കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബ് മുഖ്യമന്ത്രിയാവാൻ സുഖ്ജീന്ദർ രൺധാവ? ആരാണ് കോൺഗ്രസ് നേതാവ് രൺധാവ, പ്രഖ്യാപനം ഉടൻ

Google Oneindia Malayalam News

ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചതോടെ സിംഗിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ് ഹൈക്കമാൻഡ്. ഇതിനായുള്ള ചർച്ചകൾ ശനിയാഴ്ച മുതൽ തന്നെ നടന്നുവരുന്നുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് അംബികാ സോണിയുടെ പേര് കോൺഗ്രസ് നിർദേശിച്ചെങ്കിലും പാർട്ടിമുന്നോട്ടുവെച്ച വാഗ്ധാനം സ്വീകരിക്കാൻ സോണി തയ്യാറായിട്ടില്ല. ഇതിനിടെ പാർട്ടിക്കുള്ളിലെ പല പ്രമുഖ നേതാക്കളുടെയും പേര് ഈ സ്ഥാനത്തേക്ക് ഉയർന്നുവരുന്നുണ്ട്.

 ബിജെപി വിട്ടതെന്തിന്? കാരണം വെളിപ്പെടുത്തി ബാബുൽ സുപ്രിയോ ബിജെപി വിട്ടതെന്തിന്? കാരണം വെളിപ്പെടുത്തി ബാബുൽ സുപ്രിയോ

1


അടുത്ത പഞ്ചാബ് മുഖ്യമന്ത്രിയായി കാബിനറ്റ് മന്ത്രി സുഖ്ജീന്ദർ സിംഗ് രന്ധാവയുടെ പേര് കോൺഗ്രസ് നിർദ്ദേശിച്ചതായി വാർത്താ ഏജൻസി എഎൻഐയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഉടൻ തന്നെ കോൺഗ്രസ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം, അംബിക സോണിയുമായി ദില്ലിയിൽ വെച്ച് രാഹുൽ ഗാന്ധി ചർച്ച നടത്തിവരികയാണെന്നും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന പാർട്ടി യൂണിറ്റിലെ മാസങ്ങളോളം നീണ്ട അസ്വാരസ്യങ്ങളെത്തുടർന്ന് അമരീന്ദർ സിംഗ് രാജിവെച്ചതിന് പിന്നാലെ പഞ്ചാബ് എംൽഎമാരുടെ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചർച്ചകൾ പുരോഗമിക്കുന്നത്.

2


പഞ്ചാബിലെ എല്ലാ എംഎൽഎമാരും കോൺഗ്രസ് ഹൈക്കമാന്റിന് മുമ്പാകെ നിർദേശിച്ചിട്ടുള്ളത് കോൺഗ്രസ് നേതാവും എംഎൽഎയുമായ സുഖ്ജീന്ദർ രന്ധാവയുടെ പേരാണ് നിർദേശിച്ചിട്ടുള്ളതെന്നും നൽകിയിട്ടുണ്ടെന്നും അദ്ദേഹം മുഖ്യമന്ത്രിയാകുമെന്നും കോൺഗ്രസ് എംഎൽഎയായ പ്രീതം കോത്ഭായിയാണ് എഎൻഐയോട് വ്യക്തമാക്കിയത്. സുഖ്ജീന്ദർ സിംഗ് രന്ധാവയ്ക്കൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാരും സംസ്ഥാനത്ത് അധികാരമേൽക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

3


കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ള 62 കാരനായ നേതാവായ രൺധാവെ മൂന്ന് തവണ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിൽ ദേര ബാബ നാനക് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് വരികയാണ്. അദ്ദേഹത്തിന്റെ പിതാവ് സന്തോഖ് സിംഗ് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി രണ്ടുതവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിന് പുറമേ സുഖ്ജീന്ദർ സിംഗ് രൺധാവയും ആ സ്ഥാനത്ത് സേവനമനുഷ്ടിച്ചിട്ടുണ്ട്. ജയിലുകളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ചുമതലയുള്ള പഞ്ചാബ് സംസ്ഥാന കാബിനറ്റ് മന്ത്രിയാണ് സുഖ്ജീന്ദർ രൺധാവ.

