ഓഎന്‍ജിസി തലപ്പത്ത് ആദ്യമായി ഒരു വനിത; അല്‍ക്ക മിത്തല്‍ ചുമതലയേറ്റു
ന്യൂഡല്‍ഹി: ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പററേഷന്‍ തലപ്പത്തേക്ക് ഇനി അല്‍ക്കാ മിത്തല്‍. ആദ്യമായാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഓയില്‍ ഗ്യാസ് നിര്‍മാണ കമ്പിനിയുടെ തലപ്പത്തേക്ക് ഒരു വനിത എത്തുന്നത്. ഇതുവരെ ചെയര്‍മാന്‍ സ്ഥാനത്തിരുന്ന സുഭാഷ് കുമാര്‍ വിരമിച്ചതിനെ തുടര്‍ന്നാണ് അല്‍ക്കാ മിത്തല്‍ ആ സ്ഥാനത്തേക്ക് എത്തിയത്. ഒഎന്‍ജിസിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടര്‍ (സിഎംഡി) പദവിയുടെ അധിക ചുമതല ഒഎന്‍ജിസി ഡയറക്ടര്‍ (എച്ച്ആര്‍) അല്‍ക മിത്തലിനെ ഏല്‍പ്പിക്കുന്നതിനുള്ള പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ നിര്‍ദേശം കാബിനറ്റിന്റെ നിയമന സമിതി (എസിസി) അംഗീകരിക്കുകയായിരുന്നു. ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരുന്ന ആറ് മാസത്തെ കാലയളവ്, അല്ലെങ്കില്‍ ഈ തസ്തികയിലേക്ക് പുതിയ ആള്‍ വരുന്നത് വരെ, അല്ലെങ്കില്‍ മറ്റൊരു ഉത്തരവ് ലഭിക്കുന്നത് വരെയുമാണ് മിത്തലിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് നിര്‍മ്മാണ കമ്പിനിയുടെ തലപ്പത്തേക്കെത്തുന്ന ആദ്യ വനിതയാണ് അല്‍ക്കാ മിത്തല്‍. നിഷി വാസുദേവ എന്ന വനിത 2014ല്‍ ഒരു ഓയില്‍ കമ്പിനിയുടെ തലപ്പത്ത് എത്തിയിരുന്നു. പിന്നീട് അവര്‍ ഓയില്‍ റിഫൈനറിന്റെയും ഇന്ധന വിപണന കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെയും (എച്ച്പിസിഎല്‍) ഭരണം ഏറ്റെടുക്കുകയായിരുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും കൊമേഴ്‌സില്‍ ഡോക്ടറേറ്റും നേടിയ മിത്തല്‍ 2018 നവംബര്‍ 27 ന് കമ്പനിയുടെ ബോര്‍ഡില്‍ ചേരുന്ന ആദ്യ വനിതയായി മാറി. നിലവില്‍ ഓഎന്‍ജിസിക്ക് രണ്ട് ഫുള്‍ടൈം ഡയറക്ടര്‍മാരുണ്ടാകും.

ഗവണ്‍മെന്റ് ഹെഡ്ഹണ്ടര്‍ പബ്ലിക് എന്റര്‍പ്രൈസ് സെലക്ഷന്‍ ബോര്‍ഡ് (പിഇഎസ്ബി) പൊമില ജസ്പാലിനെ ഡയറക്ടര്‍ (ഫിനാന്‍സ്) സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരുന്നു. ജസ്പാല്‍ നിലവില്‍ ഒഎന്‍ജിസിയുടെ അനുബന്ധ സ്ഥാപനമായ മംഗലാപുരം റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡിന്റെ (എംആര്‍പിഎല്‍ന്റെ ഫിനാന്‍സ് ഡയറക്ടര്‍ ആണ്. ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ ഇപ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് രണ്ട് സ്ത്രീകളുാണ് പ്രവര്‍ത്തിക്കുന്നത്. 2021 സെപ്തംബര്‍ 1-ന് എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് എന്ന എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ തലപ്പത്ത് ആദ്യ വനിതയായി വര്‍ത്തിക ശുക്ല എത്തിയിരുന്നു. ഒഎന്‍ജിസിയുടെ ഫിനാന്‍സ് ഡയറക്ടറും കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി അധിക ചുമതല വഹിച്ചിരുന്ന കുമാര്‍ 2021 ഡിസംബര്‍ 31 ന് ജോലിയില്‍ നിന്ന് വിരമിച്ചതായി ഒഎന്‍ജിസി കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. 2022 ജനുവരി 1 മുതല്‍ ഫിനാന്‍സ് ഡയറക്ടര്‍ തസ്തികയുടെ അധിക ചുമതല അനുരാഗ് ശര്‍മ്മക്ക് നല്‍കിയിരുന്നുവെന്ന് 2021 ഡിസംബര്‍ 28 ലെ ഒഎന്‍ജിസി ഉത്തരവില്‍ അധികൃതര്‍ വ്യക്തമാക്കി.
ഒഎന്‍ജിസിയുടെ അവസാന ഫുള്‍ടൈം ഹെഡ് ശശി ശങ്കര്‍ 2021 മാര്‍ച്ച് 31-ന് വിരമിച്ചതിനാലാണ് പകരം ബോര്‍ഡിലെ ഏറ്റവും മുതിര്‍ന്ന ഡയറക്ടറായ കുമാറിന് അധിക ചുമതല നല്‍കിയത്. ഒഎന്‍ജിസിയുടെ സിഎംഡി സ്ഥാനത്തേക്ക് അപേക്ഷിച്ച 10 ഉദ്യോഗാര്‍ത്ഥികളില്‍ 9 പേരെ പിഇഎസ്ബി അഭിമുഖം നടത്തിയിരുന്നു. സെര്‍ച്ച് കമ്മിറ്റി ഇതുവരെ രൂപീകരിച്ചിട്ടില്ല, അതിനാല്‍ ഒരു മുഴുവന്‍ സമയ പകരക്കാരനെ ഉടന്‍ നിയമിക്കാന്‍ സാധ്യതയില്ല.പാനല്‍ രൂപീകരിച്ചുകഴിഞ്ഞാല്‍, അപേക്ഷകള്‍ തേടും, അതിന് ഒന്നോ രണ്ടോ മാസം വരെ എടുത്തേക്കാം. അതിനുശേഷം ഇന്റര്‍വ്യൂ നടത്തി അനുയോജ്യനെന്നു കണ്ടെത്തുന്ന ഉദ്യോഗാര്‍ത്ഥിയെ പരിശോധിച്ച് നിയമനത്തിനായി സര്‍ക്കാരിലേക്ക് അയക്കുകയാണ് ഇവിടത്തെ രീതി.












Click it and Unblock the Notifications