കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദോശയുടെ വില കൂടുന്നതിനുകാരണം ദോശ തവയാണെന്ന് രഘുറാം രാജന്‍

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ദോശ വില കുറയാത്തതിനു കാരണം ദോശ തവയുടെ തലയില്‍ കെട്ടിവെച്ചിരിക്കുകയാണ് ആര്‍ബിഐ ഗവര്‍ണ്ണര്‍ രഘുറാം രാജന്‍. ഈ ദോശയെക്കുറിച്ച് രഘുറാം എന്തിനാണ് സംസാരിച്ചതെന്നു എല്ലാവര്‍ക്കും തോന്നാം. ഫെഡറല്‍ ബാങ്ക് സംഘടിപ്പിച്ച പരിപാടിയില്‍ ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിനാണ് രഘുറാം ഇങ്ങനെ പറഞ്ഞത്.

തെക്കേ ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട ഭക്ഷണമാണ് ദോശ. ദോശ വില കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിനു കാരണം ദോശ തവയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നും ദോശയുണ്ടാക്കാന്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ വന്നിട്ടില്ല. ഇപ്പോഴും പരമ്പരാഗതമായിട്ടാണ് ഹോട്ടലുകളിലും മറ്റും ദോശ ചുടുന്നത്. കൂടുതല്‍ അധ്വാനവും സമയവും ഇതിനു ആവശ്യമാണ്.

raghu-ram-rajan

മാവ് തവയിലേക്ക് ഒഴിച്ച് ഉണ്ടാക്കുന്ന പ്രക്രിയ ഉള്ളിടത്തോളം കാലം ദോശ വില കുറയില്ലെന്നാണ് രഘുറാം പറയുന്നത്. തൊഴിലാളികള്‍ക്ക് കൂടുതല്‍ അധ്വാനം ആവശ്യമുള്ള ജോലികള്‍ക്ക് വേതനവും അതിന്റെ ഫലമായി ഉത്പന്നത്തിന്റെ വിലയും വര്‍ദ്ധിക്കുന്നതാണ്.

സാങ്കേതിക വിദ്യ വേണ്ട രീതിയില്‍ ഉപയോഗിക്കാത്തതാണ് പല സംസ്ഥാനങ്ങളിലും സമ്പൂര്‍ണ്ണ വികസനം വരാത്തതിനു കാരണമെന്നും രഘുറാം രാജന്‍ വ്യക്തമാക്കി. ബാങ്കിംഗ് ഇടപെടലുകളിലൂടെ പണപ്പെരുപ്പം കുറയുമ്പോള്‍ ദോശയുടെ വില കുറയുന്നില്ല, ഇതെന്തുകൊണ്ടാണെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ചോദ്യം.

English summary
Why the humble Dosa the South Indian dish loved by all continues to cost high when RBI is claiming a victory over inflation? Governor Raghuram Rajan blames lack of technology upgrades from its traditional 'Tawa' preparation and high wages of the person making it!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X