കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു സ്‌ഫോടനത്തിനു പിന്നില്‍ ആരാണ്?

Google Oneindia Malayalam News

ബെംഗളൂരു: ഞായറാഴ്ച രാത്രി ബെംഗളൂരിലുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ ആരായിരിക്കും? അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കുന്ന ചോദ്യം ഇതാണ്. പ്രധാനമായും മൂന്നു കേന്ദ്രങ്ങളിലേക്കാണ് സംശയത്തിന്റെ മുന നീളുന്നത്. ഏതൊക്കെയാണവ?

ഐസിസ് തീവ്രവാദികള്‍ക്കുവേണ്ടി ട്വിറ്റര്‍ എക്കൗണ്ട് കൈകാര്യം ചെയ്ത മഹ്ദി മസ്‌റൂര്‍ ബിശ്വാസിനെ അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധമാണോ ഈ സ്‌ഫോടനം. ഇത്തരം സൂചനകള്‍ നല്‍കുന്ന നിരവധി ട്വീറ്റുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

bengaluru blast

രണ്ടാമത്തെ സംശയം സിമി(സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ)ക്കു നേരെയാണ്. ഈ നിരോധിത സംഘടനയുടെ അഞ്ച് സജീവപ്രവര്‍ത്തകര്‍ ഇന്ത്യയിലുടനീളം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ടെന്ന് ഇന്റലിജന്റ്‌സ് വിഭാഗം നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തരേന്ത്യയില്‍ ശക്തമായ വേരുകളുള്ള ഈ സംഘടന ദക്ഷിണേന്ത്യയില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ശ്രമം നടത്തുന്നുണ്ട്.

അല്‍ ഉമ്മയാണ് ബെംഗളൂര്‍ പോലിസിന്റെ നിരീക്ഷണത്തിലുള്ള മറ്റൊരു സംഘടന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ഓഫിസിനു മുന്നിലുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ അല്‍ ഉമ്മയാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Bengaluru Blast 2014

എന്നാല്‍ ഇതൊന്നുമല്ലാത്ത സംശയം ഉന്നയിക്കുന്നവരും ഉണ്ട്. പുതുവത്സര ആഘോഷങ്ങള്‍ അതിരുകടക്കുന്നതിനെ എല്ലാ കാലത്തും യാഥാസ്ഥിക മതസംഘടനകള്‍ എതിര്‍ത്തിരുന്നു. ഇത്തവണയും അതിനെ നിയന്ത്രിക്കാന്‍ വേണ്ടിയുള്ള മുന്നറിയിപ്പു മാത്രമാണ് ഈ സ്‌ഫോടനമാണിതെന്നാണ് ചിലരുടെ അഭിപ്രായം.

English summary
The blast at Bangalore on Sunday night has given the investigators a lot to think about. While they are piecing together the evidence, they are also exploring the multiple possibilities as to who could have carried out the attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X