മൂര്‍ഖന്‍ പാന്പുമായി ഏറ്റമുട്ടിയ വെള്ളക്കടുവ കടിയേറ്റ് ചത്തു, വീഡിയോ കാണൂ
ഇന്‍ഡോര്‍: ദില്ലി മൃഗശാലയില്‍ വെള്ളക്കടുവ യുവാവിനെ ആക്രമിച്ച് കൊന്നതോടെ കടുവകളോട് അല്‍പ്പം പേടിയുള്ളവരായി പലരും മാറി , പ്രത്യേകിച്ച് വെള്ളക്കടുവകളോട്. എന്നാല്‍ കടുവ പ്രേമികള്‍ക്ക് തങ്ങളുടെ ഇഷ്ടത്തില്‍ യാതൊരു കുറവും വന്നിട്ടില്ല. ഇത്തരക്കാര്‍ക്ക് അല്‍പ്പം വേദനയുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് ഇന്‍ഡോറിലെ മൃഗശാലയില്‍ നിന്നുള്ളത്. ഇന്‍ഡോറിലെ കമല നെഹ്‌റു മൃഗശാലയില്‍ പാമ്പ് കടിയേറ്റ് വെള്ളക്കടുവ ചത്തു.
മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റാണ് മൂന്ന് വയസുകാരനയ രാജന്‍ എന്ന കടുവ ചത്തത് . മൂര്‍ഖന്‍ പാമ്പുമായി ഏറ്റമുട്ടുന്നതനിടയിലാണ് കടുവയ്ക്ക് പാമ്പ് കടിയേറ്റതെന്ന് മൃഗശാല ജീവനക്കാരനായ ഉത്തം യാദവ് പറയുന്നു.

രാവിലെ കൂട്ടിനുള്ളില്‍ ചത്ത നിലയില്‍ കടുവയെ കണ്ടെത്തുകയായിരുന്നു .
വീഡിയോയ്ക്ക് കടപ്പാട്: എന്‍ഡിടിവി
കടുവയുടെ തൊട്ടടുത്ത് പരിക്കേറ്റ മൂര്‍ഖന്‍ പാമ്പിനെയും കണ്ടെത്തി. ഏറ്റമുട്ടലില്‍ പാമ്പിനെ കടുവ ആക്രമിച്ചതാണ് പരിക്കിന് കാരണമായതെന്ന് മൃഗശാല ജീവനക്കാര്‍ പറയുന്നു . കുറച്ച് ദിവസം മുന്‍പ് ഭിലായില്‍ നിന്ന് ഇന്‍ഡോറില്‍ എത്തിച്ചതായിരുന്നു മൂന്ന് വയസുകാരനായ രാജയെ . പാമ്പ് വിഷമാണ് കടുവയുടെ മരണത്തിന് ഇടയാക്കിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു .












Click it and Unblock the Notifications