കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിവി സിന്ധുവിന്റെ ജാതിയേത് ? ഇന്ത്യക്കാരുടെ ജാതി ഭ്രാന്ത് കണ്ട് ഗൂഗിള്‍ വരെ തലകുനിച്ച് കാണും...!

  • By വരുണ്‍
Google Oneindia Malayalam News

ദില്ലി: രാജ്യത്തിന് വേണ്ടി അഭിമാനാര്‍ഹമായ നേട്ടം വാങ്ങി ബാഡ്മിന്റണ്‍ താരം പിവി സിന്ധു രാജ്യത്തിന്റെ മാനം കാത്തു. എന്നാല്‍ ജാതി ഭ്രാന്ത് മൂത്ത കുറേ പേര്‍ ഇന്ത്യയെ ലോകത്തിന് മുന്നില്‍ തലകുനിപ്പിച്ചിരിക്കുകയാണ്. ഗൂഗിളില്‍ പിവി സിന്ധു എന്ന് സെര്‍ച്ച് ചെയ്തു നോക്കു, ലിസ്റ്റില്‍ ഒരു ചോദ്യം കാണാം, പിവി സിന്ധുവിന്റെ ജാതി എന്താണെന്ന്.

ഒന്നര ലക്ഷത്തോളം ഇന്ത്യക്കാരാണ് സിന്ധുവിന്‍റെ ജാതി അന്വേഷിച്ച് ഗൂഗിളിലെത്തിയത്. ഒളിമ്പിക്‌സില്‍ വനിത ബാഡ്മിന്റണില്‍ സെമിഫൈനലില്‍ കയറിയതോടെ പിവി സിന്ധുവെന്ന പേര് ലോകം ചര്‍ച്ച ചെയ്യുകയാണ്. രണ്ട് ദിവസമായി ഗൂഗിളില്‍ കൂടതല്‍ പേര്‍ സെര്‍ച്ച് ചെയ്ത പേരായിരുന്നു സിന്ധു. എന്നാല്‍ ഇന്ത്യക്കാര്‍ സെര്‍ച്ച് ചെയ്തത് സിന്ധുവിന്റെ ജാതി എന്താണെന്നാണ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

അപമാനം

അപമാനം

ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു വനിത ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ നേടിയപ്പോള്‍ ഇന്ത്യക്കാരില്‍ കുറേ പേര്‍ സെര്‍ച്ച് ചെയ്തത് അവരുടെ ജാതിയാണെന്നത് രാജ്യത്തിന് തന്നെ നാണക്കേടാണ്.

ഗൂഗിള്‍ സേര്‍ച്ച്

ഗൂഗിള്‍ സേര്‍ച്ച്

ഗൂഗിളില്‍ കൂടതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്യുന്നതെന്താണോ അതാണ് സെര്‍ച്ച് ലിസ്റ്റില്‍ ആദ്യം വരുന്നത്. വിവേക് നാഗരാജന്‍ എന്നയാളാണ് ഫേസ് ബുക്ക് പോസറ്റിലൂടെ സിന്ധുവിന്റെ ജാതി തേടി ഗൂഗിളിലെത്തിയവരുടെ മുഖം മൂടിവലിച്ച് കീറിയത്.

ഇന്ത്യക്കാര്‍ മാത്രം

ഇന്ത്യക്കാര്‍ മാത്രം

ഗൂഗിള്‍ ട്രെന്‍ഡിലെ ഗ്രാഫ് പ്രകാരം ഇന്ത്യയില്‍ നിന്ന് മാത്രമാണ് പിവി സിന്ധുവിന്റെ ജാതി അന്വേഷിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്.
ആഗസ്റ്റ് 13 മുതല്‍ ആണ് സിന്ധുവിന്റെ ജാതി അന്വേഷിച്ച് ആളുകള്‍ ഗൂഗിളിലെത്തിയത്.

ജാതിവെറി

ജാതിവെറി

സിന്ധു മെഡല്‍ നേടിയ ആഗസ്റ്റ് 19ന് ലക്ഷക്കണക്കിന് പേരാണ് ഗൂഗിളില്‍ ഇക്കാര്യം സെര്‍ച്ച് ചെയ്തത്. കൃത്യമായ കണക്ക് പറഞ്ഞാല്‍ ആഗസ്റ്റ് 19 വരെ 1,50,060 പേര്‍.

അയല്‍ക്കാരെ സൂക്ഷിക്കണം

അയല്‍ക്കാരെ സൂക്ഷിക്കണം

മഹാരാഷ്ട്രയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ സെര്‍ച്ച് ചെയ്തത്. കേരളത്തിന്റെ അയല്‍ സംസ്ഥാനമായ കര്‍ണാകടത്തില്‍ നിന്നും തെലുങ്കാനയില്‍ നിന്നും സിന്ധുവിന്റെ ജാതി സെര്‍ച്ച് ചെയ്തിട്ടുണ്ട്.

പുതുതലമുറ

പുതുതലമുറ

21-ാം നൂറ്റാണ്ടിലും ഇന്ത്യയില്‍ ജാതിഭ്രാന്ത് നിറയുകയാണ്. കഠിനപ്രയത്‌നം കൊണ്ട് മെഡല്‍ നേടിയ സിന്ധുവിന്റെ പേരില്‍ രാജ്യം അഭിമാനിക്കുമ്പോള്‍ അവരുടെ ജാതി അന്വേഷിക്കാനും ആളുണ്ടായി എന്നത് ആ അഭിമാനത്തിന് മങ്ങലേല്‍പ്പിക്കുന്ന ഒന്നാണ്.

English summary
While PV Sindhu fought hard for a medal, many Indians googled her caste.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X