കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് ബാലക്കോട്ട് വ്യോമാക്രമണത്തെ കുറിച്ച് അർണബിന് വിവരം നൽകിയത്? ആഞ്ഞടിച്ച് രാഹുൽ

Google Oneindia Malayalam News

ദില്ലി; റിപബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയുടെ വിവാദ ചാറ്റുകളിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ബാലക്കോട്ട് വ്യോമാക്രമണത്തെ കുറിച്ച് ആരാണ് അർണബിന് വിവരം നൽകിയത് എന്ന് രാഹുൽ ചോദിച്ചു. ഇത്തരത്തിലുള്ള രഹസ്യ വിവരങ്ങൾ ചോർത്തുന്നത് ക്രിമിനൽ നടപടിയാണ്. വിവരങ്ങൾ ചോർത്തിയവരെയും സ്വീകരിച്ചവരേയും അറസ്റ്റ് ചെയ്യണമെന്ന് വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

rahul and nadda

പ്രധാനമന്ത്രിയ്ക്കോ പ്രതിരോധമന്ത്രിയ്ക്കോ എൻ‌എസ്‌എയ്ക്കോ മാത്രമേ ഇത്തരം വിവരങ്ങളെ കുറിച്ചു അറിവുണ്ടാവൂ എന്നിരിക്കെ ആരാണ് ഇത് മാധ്യമപ്രവർത്തകന് ഈ വിവരങ്ങൾ ചോർത്തിയതെന്നും രാഹുൽ ചോദിച്ചു.വ്യോമാക്രമണത്തെ കുറിച്ച് അർണബിന് നേരത്തേ അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്ന സൂചനകളായിരുന്നു ചാറ്റിലൂടെ പുറത്തുവന്നിരുന്നത്. അതേസമയം തനിക്കെതിരെ ചോദ്യങ്ങൾ ഉയർത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്കെതിരേയും രാഹുൽ വാർത്താ സമ്മേളനത്തിൽ ആഞ്ഞടിച്ചു.

നദ്ദയുടെ ചോദ്യങ്ങൾക്ക് താനെന്തിന് മറുപടി നൽകണമെന്ന ചോദിച്ച രാഹുൽ താൻ രാജ്യത്തോട് മറുപടി നൽകി കൊള്ളാം എന്നും പ്രതികരിച്ചു. കർഷകർക്ക് യാഥാർത്ഥ്യങ്ങളെല്ലാം അറിയാം. രാഹുൽ ഗാന്ധി എന്താണ് ചെയ്തതെന്ന് എല്ലാ കർഷകർക്കും ധാരണ ഉണ്ട്. ഞാൻ നരേന്ദ്ര മോദിയെ ഭയപ്പെടുന്നില്ല. അവർക്ക് എന്നെ തൊടാൻ കഴിയില്ല. അവർക്ക് ചെലപ്പോൾ എന്നെ വെടിവെയ്ക്കാൻ കഴിഞ്ഞേക്കും. ഞാൻ തികഞ്ഞ രാജ്യസ്നേഹിയാണ്. എന്റെ രാജ്യത്തെ ഞാൻ സംരക്ഷിക്കും. അത് എന്റെ ധർമ്മമാണ്, രാഹുൽ ഗാന്ധി പറഞ്ഞു.

ചൈന, കോവിഡ്, കര്‍ഷക പ്രതിഷേധം എന്നീ വിഷയങ്ങളിലായിരുന്നു രാഹുലിനെതിരെ നദ്ദ പ്രതികരിച്ചത്. രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ കുടുംബവും കോൺഗ്രസും ചൈനയെ കുറിച്ച് കളവ് പറയുന്നത് എന്നാണ് അവസാനിപ്പിക്കുക? അദ്ദേഹം പരാമർശിക്കുന്ന അരുണാചൽ പ്രദേശ് ഉൾപ്പെടെ ആയിരക്കണക്കിന് കിലോമീറ്ററുകൾ ചൈനക്കാർക്ക് പണ്ഡിറ്റ് നെഹ്‌റു അല്ലാതെ മറ്റാരും സമ്മാനിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് നിഷേധിക്കാമോ? എന്തുകൊണ്ടാണ് കോൺഗ്രസ് ചൈനയ്ക്ക് കീഴടങ്ങുന്നത് എന്നായിരുന്നു നദ്ദ ട്വീറ്റ് ചെയ്തത്.

രാഹുൽ ഗാന്ധിക്ക് ഇരട്ടത്താപ്പാണെന്നും അദ്ദേഹം കർഷകരെ പ്രകോപിപ്പിക്കുകയും തെറ്റിധരിപ്പിക്കുകയുമാണെന്നും നദ്ദ ട്വീറ്റിൽ കുറ്റപ്പെടുത്തിയിരുന്നു. പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ മാത്രമാണോ രാഹുലിന് കര്‍ഷകരോട് സഹതാപം എന്നും നദ്ദ ചോദിച്ചിരുന്നു.കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ മുന്നേറുമ്പോഴും എന്തുകൊണ്ടാണ് രാജ്യത്തെ സർക്കാരിനേയും ജനങ്ങളേയും അഭിനന്ദിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകാത്തതെന്നും നദ്ദ ട്വീറ്റിൽ ചോദ്യം ഉയർത്തിയിരുന്നു.

Recommended Video

cmsvideo
Mahua Moitra questions Amit shah and PM Modi in Arnab case

English summary
Who informed Arnab about the Balakot airstrikes? Who is JP Nadda to reply to? Rahul sighed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X