4


പഞ്ചാബിൽ നിയമസഭാ കക്ഷിയോഗം നടക്കാനിരിക്കെയാണ് ഹൈക്കമാൻഡ് നിർദേശം അനുസരിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഗവർണർ ബൻവാരി ലാൽ പുരോഹിതിനെ കണ്ട് രാജിക്കത്ത് കൈമാറിയത്. രാജിക്കത്ത് നൽകിയതിന് പിന്നാലെ താൻ അപമാനിക്കപ്പെട്ടുവെന്നാണ് ഗവർണറുടെ വസതിയ്ക്ക് മുമ്പിൽ വെച്ച് തന്നെ സിംഗ് ആഞ്ഞടിച്ചിരുന്നു. സിംഗിന്റെ എതിർ ചേരിയായ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള ക്യാമ്പിന്റെ ആവശ്യം അംഗീകരിച്ചാണ് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുള്ളത്.

5


"ക്യാപ്റ്റൻ അമരീന്ദർ ഞങ്ങളുടെ മുതിർന്ന നേതാവാണ്. ഞാൻ എപ്പോഴും അദ്ദേഹത്തോട് എന്റെ അച്ഛനെപ്പോലെയാണ് പെരുമാറിയത്, അവൻ എന്നെ തന്റെ മകനെപ്പോലെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്," രൺധാവയെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പഞ്ചാബ് കോൺഗ്രസിൽ നേരത്തെ അമരീന്ദർ സിംഗും നവ്ജ്യോത് സിംഗ് സിദ്ധുവും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നത് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നവ്ജ്യോത് സിംഗ് സിദ്ധുവിനെ നിയമിച്ചുകൊണ്ടാണ്. ഇതോടെ സംസ്ഥാനത്തെ പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരമായിരുന്നുവെങ്കിലും സിംഗിന്റെ രാജിയോടെ പുതിയ പ്രതിസന്ധി ഉടലെടുക്കുകയും ചെയ്തു.

6


ക്യാപ്റ്റൻ അമരീന്ദർ സിംഗ് രാജിവച്ചതിന് തൊട്ടുപിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് അംബികാ സോണിയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമായിരുന്നു കോൺഗ്രസ് നടത്തിവന്നത്. ഇതിന്റെ ഭാഗമായി ശനിയാഴ്ച രാത്രി വൈകി അംബികാ സോണിയും രാഹുൽ ഗാന്ധിയും തമ്മിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു. പഞ്ചാബ് മുഖ്യമന്ത്രിയായി അധികാരത്തിലെത്തേണ്ടത് സിഖ് സമുദായത്തിൽ നിന്നുള്ള ഒരാളായിരിക്കണമെന്നാണ് സോണി മുന്നോട്ടുവെച്ച നിർദേശം. അല്ലാത്ത പക്ഷം ഇതിന്റെ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അംബികാ സോണി മുന്നറിയിപ്പ് നൽകിയതായുമായുള്ള മാധ്യമ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയിൽ നിന്നുള്ള അംബിക സോണി, സംസ്ഥാനത്ത് നിന്ന് നിരവധി തവണ രാജ്യസഭാംഗമായിരുന്നിട്ടുണ്ട്. ഹിന്ദുവായ ഒരാൾ മുഖ്യമന്ത്രിയായെത്തുന്നത് സിഖുകാരിൽ നിന്നുള്ള എതിർപ്പിനും അതൃപ്തിയ്ക്കും കാരണമാകുമെന്നും ചില കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു.

