ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യാന്‍ പോയ ചങ്ങാടം മറിഞ്ഞു; പത്ത് പേര്‍ മരിച്ചു, ആറ് പേരെ കാണാതായി...
ഷിമോഗ: കര്‍ണാടകയിലെ ഷിമോഗ ജില്ലയില്‍ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യാന്‍ പോയ ചങ്ങാടം മറിഞ്ഞ് പത്ത് പേര്‍ മരിച്ചു. ഗണേശോത്സവത്തോട് അനുബന്ധിച്ച് ഹഡോനാഹിനിയിലെ തുഗഭദ്ര നദിയില്‍ വിഗ്രഹം നിമഞ്ജനം ചെയ്യാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്.
ഇരുപത് പേരാണ് ചങ്ങാടത്തിലുണ്ടായിരുന്നു. ഇതില്‍ നാല് പേര്‍ രക്ഷപ്പെട്ടു. കാണാതായ ആറു പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. മരിച്ചവരെ എല്ലാവരെയും തിരിച്ചറിഞ്ഞതായാണ് വിവരം.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications