അമിത് മിശ്ര ഉപദ്രവിച്ചത് ബോളിവുഡ് നടിയെ... എന്താണ് ചെയ്തത്?
ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് താരം അമിത് മിശ്ര ഇപ്പോള്‍ കളിയുടെ പേരിലല്ല വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്, ഒരു സ്ത്രീയെ ദേഹോപദ്രവം ഏല്‍പ്പിച്ചതിന്റെ പേരിലാണ്. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
ആരാണ് അമിത് മിശ്രയ്ക്കെതിരെ പരാതി കൊടുത്തത് ? എന്താണ് അമിത് മിശ്ര ആ യുവതിയെ ചെയ്തത്? വിവരങ്ങള്‍ പുറത്തെത്തിത്തുടങ്ങി.
ബോളിവുഡ് നടിയും നിര്‍മാതാവും ആയ വന്ദന ജെയിന് ആണ് പരാതിക്കാരി.

അമിത് മിശ്ര
ഇന്ത്യന്‍ ടീമിലെ ഓഫ് സ്പിന്നറാണ് അമിത് മിശ്ര. ഇപ്പോള്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ടീം അംഗവും ആണ്.

വന്ദന ജെയിന്
ബോളിവുഡ് നടിയും നിര്‍മാതാവും ആണ് വന്ദന ജെയിന്. ഇവര്‍ ബംഗാളിന്റെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ടീമിന്റെ സഹ ഉടമകൂടിയാണ്.

മൂന്ന് വര്‍ഷത്തെ പരിചയം
അമിത് മിശ്രയും വന്ദനയും പരിചയപ്പെട്ടിട്ട് മൂന്ന് വര്‍ഷമായി. ഇരുവരും നല്ല അടുപ്പത്തിലും ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി.

സ്ഥിരം സന്ദര്ശകന്
മിശ്ര ബെംഗളൂരുവില്‍ എത്തുമ്പോഴെല്ലാം വനന്ദനയ്ക്കൊപ്പമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വനന്ദനയുടെ ഫ്ലാറ്റിലായിരുന്നത്രെ മിശ്ര പലപ്പോഴും താമസിച്ചിരുന്നത്.

തെറ്റിപ്പിരിഞ്ഞോ
കഴിഞ്ഞ കുറച്ച് കാലമായി മിശ്രയും വന്ദനയും തമ്മില്‍ അഥ്ര നല്ല ബന്ധത്തിലല്ലെന്നാണ് പറയുന്നത്. തന്നെ മിശ്ര ഒഴിവാക്കുകയാണോ എന്നായിരുന്നു വനന്ദനയുടെ സംശയം. ഇക്കാര്യം ചോദിയ്ക്കാനായി മിശ്രയുടെ അടുത്ത് ചെന്നപ്പോഴാണ് പ്രശ്നമുണ്ടായത്.

സെപ്തംബര്‍ 25
സെപ്തംബര്‍ 25 നാണത്രെ സംഭവം ഉണ്ടായത്. മിശ്രയെ കാണാന്‍ ബെഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു വന്ദന. ഇവിടെവച്ച് വാഗ്വാദം ഉണ്ടാവുകയും ഒടുവില്‍ മിശ്ര തന്നെ മര്‍ദ്ദിയ്ക്കുകയും ആയിരുന്നു എന്നാണ് വന്ദനയുടെ പരാതി.

മിശ്ര കുടുങ്ങുമോ
സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്. മിശ്രയെ ചോദ്യം ചെയ്യുമെന്ന് ഉറപ്പുമാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിയ്ക്കുന്നുണ്ട്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications