കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ ശക്തനായ ലോക നേതാവെന്ന് കണ്ടെത്തിയ ബ്രിട്ടീഷ് ഹെറാള്‍ഡ് മലയാളിയുടേത്; കൊച്ചിന്‍ ഹെറാള്‍ഡും

Google Oneindia Malayalam News

ദില്ലി: ഏറ്റവും കരുത്തനായ ലോക നോതാവ് ഇന്ത്യന്‍പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന ബ്രിട്ടീഷ് ഹെറാള്‍ഡ് മാസികയുടെ കണ്ടെത്തല്‍ വലിയ പ്രധാന്യത്തോടെയായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങളും എന്‍ഡിഎ നേതാക്കളും കൈകാര്യം ചെയ്തത്. 2019 ലെ ഏറ്റവും ശക്തനായ ലോക നേതാവിനെ കണ്ടെത്താന്‍ വായനക്കാര്‍ക്കിടയില്‍ ബ്രിട്ടീഷ് ഹെറാഡ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലായിരുന്നു നരേന്ദ്രമോദി ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. റഷ്യന്‍ പ്രധാനമന്ത്രി വ്ളാഡ്മിര്‍ പുടിന്‍, ചെനീസ് പ്രസിഡന്‍റ് ഷീ ചീന്‍പിങ് എന്നിവരെ പിന്തള്ളിയായിരുന്നു നരേന്ദ്ര മോദി ഒന്നാംസ്ഥാനത്ത് എത്തിയത്.

<strong> തെലങ്കാനയിൽ കരകയറാനാകാതെ കോൺഗ്രസ്; മുൻ കേന്ദ്രമന്ത്രിമാരും എംഎൽഎയും ബിജെപിയിലേക്ക്</strong> തെലങ്കാനയിൽ കരകയറാനാകാതെ കോൺഗ്രസ്; മുൻ കേന്ദ്രമന്ത്രിമാരും എംഎൽഎയും ബിജെപിയിലേക്ക്

വോട്ടെടുപ്പില്‍ 30.9 ശത്മാനം പോരുടെ പിന്തുണയാണ് മോദിക്ക് ലഭിച്ചിരുന്നത്. 29.9 ശതമാനം വോട്ടുനേടിയ പുടിന്‍ മോദിക്ക് പിറകില്‍ രണ്ടാംസ്ഥാനത്തായി. ഷീ ചിന്‍പിങ് (21.9%),ഡൊണാൾഡ് ട്രംപ് (18.1%) എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമായിരുന്നത്. എന്നാല്‍ മോദിയെ ലോകനേതാവായി കണ്ടെത്തിയ ബ്രിട്ടീഷ് ഹെറാള്‍ഡിന്‍റെ ആധികാരികതയെ കുറിച്ചുള്ള സംശയങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു മലയാളിയാണ് സ്ഥാപനത്തിന്‍റെ ഉടമ എന്നുള്ളതാണ് ഏറ്റവും പുതിയ കണ്ടെത്തല്‍.. വിശദാംശങ്ങള്‍ ഇങ്ങനെ..

കൊച്ചി സ്വദേശി

കൊച്ചി സ്വദേശി

കൊച്ചി സ്വദേശിയായ അന്‍സിഫ് ആഷ്റഫ് ആണ് നരേന്ദ്ര മോദിയെ 2019 ലെ ഏറ്റവും കരുത്തുറ്റ നേതാവായി തിരഞ്ഞെടുത്ത ബ്രിട്ടീഷ് ഹെറാള്‍ഡിന്‍റെ ഉടമ. ബ്രിട്ടീഷ് ഹെറാള്‍ഡിനെ കൂടാതെ കൊച്ചിന്‍ ഹെറാള്‍ഡ് എന്ന മാധ്യമസ്ഥാപനത്തിന്‍റെയും ഉടമയാണ് അഷ്റഫ്. കൊച്ചി ഹെറാള്‍ഡിന്റെ പത്രാധിപരും ബ്രിട്ടീഷ് ഹെറാള്‍ഡിന്റെ ഉടമയുമായ കേരളത്തില്‍ നിന്നുള്ള ഒരു ഇന്ത്യന്‍ വ്യവസായി എന്നാണ് അന്‍സിഫ് അഷ്റഫിന്റെ വിക്കിപീഡിയ പേജില്‍ പറയുന്നത്. ആള്‍ട്ട് ന്യൂസാണ് ഇക്കാര്യം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബ്രിട്ടീഷ് ഹെറാള്‍ഡ്

ബ്രിട്ടീഷ് ഹെറാള്‍ഡ്

ഹെറാള്‍ഡ് മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റ‍ഡ് കമ്പനിയാണ് ബ്രിട്ടീഷ് ഹെറാള്‍ഡ് എന്ന വെബ്സൈറ്റിന്‍റെ ഉടമ. കൊച്ചി സ്വദേശിയായ അന്‍സിഫ് അഷ്റഫാണ് 2018 ഏപ്രിലില്‍ ഹെറാള്‍ഡ് മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡ‍് വികസിപ്പിച്ചെടുത്തത്. കമ്പനിയുടെ 85 ശതമാനം ഓഹരിയുടേയും ഉടമ അഷ്റഫാണ്. ബാക്കി 15 ശതമാനം ഓഹരികള്‍ മാത്രമാണ് മറ്റ് നാല് ഉടമകള്‍ക്കുള്ളത്. അഷ്റഫിനെ കൂടാതെ അഹമ്മദ് ഷംസീര്‍ കോലിയാദ് ഷംസുദ്ദീന്‍ എന്ന മറ്റൊരു ഡയറക്ടറും അഷ്റഫിനെ കൂടാതെ കമ്പനിക്കുണ്ട്.