7


മുൻ പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുനിൽ ജാക്കറിനെ പഞ്ചാബ് പുതിയ മുഖ്യമന്ത്രിയാക്കാനുള്ള കോൺഗ്രസ് ഹൈക്കമാന്റിന്റെ നീക്കത്തെ എതിർത്ത് സംസ്ഥാനത്തെ എംഎൽഎമാർ തന്നെ രംഗത്തെത്തുകയായിരുന്നു. സംസ്ഥാനത്തെ എല്ലാ എംപിമാരും ജഖറിനെ അംഗീകരിക്കില്ലെന്ന് ഏകണ്ഠേന നേതൃത്വത്തെ അറിയിച്ചതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
മുൻ പിപിസിസി മേധാവി സുനിൽ ജാക്കറിന്റെ പേര് ഇന്നലെ വൈകുന്നേരം വരെ പരിഗണിച്ചിരുന്നുവെങ്കിലും ശനിയാഴ്ച നടന്ന നിയമസഭാ കക്ഷിയോഗത്തിനിടെ എതിർപ്പുകൾ ഉയർന്നതോടെ അദ്ദേഹത്തെ പരിഗണിക്കുന്നതിൽ നിന്ന് പാർട്ടി പിന്നോട്ട് പോകുകയായിരുന്നു.

8

രാജ്യസഭാ എംപി പർത്തപ് സിംഗ് ബജ്‌വയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തോട് കോൺഗ്രസ് എംഎൽഎമാർക്ക് യോജിപ്പുണ്ടെങ്കിലും പിപിസിസി പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദുവും ബജ് വയുമായുള്ള സ്വരച്ചേർച്ചയില്ലായ്മ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം ഭയപ്പെടുന്നത്. "സംസ്ഥാന കോൺഗ്രസ് മേധാവിയും മുഖ്യമന്ത്രിയും വ്യത്യസ്ത ദിശകളിലേക്ക് നീങ്ങുന്നുവെന്നതിനാൽ അമരീന്ദറിന് പകരക്കാരനായി ബജ് വയെ നിയമിച്ചാൽ ഈ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്നാണ് ഒരു മുതിർന്ന നേതാവ് ചൂണ്ടിക്കാണിക്കുന്നത്. സിദ്ദുവും ബജ്‌വയ്ക്ക് അനുകൂലമല്ല.

9

2022 മാർച്ച് വരെ കാലാവധി ബാക്കി നിൽക്കെയാണ് അമരീന്ദർ സിംഗ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് രാജിസമർപ്പിച്ചത്. അമരീന്ദർ സിംഗ്- സിദ്ദു തർക്കത്തിൽ സിദ്ധുവിന്റെ വക്താവായി നിലകൊണ്ട രൺധാവെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി മുന്നോട്ടുവെച്ച വാഗ്ധാനങ്ങളിൽ പലതും അമരീന്ദർ സിംഗ് സർക്കാർ അഞ്ച് വർഷം പൂർത്തിയാവാനിരിക്കെ പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

Recommended Video

cmsvideo
കുട്ടികൾ ഈ വാക്സിൻ എടുക്കുക..ഇല്ലെങ്കിൽ ആപത്ത് | Oneindia Malayalam

പെൺകുട്ടി പച്ചയ്ക്ക് തെറിപറയുകയാണ്; സർക്കാർ കയ്യുംകെട്ടി നോക്കി നിൽക്കുന്നു; നമോ ടിവിക്കെതിരെ വിഡി സതീശൻപെൺകുട്ടി പച്ചയ്ക്ക് തെറിപറയുകയാണ്; സർക്കാർ കയ്യുംകെട്ടി നോക്കി നിൽക്കുന്നു; നമോ ടിവിക്കെതിരെ വിഡി സതീശൻ

ഗ്ലാമറസ് വിട്ട് ഒരു കളിയുമില്ല; ട്രെന്‍ഡിംഗായി പാര്‍വ്വതി നായരുടെ ഫോട്ടോഷൂട്ട്

English summary
Who Congress leader Is Sukhjinder Singh Randhawa, Likely To Be Next Punjab CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X