കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് സൈനികര്‍ക്ക് നേരെ കല്ലെറിഞ്ഞു; ഇന്ന് നരേന്ദ്ര മോദിയുമായി സംവദിച്ചു; ആരാണ് അഫ്ഷാന്‍ ആഷിഖ്

Google Oneindia Malayalam News

ദില്ലി: മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2017 ഡിസംബറില്‍ ഒരു പെണ്‍കുട്ടി ജമ്മുകശ്മീരിലെ കോതി ഭാഗ് ഏരിയയില്‍ സുരക്ഷാ സേനക്ക് നേരെ കല്ലെറിയാന്‍ ഓങ്ങി നില്‍ക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇന്ന് അതേ പെണ്‍കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറ്റ് ഇന്ത്യ ചര്‍ച്ചയില്‍ പങ്കെടുക്കുകയാണ്. ജമ്മുകശ്മീരില്‍ നിന്നുള്ള ഫുട്‌ബോള്‍ താരമാണ് ഈ പെണ്‍കുട്ടി. കശ്മീര്‍ വനിതാ ഫുട്‌ബോള്‍ ടീമിന്റെ ഗോള്‍ കീപ്പര്‍ കൂടിയായ അഫ്ഷാന്‍ ആഷിഖയായിരുന്നു ഈ പെണ്‍കുട്ടി.

അഫ്ഷാന്‍ ആഷിഖ്

അഫ്ഷാന്‍ ആഷിഖ്

ക്രിക്കറ്റ് താരം വീരാട് കോഹ്ലി, നടന്‍ മിലിന്ദ് സോമന്‍, ഡയറ്റീഷ്യന്‍ രുജുത ജിവേക്കര്‍ എന്നിവരാണ് പ്രധാനമന്ത്രിയുടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇവര്‍ക്കൊപ്പമാണ് അഫ്ഷാന്‍ ആഷിഖ് പങ്കെടുക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് കൂടികാഴ്ച്ച നടക്കുന്നതെന്ന് ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. കൂടികാഴ്ച്ചയില്‍ പ്രധാനമായും തങ്ങളുടെ വിജയകഥയാണ് പ്രധാനമന്ത്രിയുമായി പങ്കുവെച്ചത്.

ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്

ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്

കൊവിഡ് രൂക്ഷമാവുന്ന സാഹചര്യത്തില്‍ ശാരീരികക്ഷമ ആവശ്യമായതിനാല്‍ തന്നെ ന്യൂട്രീഷ്യന്‍, ആരോഗ്യം, ശാരീരിക ക്ഷമത എന്നിവയെക്കുറിച്ചും ചര്‍ച്ചയുണ്ടാവുമെന്നും ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്ത വിട്ട് പ്രസ്താവനയില്‍ പറയുന്നു. തന്റെ ജീവിതകഥയും അഫ്ഷാന്‍ ആഷിഖ് പ്രധാനമന്ത്രയുമായി പങ്കുവെച്ചിരുന്നു. മൂന്ന് വര്‍ഷം മുമ്പ് ശ്രീനഗറിലെ സുരക്ഷാ സേനക്ക് കല്ലെറിഞ്ഞതായിരുന്നു ഈ പെണ്‍കുട്ടി ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്.

സംഭവം

സംഭവം

തന്റെ 20 അംഗ ഫുട്‌ബോള്‍ സംഘങ്ങളെ കോത്തിബാഗിലെ സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലേക്ക് പരിശീലനത്തിന് കൊെണ്ട് പോകുന്നതിനിടെ ആയിരുന്നു സംഭവം. അന്ന് പുല്‍വാമ ഡിഗ്രി കോളെജിന് സമീപത്തുള്ള സൈനിക നടപടിക്കെതിരെ ഒരു സംഘം യുവാക്കള്‍ രംഗത്ത് വരികയും സുരക്ഷാ സേനക്കെതിരേയും കല്ലെറിയുകയായിരുന്നു.

ചിത്രം പ്രചരിച്ചു

ചിത്രം പ്രചരിച്ചു

അഫ്ഷാനെയും സംഘത്തേയും പൊലീസുകള്‍ ഈ യുവാക്കള്‍ക്കൊപ്പമുള്ളവരാണ്ന്ന് കരുതി സംഘത്തിലൊരാളെ അക്രമിക്കുകയുമായിരുന്നു. ഇത് കണ്ട അഫ്ഷാന്‍ കല്ലെടുത്ത് സൈനികരെ എറിയുകയായിരുന്നു. എന്നാല്‍ ചിത്രം പീന്നീട് വലിയ രീതിയില്‍ പ്രചരിച്ചു.

ക്യാപ്റ്റന്‍

ക്യാപ്റ്റന്‍

നിലവില്‍ അഫ്ഷാന്‍ ഇപ്പോള്‍ കശ്മീരിലെ വനിത ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനാണ്. ഇതിന് പുറമേ നിരവധി പേര്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്. 2019 ല്‍ നടന്ന വുമണ്‍സ് ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. കോലാപൂര്‍ സിറ്റി ക്ലബിനു വേണ്ടിയായിരുന്നു പങ്കെടുത്തത്.

 സംസ്ഥാനത്ത് ഇന്ന് 6000 കടന്ന് കൊവിഡ് രോഗികളുടെ എണ്ണം! 5321 പേർക്ക് സമ്പർക്കം വഴി, 21 മരണം സംസ്ഥാനത്ത് ഇന്ന് 6000 കടന്ന് കൊവിഡ് രോഗികളുടെ എണ്ണം! 5321 പേർക്ക് സമ്പർക്കം വഴി, 21 മരണം

രജിത് ആര്‍മി പെയ്ഡ് സംഘം; അദ്ദേഹം കാര്യങ്ങള്‍ മാറ്റിപ്പറയും,രേഷ്മയോട് കാണിച്ചത് അബദ്ധമല്ലെന്നും ആര്യരജിത് ആര്‍മി പെയ്ഡ് സംഘം; അദ്ദേഹം കാര്യങ്ങള്‍ മാറ്റിപ്പറയും,രേഷ്മയോട് കാണിച്ചത് അബദ്ധമല്ലെന്നും ആര്യ

English summary
Who is Afshan Ashiq who participating in PM's Fit India Dialogue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X