കര്‍ണാടക; വിപ്പ് നിലനില്ക്കും! എംഎല്‍എമാര്‍ എത്തിയില്ലെങ്കില്‍ അയോഗ്യരാക്കുമെന്നും ഡികെ
ബെംഗളൂരു: സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. വിധി ജനാധിപത്യ പ്രക്രിയയ്ക്ക് കരുത്ത് പകരുന്നതാണെന്ന് അദ്ദേഹം പ്രതികരിച്ചു. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയാണെന്ന് സ്പീക്കര്‍ രമേശ് കുമാറും കര്‍ണാടക കോണ്‍ഗ്രസും പ്രതികരിച്ചിരുന്നു.

ബിജെപി നേതാക്കള്‍ വിപ്പിന് സാധുതയില്ലെന്ന രീതിയില്‍ തെറ്റിധാരണ പരത്തുന്ന പ്രതികരണങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇപ്പോഴും വിപ്പ് നില്‍ക്കുന്നുണ്ടെന്നും വിപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ കൂറുമാറ്റ നിയമം അനുസരിച്ച് നടപടി സ്വീകരിക്കാനാകുമെന്നും ശിവകുമാര്‍ പറഞ്ഞു.
DK Shivakumar, Congress on SC's verdict on Karnataka rebel MLAs case: This landmark judgement has given strength to democratic process. Some BJP friends are trying to misguide that whip is not valid but the party can issue a whip & take necessary action as per anti-defection law. pic.twitter.com/BXgqWc7I8a
— ANI (@ANI) 17 July 2019
വിമതരുടെ രാജിക്കാര്യത്തിലും അയോഗ്യത നടപടിയിലും സ്പീക്കര്‍ക്ക് തിരുമാനമെടുക്കാമെന്നായിരുന്നു ഇന്ന് സുപ്രീം കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്. 15 വിമതരുടെ ഹരജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല വിധി. അതേസമയം വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് എംഎല്‍എമാരെ നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ
വ്യാഴാഴ്ച സഭയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് നല്കിയ വിപ്പ് ഇന്നത്തെ സുപ്രീം കോടതി വിധിയോടെ അസ്ഥിരമായെന്നാണ് പ്രതിപക്ഷം അവകാശപ്പെടുന്നത്.
വ്യാഴാഴ്ചയാണ് കര്‍ണാടകത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. 15 എംഎല്‍എമാര്‍ നാളെ സഭയില്‍ എത്തിയില്ലേങ്കില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ താഴെ വീഴും. വ്യാഴാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിമതരുള്‍പ്പെടെ എല്ലാ എംഎല്‍എമാര്‍ക്കും കോണ്‍ഗ്രസും ജെഡിഎസും വിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് എംഎല്‍എമാര്‍.തങ്ങളുടെ രാജി തിരുമാനത്തില്‍ ഉറച്ച് നില്ക്കുകയായണെന്നും എംഎല്‍എമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Recommended Video
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications