• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആരാണ് ബാബാ അഭിരാം ദാസ്? അയോധ്യയുടെ വിധി മാറ്റിയെഴുതിയ ബിഹാറി യുവ സന്യാസി!!

രാമജന്മഭൂമി എപ്പോഴാണ് ശ്രീരാമന്റെ ജന്മഭൂമിയായി അറിയപ്പെടുന്നതെന്നോ ബാബറി മസ്ജിന്റെ ഭൂമിയായതിനാൽ തർക്കഭൂമിയായി മാറുന്നത് എപ്പോഴാണെന്നോ വ്യക്തമല്ല. 17ാം നൂറ്റാണ്ടിനും 18ാം നൂറ്റാണ്ടിനും ഇടയിലാണ് ജന്മസ്ഥാൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ചില സാധുമാർ പ്രചാരണം ആരംഭിക്കുന്നത്. 1992 വരെയും ഇവിടെ ബാബറി മസ്ജിദായിരുന്നു ഇവിടെ സ്ഥിതി ചെയ്തിരുന്നത്.

ഹാഗിയ സോഫിയ ഓര്‍മയില്ലേ? ബാബറി മസ്ജിദ് എന്നും പള്ളിയായിരിക്കും- മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

മധ്യകാലഘട്ടത്തിലാണ് ചില പ്രാദേശിക കാർട്ടോഗ്രാഫർമാർ അയോധ്യയിലെ രാമജന്മഭൂമിയുടെ ഭൂപടം തയ്യാറാക്കുന്നത്. അക്കാലത്ത് പ്രചരിച്ച ഭൂപടത്തിലാണ് രാമജന്മഭൂമിയും അയോധ്യയ്ക്ക് സമീപത്തെ മറ്റ് പ്രദേശങ്ങളും ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ഹിന്ദുസ്ഥാൻ ടൈംസ് 2002ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റിപ്പോർട്ട് പ്രകാരം പ്രകാരം അയോധ്യ കോട്ടയും ടൌണും ഉൾപ്പെടുന്ന മാപ്പാണ് ഈ പ്രദേശത്തക്കുറിച്ചുള്ള ഏറ്റവും പഴയ രേഖയായി കണക്കാക്കപ്പെടുന്നത്. ഈ മാപ്പിന്റെ പകർപ്പ് ജയ്പൂർ സിറ്റി പാലസ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 1992ൽ ഇതിന്റെ ഒരു പകർപ്പ് മുൻ ഇന്ത്യൻ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിന്റെ പക്കലുണ്ടായിരുന്നു. സർക്കാർ സമ്മർദ്ദം ചെലുത്തിയതോടെയാണ് ഇത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 1699- 1743 കാലഘട്ടത്തിൽ സാവായ് സിംഗ് അധികാരത്തിലിരിക്കെ ജയ്പൂർ രാജകുടുംബം ഒരു സന്യാസിയിൽ നിന്ന് അഞ്ച് രൂപയ്ക്കാണ് ഈ ഭൂപടം വാങ്ങുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ലാം ലല്ലയ്ക്ക് മുമ്പ് അയോധ്യ

19ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ജന്മസ്ഥാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഫൈസാബാദിലെ സന്യാസിമാർ പ്രാദേശിക ഭരണകൂടത്തെയും മജിസ്ട്രേറ്റിനെയും സമീപിച്ചിരുന്നു. എന്നാൽ 1949ലാണ് അയോധ്യ ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും നിർമോഹി അഖാരക്കും സംയുക്തമായി അവകാശമുണ്ടെന്ന് കാണിച്ചുള്ള വിധി പുറത്തുവരുന്നത്. എന്നാൽ രാമജന്മഭൂമിയ്ക്ക് വേണ്ടി പ്രചാരണം നടത്തിക്കൊണ്ടിരുന്ന സന്യാസിമാർക്ക് രാജ്യത്തെ സാമുദായിക വിഭജനത്തിലേക്ക് നയിക്കുന്ന ഒരു സാമൂഹിക പശ്ചാത്തലം ഉണ്ടാകുന്നതിൽ സന്തുഷ്ടരായിരുന്നില്ല. എന്നാൽ ഈ വികാരങ്ങൾ ഒന്നും തന്നെ അയോധ്യയെ ബാധിച്ചിരുന്നില്ല.

1948ലെ ഫൈസാബാദ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബാബാ രാഘവ് ദാസ് വിജയിച്ചതിന്റെ അവകാശവാദം ഉന്നയിച്ച് ഹിന്ദുക്കൾ രംഗത്തെത്തിയിരുന്നതായി മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അക്ഷയ മുകുൾ ഗിതാ പ്രസ് ആന്റ് ദി മേക്കിംഗ് ഓഫ് ഹിന്ദു എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ആചാര്യ നാരായൺ ദേവിനോട് മത്സരിച്ചാണ് ബാബാ രാഘവ് ദാവ് വിജയിക്കുന്നത്.

അഭിരാം ദാസിന്റെ കടന്നുവരവ്

cmsvideo
  ആദ്യ ശിലയിട്ട് നരേന്ദ്ര മോദി;പാകിയത് 40 കിലോയുള്ള വെള്ളി

  ഈ സാഹചര്യം ചെറുപ്പക്കാരനും ഊർജ്ജസ്വലനുമായ അഭിരാം ദാസ് എന്ന യുവസന്യാസിയ്ക്ക് അനുകൂലമായിരുന്നു. ബാബറി മസ്ജിദിന്റെ ഗോപുരത്തിന് താഴെ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ച വിഷയത്തിൽ ബാബാ അഭിരാം ദാസിനെതിരെ അക്കാലത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. ബിഹാറിലെ ദർഭംഗ ജില്ലയിൽ ജനിച്ച് വളർന്ന അഭിരാം ദാസ് ജന്മദേശം വിട്ട് അയോധ്യയിൽ തന്നെ താമസമാക്കുകയും ചെയ്തു. ബാബ്റി മസ്ജിദ്- രാമജന്മഭൂമി തർക്കം വിവരിക്കുന്ന എല്ലാ സാഹിത്യങ്ങളിലും ദാസിനെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.

  അഹങ്കാരവും പെട്ടെന്ന് ക്ഷുഭിതനാവുന്ന പ്രകൃതവുമുള്ള അഭിരാം ദാസ് ഇക്കാരണം കൊണ്ട് തന്നെയാണ് ജന്മനാട്ടിൽ നിന്ന് പലായനം ചെയ്തതെന്നാണ് പറയുന്നത്. പേശീബലമുള്ള സന്യാസിയെന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത് തന്നെ. ഗുസ്തിക്കാരനായ അഭിരാം ദാസാണ് അയോധ്യയിലെ അഖാഡകളിൽ സ്വയം കീർത്തി നേടിയെടുക്കുകയും ചെയ്തു. ശ്രീരാമന്റേത് മതപരമായ വ്യക്തിത്വമായിരുന്നുവെങ്കിലും ദാസ് ശ്രദ്ധ ചെലുത്തിയിരുന്നത് അയോധ്യയിലെ സാമൂഹിക ഇടങ്ങളിൽ ഇടപെടുന്നതിലാണ്. ഇതിനൊപ്പം തന്നെ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിലും അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു.

  തനിക്കുണ്ടായിരുന്ന ഒരു കൂട്ടം ശിഷ്യന്മാരോട് തന്റെ സ്വപ്നത്തെക്കുറിച്ചും ദാസ് വിവരിച്ചിരുന്നു. തന്റെ യഥാർത്ഥ ജന്മസ്ഥാനത്തെക്കുറിച്ച് രാമൻ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ദാസ് ശിഷ്യന്മാരോട് പറഞ്ഞിരുന്നു. ബാബറി മസ്ജിദിന്റെ നടുവിലുള്ള താഴിക്കുടത്തിന് താഴെയാണ് രാമന്റെ ജന്മസ്ഥലമെന്നാണ് ദാസ് തിരിച്ചറിഞ്ഞത്.

