Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യസഭ: സച്ചിന്‍ വരാതിരുന്നാല്‍ പ്രശ്‌നം, അപ്പോള്‍ ഇവരൊക്കെയോ?

ദില്ലി: സച്ചിന്‍ തെണ്ടുല്‍ക്കര്‍ രാജ്യസഭയില്‍ വരുന്നില്ല എന്നതാണ് രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം എന്ന് തോന്നും ചര്‍ച്ചകളിലെ ബഹളം കണ്ടാല്‍. സച്ചിന്‍ മാത്രമല്ല, സച്ചിനെ പോലെ സഭയ്ക്ക് അലങ്കാരമാണ് എന്ന് പറഞ്ഞ് ക്ഷണിച്ചുകൊണ്ടുവന്ന സെലിബ്രിറ്റി എം പിമാരില്‍ പലരും തോന്നുമ്പോള്‍ മാത്രം സഭയില്‍ വരുന്നവരും ഫണ്ട് ചെലവഴിക്കുന്നവരുമാണ്, അല്ലെങ്കില്‍ ആയിരുന്നു.

അപ്പോഴൊന്നും ആരും വിമര്‍ശനവും ആരോപണവും ഉയര്‍ത്തി രംഗത്ത് വന്നിരുന്നില്ല. അതൊന്നും ചര്‍ച്ചയായതുമില്ല. സച്ചിന്‍ ഇവരെപ്പോലെ അല്ലല്ലോ, സച്ചിനെക്കുറിച്ച് എന്ത് പറഞ്ഞാലും അത് തലക്കെട്ടാകും. അതുകൊണ്ടാണല്ലോ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് കളിക്കാരനെ പിടിച്ച് എം പി ആക്കിയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വക്താവ് വരെ സച്ചിനെ കുറ്റം പറയുന്നത്.

രാഷ്ട്രീയമല്ല ക്രിക്കറ്റാണ് തനിക്ക് താല്‍പര്യമെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ പണ്ടേ പറഞ്ഞതാണ്. അത് പോട്ടെ, രാജ്യസഭയില്‍ വരാതെ റെക്കോര്‍ഡ് സൃഷ്ടിച്ച സെലിബ്രിറ്റി എം പിമാര്‍ ആരൊക്കെയെന്നും അവരുടെ ഹാജര്‍ നില എത്രയെന്നും നോക്കൂ. കണക്കുകള്‍ ആഗസ്ത് ആറ് വരെ.

സച്ചിന്‍ തെണ്ടുല്‍ക്കര്‍

സച്ചിന്‍ തെണ്ടുല്‍ക്കര്‍

രാജ്യസഭയിലെ ഹാജര്‍ കുറവില്‍ റെക്കോര്‍ഡിട്ടുകഴിഞ്ഞു സച്ചിന്‍ തെണ്ടുല്‍ക്കര്‍. 129 സിറ്റിംഗുകളില്‍ വെറും രെണ്ടണ്ണത്തില്‍ മാത്രമാണ് സച്ചിന്‍ സഭയിലെത്തിയത്. 2013 ഡിസംബര്‍ 13 നാണ് സച്ചിന്‍ അവസാനമായി രാജ്യസഭയില്‍ വന്നത്.

രേഖ

രേഖ

കോണ്‍ഗ്രസ് നോമിനേറ്റ് ചെയ്ത് എം പിയാക്കിയ രേഖയും ഹാജരിന്റെ കാര്യത്തില്‍ കുറച്ചധികം മോശമാണ്. ആകപ്പാടെ മൂന്ന് തവണയാണ് രാജ്യസഭയില്‍ രേഖ ഹാജരായത്. അവസാനമായി സഭയിലെത്തിയത് 2014 ഫെബ്രുവരി 19ന്.

ലത മങ്കേഷ്‌കര്‍

ലത മങ്കേഷ്‌കര്‍

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറും രാജ്യസഭയില്‍ പോകാതെ റെക്കോര്‍ഡിട്ടിരുന്നു. 170 സിറ്റിംഗില്‍ വെറും ആറ് തവണ മാത്രമാണ് ലതാജി സഭയിലെത്തിയത്. 2000- 01 കാലഘട്ടത്തിലായിരുന്നു ഇത്.

മൃണാള്‍ സെന്‍

മൃണാള്‍ സെന്‍

ഇന്ത്യന്‍ സിനിമയിലെ സംവിധായക ത്രിമൂര്‍ത്തികളില്‍ ഒരാളായ മൃണാള്‍ സെന്നിന് 170 ല്‍ 30 ഹാജര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

ഹേമമാലിനി

ഹേമമാലിനി

രാജ്യസഭയില്‍ എം പി ആയപ്പോള്‍ എന്ന പോലെ തന്നെയാണ് ഹേമമാലിനിക്ക് ലോക്‌സഭയിലേക്ക് ജയിപ്പിച്ച മണ്ഡലവും. ആ ഭാഗത്തേക്ക് പോകുകയേ ഇല്ല. 127 ല്‍ അമ്പത് തവണയാണ് ഹേമമാലിനി രാജ്യസഭയില്‍ ഹാജരായത്.

ധാരാസിംഗ്

ധാരാസിംഗ്

127 സിറ്റിംഗില്‍ 76 തവണയാണ് ധാരാസിംഗ് രാജ്യസഭയില്‍ ഹാജരായത്. 2004 - 05 കാലഘട്ടത്തിലായിരുന്നു ധാരാസിംഗ് എം പിയായിരുന്നത്.

 ജാവേദ് അക്തര്‍

ജാവേദ് അക്തര്‍

എഴുത്തുകാരനായ ജാവേദ് അക്തര്‍ 147 സിറ്റിംഗുകളില്‍ വെറും 66 തവണയാണ് സഭയില്‍ വന്നത്. ഇപ്പോഴും രാജ്യസഭയില്‍ എം പിയാണ് അക്തര്‍.

ശബാന ആസ്മി

ശബാന ആസ്മി

170 സിറ്റിംഗുകളില്‍ 113 തവണ രാജ്യസഭയില്‍ എത്തിയ ഷബാന ആസ്മിയാണ് സെലിബ്രിറ്റി എം പിമാരില്‍ ഹാജര്‍ നില കൊണ്ട് ഭേദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+