Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷക ആത്മഹത്യ പെരുകുന്നു; എംഎല്‍എമാരുടെ ശമ്പളത്തില്‍ 400% വര്‍ധന

ഹൈദരാബാദ്: നൂറു കണക്കിന് കര്‍ഷകര്‍ കടക്കെണിയും ദാരിദ്ര്യവും മൂലം ആത്മഹത്യ ചെയ്യുന്ന തെലങ്കാനയില്‍ എംഎല്‍എമാരുടെ ശമ്പളത്തില്‍ സര്‍ക്കാര്‍ 400 ശതമാനം വര്‍ധന വരുത്തി. നേരത്തെ 96,000 രൂപ ശമ്പളമുണ്ടായിരുന്നിടത്ത് 3.5 ലക്ഷം രൂപയായാണ് സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്. അഡൈ്വസറി കമ്മറ്റിയുടെ നിര്‍ദ്ദേശം തെലങ്കാന നിയമസഭ പാസാക്കി.

നേരത്തെ 90,000 രൂപയുണ്ടായിരുന്ന ഹൗസ് റെന്റ് അലവന്‍സ് ഇനിമുതല്‍ 2 ലക്ഷം രൂപയായിരിക്കും. ഇതുകൂടാതെ എംഎല്‍എമാരുടെയും എംഎല്‍എമാരുടെ വിധവകള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ തുകയിലും വര്‍ധന വരുത്തിയിട്ടുണ്ട്. 50,000 രൂപയായിരുന്ന പെന്‍ഷന്‍ 65,000 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇവ കൂടാതെ ഐ ഫോണ്‍ വാങ്ങാന്‍ പ്രത്യേക ഗിഫ്റ്റ് വൗച്ചറും സര്‍ക്കാര്‍ എംഎല്‍എമാര്‍ക്ക് നല്‍കും.

farmer-drought

സംസ്ഥാനത്ത് കഴിഞ്ഞ ജൂണിനുശേഷം ഒട്ടേറെ കര്‍ഷക ആത്മഹത്യകള്‍ നടന്നിട്ടുണ്ട്. വിള നശിച്ച കര്‍ഷകരും, കടക്കെണിയിലായവരുമെല്ലാം ജീവനെടുക്കുമ്പോഴാണ് സര്‍ക്കാര്‍ എംഎല്‍എമാരുടെ ശമ്പളം 400 ശതമാനം വര്‍ധിപ്പിച്ചിരിക്കുന്നത്. പാവപ്പെട്ടവരുടെ ജീവിതത്തിന് വിലകല്‍പ്പിക്കാത്ത സര്‍ക്കാരാണ് ഇതെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

ശമ്പള വര്‍ധന പ്രതിപക്ഷ എംഎല്‍എമാര്‍ക്കും ലഭിക്കുമെന്നതിനാല്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും കാര്യമായ എതിര്‍പ്പൊന്നും ഉയര്‍ന്നുവന്നിട്ടില്ല. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു കഴിഞ്ഞവര്‍ഷം തന്നെ എംഎല്‍എമാരുടെ ശമ്പളത്തില്‍ വര്‍ധന വരുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+