കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന് തിരിച്ചടി; ദില്ലി ഹൈക്കോടതിയുടെ കിടിലന്‍ ചോദ്യം!! ഈ രീതി നടക്കില്ല, ഇത് സമരമല്ല

Google Oneindia Malayalam News

ദില്ലി: മുഖ്യമന്ത്രി കെജ്രിവാള്‍ ഉള്‍പ്പെടെ ആം ആദ്്മി പാര്‍ട്ടി നേതാക്കള്‍ ലഫ്. ജനറലിന്റെ ഔദ്യോഗിക വസതിയില്‍ നടത്തുന്ന സമരത്തിനെതിരെ ദില്ലി ഹൈക്കോടതി. ആരാണ് ഗവര്‍ണറുടെ വസതിയില്‍ സമരം നടത്താന്‍ അനുമതി തന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ഈ മാസം 11 മുതല്‍ കെജ്രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ സമരത്തിലാണ്.

ഐഎഎസുകാരുടെ നിസ്സഹകരണം അവസാനിപ്പിക്കണമെന്നാണ് സമരത്തിന്റെ പ്രധാന ആവശ്യം. ഗവര്‍ണര്‍ ഭരണകാര്യങ്ങളില്‍ അമിതമായി ഇടപെടുന്നുവെന്നും കെജ്രിവാള്‍ ആരോപിക്കുന്നു. ഇദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ രംഗത്തുവന്നിരിക്കെയാണ് കോടതിയുടെ നിര്‍ണായക ചോദ്യം.

രണ്ട് പരാതികള്‍

രണ്ട് പരാതികള്‍

സമരത്തിനെതിരെ രണ്ട് പരാതികളാണ് ഹൈക്കോടതിയിലെത്തിയത്. കെജ്രിവാളിന്റെ സമരത്തിനെതിരെയും ഐഎഎസ് ഓഫീസര്‍മാരുടെ അപ്രഖ്യാപിത സമരത്തിനെതിരെയും. കെജ്രിവാളിന്റെ സമരം അവസാനിപ്പിക്കണമെന്ന് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എ വിജേന്ദ്ര ഗുപ്തയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

കെജ്രിവാളിന്റെ ആവശ്യം

കെജ്രിവാളിന്റെ ആവശ്യം

കെജ്രിവാളിന് പുറമെ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രി ഗോപാല്‍ റായ്, ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ എന്നിവരാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്. ഐഎഎസുകാര്‍ നിസഹകരണം അവസാനിപ്പിക്കുന്നതിന് ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഇടപെടണമെന്നാണ് കെജ്രിവാളിന്റെ ആവശ്യം. കൂടാതെ മറ്റുചില ആവശ്യങ്ങളും സമരത്തിനുണ്ട്.

ഐഎഎസുകാരുടെ നിലപാട്

ഐഎഎസുകാരുടെ നിലപാട്

മന്ത്രിമാര്‍ വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് ഐഎഎസുകാര്‍ തീരുമാനിച്ചിട്ടുണ്ട്. മന്ത്രിമാരുടെ അഭിഭാഷകന്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. അപ്പോഴാണ് കോടതി തിരിച്ചു ചില ചോദ്യങ്ങള്‍ ഉന്നയിച്ചത്. ആരാണ് കുത്തിയിരിപ്പ് സമരത്തിന് അനുമതി തന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.

ഇത് സമരമല്ല

ഇത് സമരമല്ല

ഇത്തരം നീക്കങ്ങള്‍ സമരമായി കാണാന്‍ സാധിക്കില്ല. സമരമെന്ന് വിളിക്കാനുമാകില്ല. ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി സമരം നടത്താന്‍ നിങ്ങള്‍ക്ക് സാധ്യമല്ല. ഓഫീസുകള്‍ക്ക്് പുറത്ത് സമരം നടത്തുന്ന പോലെയല്ല ഇതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഐഎഎസ് അസോസിയേഷനെ കേസില്‍ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

രാജ്യസഭയില്‍ ബിജെപിയെ പൂട്ടാന്‍ കോണ്‍ഗ്രസ്; പഴങ്ങളുമായി മമതയെ കണ്ടു!! പാരയായി മറ്റൊരു ഗ്രൂപ്പ്രാജ്യസഭയില്‍ ബിജെപിയെ പൂട്ടാന്‍ കോണ്‍ഗ്രസ്; പഴങ്ങളുമായി മമതയെ കണ്ടു!! പാരയായി മറ്റൊരു ഗ്രൂപ്പ്

English summary
'Who authorised the dharna?' Delhi high court asks AAP ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X