കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേപ്പർ കടുവയോ സർക്കസ് കടുവയോ? ജ്യോതിരാദിത്യ സിന്ധ്യയെ പരിഹസിച്ച് കമൽനാഥ്,മോദിക്കും ചൌഹാനും ഇരുട്ടടി!

Google Oneindia Malayalam News

ഭോപ്പാൽ: മുൻ കോൺഗ്രസ് നേതാവും ബിജെപിയുടെ രാജ്യസഭാ എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യയെ പരിഹസിച്ച് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. ജ്യോതിരാദിത്യ സിന്ധ്യ ടൈഗർ സിന്ദാ ഹൈ എന്ന ക്യാച്ച് ലൈനുമായി എത്തിയിരുന്നു. മധ്യപ്രദേശ് ക്യാബിനറ്റ് പുനസംഘടനയ്ക്ക് പിന്നാലെയാണ് ബിജെപി നേതാക്കളെ പരിഹസിച്ചുകൊണ്ടുള്ള കമൽനാഥിന്റെ രംഗപ്രവേശം.

ലഡാക്കിൽ പ്രധാനമന്ത്രിയുടെ താക്കീത്, മറുപടിയുമായി ചൈന, ആരോപണം അടിസ്ഥാനരഹിതംലഡാക്കിൽ പ്രധാനമന്ത്രിയുടെ താക്കീത്, മറുപടിയുമായി ചൈന, ആരോപണം അടിസ്ഥാനരഹിതം

 ടൈഗർ അഭി സിന്ദാ ഹേ

ടൈഗർ അഭി സിന്ദാ ഹേ

22 കോൺഗ്രസ് എംഎൽഎമാർക്കൊപ്പം മാർച്ചിലാണ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നത്. ഇവരിൽ പലരും വ്യാഴാഴ്ച ശിവരാജ് സിംഗ് ചൌഹാൻ മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയിരുന്നു. കോൺഗ്രസ് നേതാക്കളോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ടൈഗർ അഭി സിന്ദാ ഹേ എന്നാണ്. എന്നായിരുന്നു സിന്ധ്യയുടെ പ്രസ്താവന.

Recommended Video

cmsvideo
Madhya Pradesh cabinet expansion: Scindia takes the cake, as BJP drops names
പേപ്പർ കടുവയോ സർക്കസ് കടുവയോ?

പേപ്പർ കടുവയോ സർക്കസ് കടുവയോ?


പേപ്പർ കടുവയോ സർക്കസ് കടുവയാണോ ജീവിച്ചിരിക്കുന്നത് എന്നായിരുന്നു കമൽനാഥ് ഉന്നയിച്ച ചോദ്യം. നമ്മുടെ രാജ്യത്ത് വ്യത്യസ്ഥ തരം കുതിരകളുണ്ട്. വിവാഹത്തിൽ അലങ്കരിച്ച് നിർത്തുന്നവരും നൃത്തം ചെയ്യുന്നവരുമുണ്ട്. ചില കുതിരകൾ പന്തയത്തിൽ മത്സരിക്കുകയും ചെയ്യും കമൽനാഥ് പറയുന്നു. കമൽനാഥിന് പുറമേ കോൺഗ്രസ് നേതാക്കളായ ഉമംഗ് ശങ്കർ, ചൌധരി രാകേഷ് സിംഗ് എന്നിവരും സിന്ധ്യയ്ക്കെതിരെ രംഗത്തത്തിയിരുന്നു.

മഹാരാജയോ മാമയോ അല്ല

മഹാരാജയോ മാമയോ അല്ല


പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനെയും കമൽനാഥ് വെറുതെ വിട്ടിരുന്നില്ല. ഞാൻ മഹാരാജയോ മാമയോ അല്ല. രാജകുടുംബാംഗമായ ജ്യോതിരാദിത്യ സിന്ധ്യയെ മഹാരാജ എന്ന പേരിലാണ് മധ്യപ്രദേശ് രാഷ്ട്രീയത്തിൽ അറിയപ്പെടുന്നത്. ശിവരാജ് സിംഗ് ചൌഹാൻ അറിയപ്പെടുന്നത് മാമാ എന്ന പേരിലാണ്. ഞാൻ ചായ വിറ്റിട്ടില്ലെന്നും കമൽ നാഥ് കൂട്ടിച്ചേർത്തു. ചിലർ പറയുന്നു അവർ കടുവകളാണെന്ന്. ഞാൻ ഒരു പേപ്പർ കടുവ പോലുമല്ല. ഇപ്പോൾ സംസ്ഥാനത്തെ ജനങ്ങൾ തീരുമാനിക്കട്ടെ ആരാണ് ആരെല്ലാമെന്നും കമൽനാഥ് പറയുന്നു.

 വിലപേശൽ മാത്രം

വിലപേശൽ മാത്രം

എപ്പോഴൊക്കെ ചൌഹാൻ രംഗത്തെത്തിയിട്ടുണ്ടോ അപ്പോഴൊക്കെ വലിയ പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ടായിരുന്നു. ഞങ്ങൾ അതിഥി തൊഴിലാളികൾക്ക് ഇത്രയും പണം നൽകിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ ലോക്ക്ഡൌൺ കാലഘട്ടത്തിൽ അവർ അവിടെയും ഇവിടെയും അലഞ്ഞുതിരിയുകയായിരുന്നു. ആർക്കും പണം ലഭിച്ചിട്ടില്ലെന്നും കമൽനാഥ് പറയുന്നു. മധ്യപ്രദേശ് മന്ത്രിസഭ പുനസംഘടനാ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തോട് ബിജെപിയുടെ ആഭ്യന്തര വിഷയമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സർക്കാരിന്റെയും മന്ത്രിസഭയുടേയും മുഖമുദ്ര വിലപേശലാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

അനാദരവ് മാത്രം

അനാദരവ് മാത്രം


മധ്യപ്രദേശിലെ 33 മന്ത്രിമാരിൽ 14 പേർ എംഎൽഎമാരല്ല. ഇത് വിലപേശലാണോ അല്ലയോ? അവർ മധ്യപ്രദേശിനോടും ജനങ്ങളോടും മുഴുവൻ രാജ്യത്തോടും അനാദരവ് കാണിക്കുകയാണ്. ഇത്തരം രാഷ്ട്രീയത്തെക്കുറിച്ച് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇത്തരം രാഷ്ട്രീയം സംസ്ഥാനത്ത് ഒരു കാലത്തും ഉണ്ടായിട്ടില്ല.

English summary
'Which Tiger, Paper or Circus': Kamal Nath Mocks Jyotiraditya Scindia over statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X