‍ സേന

Google Oneindia Malayalam News

Recommended Video

cmsvideo
Which Parties Votes Helped BJP to Pass Citizenship Bill in Rajya Sabha | Oneindia Malayalam

ദില്ലി: ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് മതിയായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും പൗരത്വ ഭേദഗതി ബില്ല് രാജ്യസഭയില്‍ പാസായി. കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളയുന്ന വേളയില്‍ ബിജെപി സ്വീകരിച്ച അതേ തന്ത്രമാണ് പൗരത്വ ബില്ലിന്റെ കാര്യത്തിലും പയറ്റിയത്. പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ചാണ് ബില്ല് പാസായത്.

ആദ്യം ബില്ലിനെ എതിര്‍ത്തവര്‍ പോലും വോട്ടെടുപ്പ് വേളയില്‍ നേരിട്ടോ അല്ലാതെയോ അനുകൂലിച്ചു. ശിവസേന ലോക്‌സഭയില്‍ അനുകൂലിച്ചു വോട്ട് ചെയ്തിരുന്നെങ്കിലും രാജ്യ സഭയില്‍ എതിര്‍ക്കുമെന്ന് അറിയിച്ചു. പക്ഷേ അവര്‍ ചര്‍ച്ചയ്ക്ക് ശേഷം വിട്ടുനില്‍ക്കുയാണ് ചെയ്തത്. ഇതും ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നീക്കം വിജയിച്ചത് ഇങ്ങനെ...

പിന്തുണ ഉറപ്പിച്ചു

പിന്തുണ ഉറപ്പിച്ചു

ലോക്‌സഭയില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ല് എളുപ്പം പാസാക്കിയെടുക്കാം. പക്ഷേ, രാജ്യസഭയിലെ കാര്യങ്ങള്‍ മറിച്ചാണ്. അവിടെ മറ്റു ചില കക്ഷികളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ബില്ലുകള്‍ പാസാകൂ. ഇക്കാര്യത്തില്‍ ബിജെപി നേരത്തെ കരുനീക്കം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

 പ്രക്ഷോഭം ശക്തം... പക്ഷേ

പ്രക്ഷോഭം ശക്തം... പക്ഷേ

1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്ന ബില്ലാണ് ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചത്. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ഥികളായെത്തിയ മുസ്ലിങ്ങളല്ലാത്ത ആറ് മതക്കാര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ഭേദഗതി. രാജ്യവ്യാപക പ്രക്ഷോഭം നടക്കുമ്പോഴും ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളും കടന്നു.

 ജെഡിയു നിലപാട് മാറ്റിയില്ല

ജെഡിയു നിലപാട് മാറ്റിയില്ല

നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജെഡിയു ബിജെപിയുടെ സഖ്യകക്ഷിയാണ്. ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ചതില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടായിരുന്നു. രാജ്യസഭയില്‍ അവര്‍ നിലപാട് മാറ്റുമോ എന്ന സംശയവും ഉയര്‍ന്നു. പക്ഷേ, രാജ്യസഭയിലും ജെഡിയു അനുകൂലിച്ച് വോട്ട് ചെയ്തു.

 ഇവരാണ് സഹായിച്ചത്

ഇവരാണ് സഹായിച്ചത്

എന്‍ഡിഎ അംഗങ്ങല്ലാത്ത ഒഡീഷയിലെ ഭരണകക്ഷി ബിജെഡി, ആന്ധ്രയിലെ ഭരണകക്ഷി വൈഎസ്ആര്‍ കോണ്‍ഗ്രസ്, ആന്ധ്രയിലെ പ്രതിപക്ഷമായ ചന്ദ്രബാബു നായിഡു നേതൃത്വം നല്‍കുന്ന ടിഡിപി എന്നിവരും ബില്ലിനെ അനുകൂലിച്ചു. ഇതോടെയാണ് ബില്ല് രാജ്യസഭയില്‍ പാസായത്.

ശിവസേനയുടെ സഹായം ഇങ്ങനെ

ശിവസേനയുടെ സഹായം ഇങ്ങനെ

125 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 105 അംഗങ്ങള്‍ എതിര്‍ത്ത വോട്ട് ചെയ്തു. ശിവസേന എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് പ്രചാരണമുണ്ടായിരുന്നു. കോണ്‍ഗ്രസ് സമ്മര്‍ദ്ദം കാരണം അവര്‍ ലോക്‌സഭയില്‍ നിന്ന് വ്യത്യസ്തമായ നിലപാട് എടുക്കുമെന്നും റിപ്പോര്‍ട്ടുള്‍ വന്നു. പക്ഷേ, രാജ്യസഭയില്‍ നിന്ന് അവര്‍ വിട്ടുനില്‍ക്കുകയും ബിജെപിക്ക് ഗുണമാകുകയും ചെയ്തു.

