സ്വാതന്ത്ര്യ സമരകാലത്ത് പേടിച്ചൊളിച്ചവരാണ് ആര്‍എസ്എസുകാരെന്ന് സോണിയാ ഗാന്ധി
ദില്ലി: ആര്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനുവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി രംഗത്ത്. സ്വാതന്ത്ര്യ സമരകാലത്ത് പേടിച്ച് ഒളിച്ചിരുന്നവരാണ് ഇപ്പോള്‍ മറ്റുള്ളവര്‍ക്കെതിരെ ഭീഷണി ഉയര്‍ത്തുന്നതെന്ന് സോണിയാ ഗാന്ധി പറയുന്നു. ആര്‍എസ്എസ്സാണ് ഇപ്പോള്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും സോണിയ വ്യക്തമാക്കി.
അന്നു നട്ടെല്ലില്ലാത്തവരാണ് ഇപ്പോള്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത്. നരേന്ദ്ര മോദിക്കെതിരെയും സോണിയ ആഞ്ഞടിച്ചു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ നിന്നും മോദി ഓടിയൊളിക്കുകയാണെന്നും സോണിയ വിമര്‍ശിച്ചു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് സോണിയ ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ചത്.

ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ശക്തികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും സോണിയ കുറ്റപ്പെടുത്തി. രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവരികയാണെന്നും അവര്‍ പറഞ്ഞു. മതവിശ്വാസത്തിന്റെ പേരില്‍ ആളുകള്‍ ആക്രമിക്കപ്പെടുകയാണ്.
അഭിപ്രായം പറയുന്നവരെ രാജ്യദ്രോഹികളായി മുദ്ര കുത്തുന്നത് ഇന്ത്യയുടെ പാരമ്പര്യത്തിനു യോജിച്ചതല്ലെന്നും സോണിയ ആരോപിക്കുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തെ എതിര്‍ത്ത് സ്വാതന്ത്ര്യസമര കാലത്ത് ഒളിച്ചിരുന്നവരാണ് ആര്‍എസ്എസ് എന്നാണ് സോണിയ പറഞ്ഞത്.












Click it and Unblock the Notifications