  സ്വപ്നം സാക്ഷാത്കരിച്ചു

  ശ്രീരാമ ഭക്തനായ ഫൈസാബാദ് സിറ്റി മജിസ്ട്രേറ്റ് ഗുരു ദത്ത് സിംഗിനോടാണ് അഭിരാം ദാസ് തന്റെ സ്വപ്നം വിവരിച്ചത്. ബാബറി മസ്ജിദിന്റെ താഴികക്കുടത്തിന് കീഴിൽ ശ്രീരാമൻ പ്രത്യക്ഷപ്പെടുന്ന ഒരു സ്വപ്നം തനിക്കുണ്ടെന്നും ദാസ് സിംഗിനോട് പറഞ്ഞു. ജില്ലാ കളക്ടറും മജിസ്ട്രേറ്റുമായ കെകെ നയ്യാറിൽ ഒരു അനുഭാവിയെ കണ്ടെത്തുകയും ചെയ്തു. അഭിരാം ദാസ് ബാബറി മസ്ജിദിന്റെ മിനാരത്തിന് താഴെ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കുന്നത് ജില്ലാ ഭരണകൂടത്തിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണെന്ന് അയോധ്യ ദി ഡാർക്ക് നൈറ്റ് എന്ന പുസ്തകത്തിൽ കൃഷ്ണ ഝാ, ധിരേന്ദ്ര ഝാ എന്നിവർ പരാമർശിക്കുന്നുണ്ട്. മറ്റൊരു സന്യാസിയായ വൃന്ദാവൻ ദാസ് കൊണ്ടുവന്ന രാം ലല്ല വിഗ്രഹമാണ് അഭിരാം ദാസ് ബാബറി മജ്ദിന്റെ മിനാരത്തിന് താഴെ സ്ഥാപിക്കുന്നത്. രണ്ട് സന്യാസിമാരും നിർവാണി അഖാഡയിൽപ്പെട്ടവരുമാണ്.

  ബാബറി മസ്ജിദിന്റെ മിനാരത്തിന് കീഴിൽ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ച സംഭവത്തിന് പിന്നിൽ ആർഎസ്എസിന് പങ്കുണ്ടെന്നാണ് ആർഎസ്എസുകാരനും ഹിന്ദി മാധ്യമപ്രവർത്തകനുമായ രാം ബഹദൂർ റായ് പറഞ്ഞിരുന്നതെന്ന് ഗീത പ്രസ് ആൻഡ് ദി മേക്കിംഗ് ഓഫ് ഹിന്ദു ഇന്ത്യ എന്ന പുസ്തകത്തിൽ പരാമർശിക്കുന്നത്. ഹനുമാൻ പ്രസാദിന്റെ നേതൃത്വത്തിൽ സരയൂ നദയിലെ വിശുദ്ധ സ്നാനത്തിന് ശേഷമാണ് രാം ലംല്ല വിഗ്രഹം അയോധ്യ കോംപ്ലക്സിൽ എത്തിക്കുന്നതന്നാണ് ആർഎസ്എസ് നേതാവ് നാനാജി ദേശ്മുഖ് റായിയോട് പറഞ്ഞിട്ടുള്ളതെന്നും ഇതേ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. ഇദ്ദേഹം കോൺഗ്രസ് എംഎൽഎ ബാബാ രാഘവ് ദാസിന്റെ അടുത്ത സുഹൃത്തും സഹായിയുമാണ്. ആർഎസ്എസും ബിജെപിയും വിഎച്ച്പിയും ചേർന്ന് രാമക്ഷേത്രം പണിയുന്നതിന് വേണ്ടി 1980കളിലും 1990കളിലും നടത്തിയ ക്യാമ്പെയിനുകളെ തുടർന്നാണ് രാമജന്മഭൂമിയിൽ രാമക്ഷേത്രത്തിന് വേണ്ടി ശരിയായ രീതിയിൽ അടിത്തറ പാകുന്നത്. 1986ൽ രാജീവ് ഗാന്ധിയാണ് അവശേഷിക്കുന്ന തടസ്സങ്ങൾ കൂടി നീക്കുന്നത്.

  English summary
  Who is Baba Abhiram Das and his contribution to change the discource of Ayodhya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X