തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ അന്താരാഷ്ട്ര വിദഗ്ധന്‍, ആരാണ് അര്‍നോള്‍ഡ് ഡിക്‌സ്?
ന്യൂഡല്‍ഹി: ഉത്തരകാശിയില്‍ തുരങ്കത്തില്‍ കുടുങ്ങിയ ആളുകളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. രക്ഷാപ്രവര്‍ത്തനം 216 മണിക്കൂറിലേറെ നീണ്ടിരിക്കുകയാണ്. വിദേശത്ത് നിന്ന് ഇത്തരം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രൊഫ അര്‍നോള്‍ഡ് ഡിക്‌സ് ഇന്ത്യയിലെത്തിയിട്ടുണ്ട്. ആരാണ് അദ്ദേഹം എന്നതാണ് ഇപ്പോള്‍ ആളുകള്‍ ചര്‍ച്ചയാക്കുന്നത്. ഇന്ത്യയില്‍ അദ്ദേഹത്തിന്റെ വലിയ ശ്രമങ്ങളിലൊന്നാണിത്.
ടണല്‍ സേഫ്റ്റി ആന്‍ഡ് ഡിസാസ്റ്റര്‍ ഇന്‍വെസ്റ്റിഗേഷന്‍ വിദഗ്ധനാണ് അദ്ദേഹം. ലോകത്ത് തന്നെ അദ്ദേഹത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഒരുപാട് സ്ഥലങ്ങളില്‍ നിന്ന് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം നേതൃത്വം നല്‍കാറുള്ളത്. ഇന്റര്‍നാഷണല്‍ ടണലിംഗ് അണ്ടര്‍ഗ്രൗണ്ട് സ്‌പേസിന്റെ പ്രസിഡന്റാണ് അര്‍നോള്‍ഡ് ഡിക്‌സ്. തുരങ്കങ്ങളില്‍ ദുരന്തങ്ങളുണ്ടായാല്‍ അതിനോട് എങ്ങനെ പ്രതികരിക്കും എന്നതാണ് അദ്ദേഹം ചെയ്യുന്ന കാര്യം.

ഓരോ തുരങ്ക നിര്‍മാണ സമയത്തും, അതിന്റെ സാങ്കേതിക വിവരങ്ങളെ കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കുകയും, ഓരോ പദ്ധതികളെ കുറിച്ചും അങ്ങേയറ്റം സൂക്ഷമതയോടെ പരിശോധിക്കുകയും ചെയ്യുന്നതാണ് ഡിക്‌സിന്റെ രീതി. ഉത്തരകാശിയിലെ തുരങ്കം ഇടിഞ്ഞ് വീണതിനാല്‍ കൃത്യമായ പ്ലാനിംഗും സുരക്ഷയും ആവശ്യമാണെന്ന് നിക്‌സ് പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനാവുമെന്നും, സാഹചര്യം അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സാഹചര്യം അനുകൂലമാണെങ്കില്‍ അങ്ങേയറ്റം ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ കൂടുതല്‍ അപകടസാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. നിര്‍ണായക ദൗത്യങ്ങള്‍ക്കിറങ്ങുമ്പോള്‍ കൃത്യമായ വിശകലനവും, അതുപോലെ എല്ലാ വശവും പരിശോധിക്കണമെന്നാണ് പറയുന്നത്. മുകളില്‍ നിന്ന് താഴേക്കുള്ള ഡ്രില്ലിംഗാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഇതുവഴി കുടുങ്ങി കിടക്കുന്നവരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി കുന്നിന് മുകളില്‍ ഒരു റോഡ് നിര്‍മിച്ചിട്ടുണ്ട്. അമേരിക്കന്‍ നിര്‍മിത ഡ്രില്ലിംഗ് മെഷീനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇവ അവശിഷ്ടങ്ങള്‍ക്കിടയിലും തുളച്ച് കയറാന്‍ ബുദ്ധിമുട്ടുന്നുണ്ട്. ഇതും ദൗത്യത്തിന്റെ സങ്കീര്‍ണത വര്‍ധിപ്പിക്കുന്നു.
അതേസമയം കരിയറില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഡിക്‌സിന് ലഭിച്ചിട്ടുണ്ട്. 2011ല്‍ അലന്‍ നെയ്‌ലാന്‍ഡ് ഓസ്‌ട്രേലിയേഷ്യന്‍ ടണലിംഗ് സൊസൈറ്റി ബൈ ആന്വല്‍ അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇതും ടണലിംഗിനായിരുന്നു. തുരങ്കത്തിലെ ഫയര്‍ സേഫ്റ്റിക്കായിരുന്നു പുരസ്‌കാരം ലഭിച്ചത്.
തുരങ്കങ്ങളിലെ അഗ്നിസുരക്ഷകള്‍ ലോകത്തെല്ലായിടത്തും അദ്ദേഹത്തെ പ്രശസ്തനാക്കിയിരുന്നു. നിരവധി തുരങ്കകളെ സുരക്ഷിതമാക്കിയതും അദ്ദേഹമാണ്. 2022ല്‍ കമ്മിറ്റി സര്‍വീസ് അവാര്‍ഡും യുഎസ്സില്‍ ലഭിച്ചിരുന്നു. തുരങ്ക സുരക്ഷയ്ക്കായി അദ്ദേഹം നല്‍കുന്ന നിര്‍ദേശങ്ങള്‍ വലിയ രീതിയില്‍ ഗുണം ചെയ്യാറുണ്ട്.












Click it and Unblock the Notifications