കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്യാന്‍ അഖില്‍ ഗോഗോയ്ക്ക് ജാമ്യം; എന്താണ് അഖില്‍ ചെയ്ത രാജ്യദ്രോഹം...?

Google Oneindia Malayalam News

ദിസ്പുര്‍: അഖില്‍ ഗോഗോയ് എന്ന പേര് കുറച്ച് നാളുകളായി ദേശീയ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി പരാമര്‍ശിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആരാണ് അഖില്‍ ഗോഗോയ് എന്ന് ചോദിച്ചാല്‍ ഇന്ന് പെട്ടെന്ന് നല്‍കാവുന്ന ഒരു ഉത്തരമുണ്ട്. അസമിലെ സിബ്‌സാഗര്‍ മണ്ഡലത്തില്‍ നിന്നുള്ള നിയുക്ത എംഎല്‍എ!

ഗൗരിയമ്മയുടെ കാര്യത്തില്‍ പച്ചക്കള്ളം പറഞ്ഞ് ചില മാധ്യമങ്ങള്‍; നായനാരെ മാധ്യമങ്ങള്‍ 1987 ല്‍ എന്ത് ചെയ്തു?ഗൗരിയമ്മയുടെ കാര്യത്തില്‍ പച്ചക്കള്ളം പറഞ്ഞ് ചില മാധ്യമങ്ങള്‍; നായനാരെ മാധ്യമങ്ങള്‍ 1987 ല്‍ എന്ത് ചെയ്തു?

ഇത് കള്ളമാണ്... മനോരമ പത്രത്തില്‍ അച്ചടിച്ചുവന്ന വിചിത്ര കഥ; പൊളിച്ചടുക്കി എം സ്വരാജ്ഇത് കള്ളമാണ്... മനോരമ പത്രത്തില്‍ അച്ചടിച്ചുവന്ന വിചിത്ര കഥ; പൊളിച്ചടുക്കി എം സ്വരാജ്

ജയിലില്‍ നിന്നാണ് അരുണ്‍ ഗോഗോയ് ഇത്തവണ അസം തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരഭി രാജ്‌കൊന്‍വാരിയെ പന്ത്രാണ്ടായിരത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു അഖിലിന്റെ വിജയം. ജയിലില്‍ നിന്ന് മത്സരിച്ച അഖില്‍ ഗോഗോയ്ക്ക് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ് ഇപ്പോള്‍. എങ്ങനെയാണ് അദ്ദേഹം ജയിലില്‍ എത്തിയത്? പരിശോധിക്കാം...

രാജ്യദ്രോഹക്കുറ്റം

രാജ്യദ്രോഹക്കുറ്റം

രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് 2019 ഡിസംബറില്‍ അഖില്‍ ഗോഗോയെ എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത്. യുഎപിഎ പ്രകാരം ആയിരുന്നു അറസ്റ്റ്. വലിയ വാര്‍ത്താ പ്രാധാന്യം നേടിയ ഒരു സംഭവം ആയിരുന്നു ആ അറസ്റ്റ്.

എന്തായിരിക്കും പ്രശ്‌നം

എന്തായിരിക്കും പ്രശ്‌നം

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ അസമില്‍ അതിശക്തമായ പ്രക്ഷോഭം നയിക്കുകയായിരുന്നു അഖില്‍ ഗോഗോയ്. ഇതേ തുടര്‍ന്നായിരുന്നു അറസ്റ്റ്. കൃഷക് മുക്തി സംഗ്രാം സമിതി (കെഎംഎസ്എസ്) എന്ന കര്‍ഷക സംഘടനയുടെ സ്ഥാപകന്‍ കൂടിയാണ് അഖില്‍ ഗോഗോയ്.

സമരജീവിതം

സമരജീവിതം

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ മാത്രമായിരുന്നില്ല അഖില്‍ ഗോഗോയുടെ സമരം. കര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേണ്ടി തെരുവിലിറങ്ങിയ ആളാണ് അഖില്‍. കര്‍ഷകര്‍ക്ക് ഭൂമിയില്‍ ഉള്ള അവകാശത്തിന് വേണ്ടിയും കുടിയിറക്കത്തിനെതിരേയും ജനങ്ങള്‍ക്ക് ദുരിതം സമ്മാനിക്കുന്ന വന്‍കിട അണക്കെട്ടുകള്‍ക്കെതിരേയും എല്ലാം സമരം നയിച്ച് അഖില്‍ ഗോഗോയ് എന്ന് 46 വയസ്സുകാരന്‍ മുന്നിലുണ്ടായിരുന്നു.

പലതവണ അറസ്റ്റ്

പലതവണ അറസ്റ്റ്

ആദ്യമായല്ല അഖില്‍ ഗോഗോയ് അറസ്റ്റ് ചെയ്യപ്പെടുന്നത്. കര്‍ഷകരുടെ അവകാശ സമരങ്ങള്‍ നയിച്ചതിന്റെ പേരില്‍ ഇപ്പോഴത്തെ ബിജെപി സര്‍ക്കാരും അതിന് മുമ്പുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരും അഖില്‍ ഗോഗോയെ പലതവണ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ 2019 ല്‍ നടന്ന അറസ്റ്റ് കാര്യങ്ങള്‍ മാറ്റിമറിച്ചു.