എത്രയോളം വായനക്കാര്‍

എത്രയോളം വായനക്കാര്‍

ഇന്ത്യന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് പോലെ പ്രമുഖമായതോ കൂടുതല്‍ വായനക്കാരുള്ളതോ അയ മാസികയല്ല ബ്രിട്ടീഷ് ഹെറാള്‍ഡെന്നും ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രാഫിക് അനുസരിച്ച് വെബ്സൈറ്റുകളുടെ റാങ്കിങ് നടത്തുന്ന അലക്ടാ വെബ് ട്രാഫികില്‍ ഇന്ത്യന്‍ മാധ്യമമായ എന്‍ഡിടിവിയുടെ റാങ്കിങ് 395 ആണെന്നിരിക്കെ ബ്രിട്ടീഷ് ഹെറാള്‍ഡിന്‍റെ റാങ്ക് 28518 ആണ്. ട്വിറ്റര്‍ അക്കൗണ്ടില്‍ 4,000 ല്‍ താഴെ ഫോളോവേഴ്സ് മാത്രമാണ് ബ്രീട്ടീഷ് ഹെറാള്‍ഡിന് ഉള്ളത്. ഫേസ്ബുക്കിലവാട്ടെ 57,000 ഫോളോവേഴ്സ് മാത്രം. മലയാളത്തിലെ തന്നെ പലപ്രാദേശിക മാധ്യമസ്ഥാപനങ്ങളുടെ ഫേസ്ബുക്ക് പേജുകള്‍ക്കും ഇതിന്‍റെ ഇരട്ടിയോളം ഫോളേവേഴ്സ് ഉണ്ട്.

ഇന്ത്യന്‍ മാധ്യമങ്ങള്‍

ഇന്ത്യന്‍ മാധ്യമങ്ങള്‍

വോട്ടെടുപ്പില്‍ നരേന്ദ്രമോദി ഒന്നാംസ്ഥാനം കരസ്ഥമാക്കിയ വാര്‍ത്ത ഇന്ത്യന്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തെങ്കിലും മോദിയുടെ വിജയം വാര്‍ത്ത ഒരു അന്താരാഷ്ട്ര പ്രസിദ്ധീകരണവും പുറത്തുവിട്ടിട്ടില്ല. ഓണ്‍ലൈന്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് തന്നെ മോദിയുടെ മുഖചിത്രമടങ്ങിയ മാഗസിന്റെ കവര്‍ ബ്രിട്ടീഷ് ഹെറാള്‍ഡ് ട്വിറ്ററിലൂടെ പുറത്ത് വിടുകയും ചെയ്തിരുന്നു.

നമോ വിജയിച്ചു

നമോ വിജയിച്ചു

'വോട്ടെടുപ്പ് അവസാനിച്ചു നമോ വിജയിച്ചു' എന്ന തലക്കെട്ടോടുകൂടിയാണ് ബ്രിട്ടീഷ് ഹെറാൾഡ് വോട്ടെടുപ്പ് ഫലം അറിയിച്ചിരുന്നത്. ജൂലായ് 15ന് പുറത്തിറങ്ങാനിരിക്കുന്ന ബ്രിട്ടീഷ് ഹെറാൾഡിന്റെ പുതിയ ലക്കത്തിലെ മുഖചിത്രവും മോദിയുടേതാണ്. ഭരണാധികാരി എന്ന നിലയില്‍ ലോക ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനവും സ്വീകര്വതയും ഈ വര്‍ഷം ഇന്ത്യല്‍ നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ രണ്ടാംവട്ടവും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതും ഒന്നാംസ്ഥാനം കരസ്ഥമാക്കുന്നതില്‍ നിര്‍ണ്ണായകമായെന്നായിരുന്നു മാഗസിൻ സമിതി ചൂണ്ടിക്കാട്ടിയത്.

ട്വീറ്റ്

ബ്രിട്ടീഷ് ഹെറാള്‍ഡ് നടത്തിയ നരേന്ദ്രമോദിയുടെ വിജയ പ്രഖ്യാപനം

<strong> ഗാന്ധികുടുംബത്തിന് പുറത്തുള്ളൊരാൾക്കും അധ്യക്ഷനാകാം, പക്ഷെ...നിലപാട് വ്യക്തമാക്കി മണിശങ്കർ അയ്യർ</strong> ഗാന്ധികുടുംബത്തിന് പുറത്തുള്ളൊരാൾക്കും അധ്യക്ഷനാകാം, പക്ഷെ...നിലപാട് വ്യക്തമാക്കി മണിശങ്കർ അയ്യർ

English summary
who is behind British Herald magazine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X