ബിജെപിയുടെ ആശ്വാസം ഇവര്‍

ബിജെപിയുടെ ആശ്വാസം ഇവര്‍

ജെഡിയുവിന്റെയും ബിജെഡിയുടെയും പിന്തുണ ഏറെ കാലമായി ബിജെപിക്ക് ലഭിക്കുന്നുണ്ട്. രണ്ടു പാര്‍ട്ടികള്‍ക്കുമായി 11 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. ഈ പിന്തുണ ലഭിച്ചത് ബിജെപിക്ക് വളരെ നേട്ടമായി. ജെഡിയുവിന്റെ പ്രധാന വോട്ട് ബാങ്കാണ് മുസ്ലിങ്ങള്‍. അടുത്ത തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് തിരിച്ചടി കിട്ടുമോ എന്ന് കണ്ടറിയണം.

ഭിന്നത രൂക്ഷമായി

ഭിന്നത രൂക്ഷമായി

ദേശീയ പൗരത്വ പട്ടികയ്ക്കും പൗരത്വ ഭേദഗതി ബില്ലിനുമെതിരെയാണ് അടുത്തിടെ വരെ ജെഡിയു സംസാരിച്ചിരുന്നത്. എന്നാല്‍ ലോക്‌സഭയിലും രാജ്യസഭയിലും വോട്ടെടുപ്പ് വേളയില്‍ അവര്‍ പിന്തുണയ്ക്കുകയായിരുന്നു. ഇതില്‍ ജെഡിയുവില്‍ ഭിന്നതയുണ്ടെന്നാണ് വിവരം. വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോര്‍ ബില്ലിനെ എതിര്‍ത്ത് രംഗത്തുവന്നിട്ടുണ്ട്.

ബിജെഡി ഉറച്ചുനിന്നു

ബിജെഡി ഉറച്ചുനിന്നു

ബിജെഡിയുടെ പിന്തുണ ബിജെപി ഉറപ്പിച്ചിരുന്നു. അവര്‍ എല്ലാ പ്രതിസന്ധി ഘട്ടത്തിലും ബിജെപിക്കൊപ്പം നില്‍ക്കാറുണ്ട്. ഇത്തവണയും കൂടെ നില്‍ക്കണമെന്ന് ബിജെപി നേതൃത്വം ബിജെഡിയോട് ആവശ്യപ്പെട്ടിരുന്നു. അതില്‍ മാറ്റമുണ്ടായതുമില്ല.

തമിഴ്‌നാട്ടിലെ വികാരം

തമിഴ്‌നാട്ടിലെ വികാരം

അതേസമയം, തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെ പിന്തുണച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ 11 അംഗങ്ങളും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ബില്ലില്‍ ശ്രീലങ്കയില്‍ നിന്ന് വന്ന അഭയാര്‍ഥികളെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് തമിഴ്‌നാട്ടില്‍ സര്‍ക്കാരിനെതിരെ സമരം.

പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി

പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി

പൗരത്വ ഭേദഗതി ബില്ല് രാജ്യസഭയുടെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒട്ടേറെ ഭേദഗതികളും നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ വോട്ടെടുപ്പ് നടന്നു. സെലക്ട് കമ്മിറ്റിക്ക് വിടേണ്ടെന്ന് 124 അംഗങ്ങള്‍ ആവശ്യപ്പെട്ടു. വിടണമെന്ന് ആവശ്യപ്പെട്ട് വോട്ട് രേഖപ്പെടുത്തിയത് 99 അംഗങ്ങളായിരുന്നു.

 കോടതി ഇടപെടുമോ

കോടതി ഇടപെടുമോ

ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായതോടെ രാഷ്ട്രപതി ഒപ്പുവയ്ക്കുക എന്ന സാങ്കേതിക നടപടി മാത്രമാണ് ബാക്കിയുള്ളത്. ഈ സാഹചര്യത്തില്‍ തന്നെ ബില്ല് നിയമമാകുമെന്ന് ഉറപ്പായി. പക്ഷേ സുപ്രീംകോടതിയില്‍ ബില്ലിനെതിരെ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധവും ശക്തിപ്പെട്ടിട്ടുണ്ട്. സമരക്കാരെ നേരിടാന്‍ സൈന്യത്തെ ഇറക്കിയിരിക്കുകയാണ് സര്‍ക്കാര്‍.

അമിത് ഷായെ കളിയാക്കി പ്രതിപക്ഷം; ചുട്ട മറുപടിയുമായി അമിത് ഷാ, അഫ്ഗാനുമായി അതിര്‍ത്തിയോ?അമിത് ഷായെ കളിയാക്കി പ്രതിപക്ഷം; ചുട്ട മറുപടിയുമായി അമിത് ഷാ, അഫ്ഗാനുമായി അതിര്‍ത്തിയോ?

English summary
Which Parties Votes Helped BJP to Pass Citizenship Bill in Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X