കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക; വിപ്പ് നിലനില്‍ക്കും! എംഎല്‍എമാര്‍ എത്തിയില്ലെങ്കില്‍ അയോഗ്യരാക്കുമെന്നും ഡികെ

Google Oneindia Malayalam News

ബെംഗളൂരു: സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. വിധി ജനാധിപത്യ പ്രക്രിയയ്ക്ക് കരുത്ത് പകരുന്നതാണെന്ന് അദ്ദേഹം പ്രതികരിച്ചു. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയാണെന്ന് സ്പീക്കര്‍ രമേശ് കുമാറും കര്‍ണാടക കോണ്‍ഗ്രസും പ്രതികരിച്ചിരുന്നു.

 dk6-1563350892

ബിജെപി നേതാക്കള്‍ വിപ്പിന് സാധുതയില്ലെന്ന രീതിയില്‍ തെറ്റിധാരണ പരത്തുന്ന പ്രതികരണങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇപ്പോഴും വിപ്പ് നില്‍ക്കുന്നുണ്ടെന്നും വിപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ കൂറുമാറ്റ നിയമം അനുസരിച്ച് നടപടി സ്വീകരിക്കാനാകുമെന്നും ശിവകുമാര്‍ പറഞ്ഞു.

വിമതരുടെ രാജിക്കാര്യത്തിലും അയോഗ്യത നടപടിയിലും സ്പീക്കര്‍ക്ക് തിരുമാനമെടുക്കാമെന്നായിരുന്നു ഇന്ന് സുപ്രീം കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്. 15 വിമതരുടെ ഹരജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല വിധി. അതേസമയം വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് എംഎല്‍എമാരെ നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ
വ്യാഴാഴ്ച സഭയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് നല്‍കിയ വിപ്പ് ഇന്നത്തെ സുപ്രീം കോടതി വിധിയോടെ അസ്ഥിരമായെന്നാണ് പ്രതിപക്ഷം അവകാശപ്പെടുന്നത്.

<strong>കര്‍ണാടകം ഇനി സ്പീക്കറുടെ 'കോര്‍ട്ടില്‍'! വിമതരുടെ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം സ്പീക്കറുടേത്</strong>കര്‍ണാടകം ഇനി സ്പീക്കറുടെ 'കോര്‍ട്ടില്‍'! വിമതരുടെ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം സ്പീക്കറുടേത്

Recommended Video

cmsvideo
സ്പീക്കര്‍ക്കെതിരെ ആഞ്ഞടിച്ച് വിമതര്‍ | Oneindia Malayalam

വ്യാഴാഴ്ചയാണ് കര്‍ണാടകത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. 15 എംഎല്‍എമാര്‍ നാളെ സഭയില്‍ എത്തിയില്ലേങ്കില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ താഴെ വീഴും. വ്യാഴാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിമതരുള്‍പ്പെടെ എല്ലാ എംഎല്‍എമാര്‍ക്കും കോണ്‍ഗ്രസും ജെഡിഎസും വിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് എംഎല്‍എമാര്‍.തങ്ങളുടെ രാജി തിരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായണെന്നും എംഎല്‍എമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

<strong>പ്രിയങ്കാ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്; ഒരു വിഭാഗത്തിന് അതൃപ്തി</strong>പ്രിയങ്കാ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്; ഒരു വിഭാഗത്തിന് അതൃപ്തി

English summary
Whip is still valid; says DK shivakumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X