ദാവൂദ് ഇബ്രാഹിമിനെ വധിയ്ക്കുന്നതില്‍ നിന്നും 'സൂപ്പര്‍ബോയ്സി'നെ വിലക്കിയതാര്?
ദില്ലി: വര്‍ഷങ്ങളായി ഇന്ത്യ തേടുന്ന അധോലോകനായകനും മുംബൈ സ്‌ഫോടനക്കേസിലെ പ്രതിയുമായ ദാവൂദ് ഇബ്രാഹിമിനെ വധിയ്ക്കാന്‍ ഇന്ത്യ ആസൂത്രണം ചെയ്ത പദ്ധതി അവസാന നിമിഷത്തില്‍ ഉപേക്ഷിച്ചത് ഒരു ഫോണ്‍ കോളിനെ തുടര്‍ന്ന്. ആരായിരുന്നു ദാവൂദിനെ കൊല്ലുന്നതിനെ വിലക്കിയതെന്നും എന്തായിരുന്നു അയാളുടെ ഉദ്ദേശമെന്നുമൊക്കെയുള്ള ചര്‍ച്ചകള്‍ പുരോഗമിയ്ക്കുകയാണ്.
ഒരു വര്‍ഷം മുന്‍പാണ് ഇന്ത്യ ദാവൂദ് ഇബ്രാഹിമിനെ വധിയ്ക്കാന്‍ പദ്ധതിയിട്ടത്. ഇത് നടപ്പാക്കുന്നതിന് തൊട്ട് മുന്‍പ് വന്ന ഫോണ്‍കോളിനെത്തുടര്‍ന്ന് പദ്ധതി ഉപേക്ഷിയ്ക്കുകയായിരുന്നു. രഹസ്യാന്വേഷണ വൃത്തങ്ങളാണ് ഇക്കാര്യം പുറത്ത് വിട്ടത്. കൈയ്യെത്തും ദൂരത്ത് വരെ ഇന്ത്യന്‍ ദൗത്യ സംഘം എത്തിയിട്ടും അവസാന നിമിഷം അവരെ ശ്രമത്തില്‍ നിന്ന് പിന്മാറ്റിയ ആ ഫോണ്‍കോളിനെപ്പറ്റി വിവരങ്ങള്‍ ലഭ്യമല്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പേ രാജ്യം വിട്ട് ദാവൂദിന് എല്ലാ സഹായവും നല്‍കുന്നതും പാകിസ്താനില്‍ താവളമൊരുക്കുന്നതും പാക് ചാരസംഘടനയായ ഐഎസ്‌ഐ ആണ്. ദാവൂദിനെ വിട്ടു കിട്ടാനും രാജ്യത്ത് എത്തിച്ച് വിചാരണ നടത്താനും ഇന്ത്യ പരമാവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഈ ശ്രമങ്ങള്‍ ഫലം കണ്ടില്ല. തുടര്‍ന്നാണ് ദാവൂദിന് വധിയ്ക്കാന്‍ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് (റോ) പദ്ധതിയിട്ടത്. ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച ഒന്‍പത് കമാന്‍ഡോകള്‍ അടങ്ങിയ 'സൂപ്പര്‍ ബോയ്‌സ്' എന്ന സംഘത്തെ പാകിസ്താനിലേയ്ക്ക് അയച്ചു. വിവിധ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുമായിട്ടാണ് ഒന്‍പത് പേര്‍ കറാച്ചിയില്‍ എത്തിയത്.
കറാച്ചിയിലെ ക്ളിപ്‌ടോണ്‍ റോഡിലെ വീട്ടില്‍ നിന്നും ഡിഫന്‍സ് ഹൗസിംഗ് സൊസൈറ്റിയിലേയ്ക്ക് ദാവൂദ് ഇബ്രാഹിം സ്ഥിരമായി യാത്ര ചെയ്യാറുണ്ടായിരുന്നു. ഈ സമയത്ത് വധിയ്ക്കാനാണ് പദ്ധതിയിട്ടത്. സെപ്റ്റംബര്‍ 13 നായിരുന്നു പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. ഒന്‍പത് കമാന്‍ഡോകളും ദാവൂദിന്റെ വരവും കാത്ത് റോഡില്‍ സജ്ജരായി നിന്നു. ദാവൂദിന്റെ കാറിന്റെയും ഏറ്റവും പുതിയ രൂപത്തിന്റെയും വ്യക്തമായ ദൃശ്യങ്ങളും വീഡിയോകളും കമാന്‍ഡോകള്‍ക്ക് ലഭിച്ചിരുന്നു. വധിയ്ക്കാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ക്കെ കമാന്‍ഡോ സംഘത്തെ തേടിയെത്തിയ ഫോണ്‍കോളിനെത്തുടര്‍ന്ന് ദൗത്യം ഉപേക്ഷിച്ച് സംഘം മടങ്ങുകയായിരുന്നു.












Click it and Unblock the Notifications