രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്കോട്ടില്‍ പത്ത് വയസ്സുകാരന്റെ ശ്വാസനാളത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി കുരുങ്ങിക്കിടന്ന വിസില്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. വിസ്മയ് എന്ന കുട്ടിയുടെ ശ്വാസനാളത്തിലാണ് വിസില്‍ കുരുങ്ങിക്കിടന്നത്. ഏറ്റവും അത്ഭുതകരമായ കാര്യം വിസില്‍ കുടുങ്ങിക്കിടക്കുന്ന വിവരം കുട്ടിയ്ക്കോ മാതാപിതാക്കള്‍ക്കോ അറിയില്ലായിരുന്നു എന്നതാണ്. മൂന്ന് വയസ്സുള്ളപ്പോഴാണ് കുട്ടി പ്ളാസ്റ്റിക് വിസില്‍ വിഴുങ്ങുന്നത്. തുടര്‍ച്ചയായി ചുമ, ന്യൂമോണിയ മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവ കുട്ടിയെ അലട്ടിയിരുന്നു.
രോഗങ്ങള്‍ക്കുള്ള യഥാര്‍ത്ഥ കാരണം മറനീക്കുന്നത് ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ വിസില്‍ പുറത്തെടുക്കുന്നതോടെയാണ്. ഏഴ് വര്‍ഷത്തോളം ശ്വാസക്കുഴലില്‍ വിസില്‍ കുടുങ്ങിക്കിടന്നിട്ടും കുട്ടി ജീവിച്ചിരിയ്ക്കുക എന്നത് വളരെ അത്ഭുതകരമായ കാര്യമാണെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഇഎന്‍ടി സ്‌പെഷ്യലിസ്റ്റ് ഡോ ഹിമാന്‍ഷു താക്കര്‍ പറഞ്ഞു. സ്‌കാനിംഗ് നടത്തിയപ്പോഴാണ് ശ്വാാസ നാളത്തില്‍ ഇടത് ശ്വാസകോശത്തിന് അടുത്തായി വിസില്‍ കണ്ടത്.
കുട്ടികള്‍ നാണയങ്ങള്‍ പോലുള്ള വസ്തുക്കള്‍ വിഴുങ്ങുന്നത് പതിവാണെന്നും മണിയ്ക്കൂറുകള്‍ക്കം തന്നെ പലതും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ശ്രമകരമായ ശസ്ത്രക്രിയയ്‌ക്കൊടുവില്‍ കുട്ടിയുടെ ശ്വാസനാളത്തില്‍ നിന്നും വിസില്‍ പുറത്തെടുത്തു.
Ten-year-old Vismay Nakum used to gasp for breath every time he talked. The breathing problems began when he was just three and he suffered from constant bouts of severe cough and sometimes pneumonia.