രാഷ്ട്രീയ പാര്‍ട്ടി

രാഷ്ട്രീയ പാര്‍ട്ടി

2019 ല്‍ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് അഖില്‍ ഗോഗോയ് അസമില്‍ സിഎഎ വിരുദ്ധ സമരത്തിന്റെ ശ്രദ്ധേയമുഖമായി മാറിയത്. അഖില്‍ ഗോഗോയ് ജയിലില്‍ കിടക്കുമ്പോഴാണ് കൃഷക് മുക്തി സംഗ്രാം സമിതിയുടെ നേതൃത്വത്തില്‍ റെയ്‌ജോര്‍ ദോല്‍ എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത്. അഖില്‍ ഗോഗോയ് തന്നെയാണ് പാര്‍ട്ടിയുടെ അധ്യക്ഷനും.

സംസ്ഥാനമൊട്ടാകെ കേസുകള്‍

സംസ്ഥാനമൊട്ടാകെ കേസുകള്‍

സിഎഎ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ അസമിലെ പ്രധാന നഗരങ്ങളില്‍ എല്ലാം അഖില്‍ ഗോഗോയ്‌ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഒരു കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും മറ്റ് കേസുകള്‍ തുടരുകയാണ്. അഖില്‍ ഗോഗോയുടെ ജാമ്യഹര്‍ജി ഗുവാഹത്തി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളുകയും ചെയ്തു.

തിരഞ്ഞെടുപ്പിലെ രംഗപ്രവേശം

തിരഞ്ഞെടുപ്പിലെ രംഗപ്രവേശം

സിബ്‌സാഗര്‍ മണ്ഡലത്തിലും മരിയാനി മണ്ഡലത്തിലും അഖില്‍ ഗോഗോയ് ഒരേ സമയം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. പിന്നീടാണ് സിബ്‌സാഗറില്‍ മാത്രം മത്സരിക്കാന്‍ തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരിക്കല്‍ പോലും നേരില്‍ പങ്കെടുക്കാന്‍ കഴിയാഞ്ഞിട്ടും അഖില്‍ ഗോഗോയ് സിബ്‌സാഗറില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ആയിരുന്നു ഇത്.

ആ വിജയം സൂചിപ്പിക്കുന്നത്

ആ വിജയം സൂചിപ്പിക്കുന്നത്

ജയിലില്‍ നിന്ന് മത്സരിക്കുന്നു എന്നൊരു സഹതാപം അഖില്‍ ഗോഗോയ്ക്ക് ലഭിച്ചിരുന്നു എന്നാണ് പാര്‍ട്ടിയും വിലയിരുത്തുന്നത്. സിഎഎ വിരുദ്ധ പോരാട്ടവും അദ്ദേഹത്തെ തുണച്ചിട്ടുണ്ട്. എന്നാല്‍ അതിനൊപ്പം തന്നെ കര്‍ഷക, മനുഷ്യാവകാശ, അഴിമതി വിഷയങ്ങളിലെ അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ യുവാക്കളെ വലിയതോതില്‍ സ്വാധിനിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍.

പുറത്ത് വന്ന ആ കത്ത്

പുറത്ത് വന്ന ആ കത്ത്

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ആയിരുന്നു അഖില്‍ ഗോഗോയ് ജയിലില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരു കത്തയച്ചത്. ദേശീയ അന്വേഷണ ഏജന്‍സി 20 കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തു എന്നതായിരുന്നു അതിലെ പ്രധാന വെളിപ്പെടുത്തല്‍. ആര്‍എസ്എസിലോ ബിജെപിയിലോ ചേരുകയാണെങ്കില്‍ പെട്ടെന്ന് ജാമ്യം ലഭിക്കുമെന്ന പ്രലോഭനവും ദേശീയ അന്വേഷണ ഏജന്‍സി മുന്നോട്ടുവച്ചു എന്നും അദ്ദേഹം കത്തില്‍ ആരോപിച്ചിരുന്നു.

'മാലാഖക്കുപ്പായം മാത്രം പോര, അവരുടെ തുച്ഛമായ വേതനവും ചര്‍ച്ചയാകണം' നഴ്‌സുമാരുടെ ദിനത്തില്‍ ഡോക്ടറുടെ കുറിപ്പ്'മാലാഖക്കുപ്പായം മാത്രം പോര, അവരുടെ തുച്ഛമായ വേതനവും ചര്‍ച്ചയാകണം' നഴ്‌സുമാരുടെ ദിനത്തില്‍ ഡോക്ടറുടെ കുറിപ്പ്

'കേരള രാഷ്ട്രീയ ചരിത്രത്തിൽ ഉൾച്ചേർന്നുകിടക്കുന്ന ഗൗരിയമ്മയുടെ ജീവിതം, അക്കാലത്തെ സ്ത്രീജീവിതത്തിന് അസാധ്യം''കേരള രാഷ്ട്രീയ ചരിത്രത്തിൽ ഉൾച്ചേർന്നുകിടക്കുന്ന ഗൗരിയമ്മയുടെ ജീവിതം, അക്കാലത്തെ സ്ത്രീജീവിതത്തിന് അസാധ്യം'

English summary
Who is Akhil Gogoi, the one who won election from Jail and gets bail for oath taking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X