Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണീ ദേവയാനി ഖൊബ്രഗഡെ?

ദില്ലി: ഒരാഴ്ചക്കാലമായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന പേരാണ് ദേവയാനി ഖൊബ്രഗഡെ. വാര്‍ത്തകളില്‍ നിന്ന് ഒന്ന് മാത്രം വ്യക്തം, അവര്‍ ഇന്ത്യന്‍ നയതന്ത്രഞ്ജയാണ്. എന്തുകൊണ്ട് ദേവായനി അറസ്റ്റ് ഇത്രയേറെ വിവാദമായി, ആരാണീ ദേവയാനി ഖൊബ്രഗഡെ??. അറിയാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും കാര്യമായ തിരച്ചിലാണ് നടക്കുന്നത്.

വീട്ടു ജോലിക്കാരിയോട് മനുഷ്യാവകാശം ലംഘനം നടത്തിയെന്നപേരിലാണ് അമേരിക്കന്‍ പൊലീസ് ദേവയാനിയെ അറസ്റ്റ് ചെയ്തത്. പക്ഷെ ദേവയാനിയോട് പൊലീസ് കാണിച്ചത് അതിലും വലിയ മനുഷ്യാവകാശ ലംഘനമായിപ്പോയി. അറസ്റ്റ് ചെയ്ത് വിലങ്ങ് വച്ച് കൊണ്ടുപോകുകയും ഉടുതുണിയുരിഞ്ഞ് പരിശോധന നടത്തുകയും മയക്കുമരുന്ന് കേസിലും കൊലക്കേസിലും പ്രതിയായവര്‍ക്കൊപ്പം കിടത്തിയതും മനുഷ്യാവകാശ ലംഘനമല്ലെ?

ദേവയാനി ഖൊബ്രഗാഡെ

ദേവയാനി ഖൊബ്രഗാഡെ

ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ കാര്യാലയത്തിലെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലാണ് ദേവയാനി ഖൊബ്രഗാഡെ. ഇപ്പോള്‍ യുഎന്‍ മിഷനിലെ ഇന്ത്യയുടെ സ്ഥിരസമിതിയിലെ അംഗംവും.

അച്ഛന്‍

അച്ഛന്‍

മഹാരാഷ്ട്ര കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഉത്തം ഖൊബ്രഗാഡെയുടെ മകളാണ് ദേവയാനി.

മുംബായ് നഗരവുമായി

മുംബായ് നഗരവുമായി

ദേവയാനിയെ ഡോക്ടര്‍ ദേവയാനിയാക്കിയതും ഇന്ത്യയുടെ നയതന്ത്രഞ്ജയയാക്കിയകും മുംബൈയ് നഗരമാണ്.

മെഡിക്കല്‍ പ്രഫഷനില്‍ നിന്നുള്ള മാറ്റം

മെഡിക്കല്‍ പ്രഫഷനില്‍ നിന്നുള്ള മാറ്റം

ഡോക്ടര്‍ ദേവയാനിക്ക് നയതന്ത്രഞ്ജയാകാനുള്ള പ്രചോദനം അമ്മാവന്‍ അജിത്ത് എം ഗൊണ്ടാനയായിരുന്നു. 1985 ബാച്ചിലെ ഐഎഫ്എസ് ഓഫീസറായിരുന്നു അജിത്ത്

 ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്

ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്

1999ല്‍ ദേവയാനി തന്റെ ചിരകാല സ്വപ്‌നം പൂര്‍ത്തിയാക്കി, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥയായി സ്ഥാനമേറ്റു.

ഭാഷാപരം

ഭാഷാപരം

ഇംഗ്ലീസ്, ഹിന്ദി, ജര്‍മന്‍, മറാത്തി എന്നീ ഭാഷകള്‍ അനയാസം കൈകാര്യം ചെയ്യാനുള്ള കഴിവും ദേവയാനിക്കുണ്ട്.

വിവാഹം

വിവാഹം

ഒരു ഫിലോസഫി പ്രാഫസറെയാണ് ദേവയാനി വിവാഹം കഴിച്ചിരിക്കുന്നത്. ആറും മൂന്നും വയസ്സുള്ള രണ്ട് പെണ്‍മക്കളും ഇവര്‍ക്കുണ്ട്.

വിനോദം

വിനോദം

യാത്രയും വായനയും യോഗയുമാണ് ദേവയാനിയുടെ വിനോദ മേഖല. അതിനൊപ്പമുണ്ട് സമൂഹ്യ പ്രവര്‍ത്തനവും.

സാമൂഹ്യ പ്രവര്‍ത്തനം

സാമൂഹ്യ പ്രവര്‍ത്തനം

ദലിതരുടെ ഉന്നമനത്തിനും സമൂഹിക സമത്വത്തിനും വേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. ആര്‍ട് എഡ്യുക്കേഷനെ കുറിച്ചുള്ള ലോകത്തിന്റെ മനോഭാവം ഞാന്‍ മാറ്റിയെടുക്കുമെന്ന് അടുത്തിടെ അവര്‍ ട്വിറ്ററില്‍ കുറിക്കുകയുണ്ടായി.

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ അധികം സജീവമല്ല ദേവയാനി. എങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ, ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, യുഎസിലെ ഇന്ത്യന്‍ അംബാസിഡര്‍ നിരുപമ റാവു, ടെലികോം ഗുരു സാം പിത്രോദ എന്നിവരുടെയെല്ലാം ട്വിറ്റര്‍ ഫോളോവറാണ് ദേവയാനി.

ആരാധികയുമാണ്

ആരാധികയുമാണ്

കേനഡിയന്‍, അമേരിക്കന്‍ അഭിനേതാക്കളായ ജെയിംസ് യൂജിന്‍, ജിം ക്യാറി എന്നിവരുടെ കടുത്ത ആരാധികയുമാണ് ഈ നയതന്ത്രഞ്ജ

ആദര്‍ശ് ഫഌറ്റ്

ആദര്‍ശ് ഫഌറ്റ്

ഏറെ വിവാദമായ ബോംബെ ആദര്‍ശ് ഫഌറ്റില്‍ രണ്ടെണ്ണം ചുളുവിലയില്‍ ദേവയാനി കൈക്കലാക്കി എന്നൊരു ആരോപണമുണ്ട്

വിവാദം

വിവാദം

വീട്ടു ജോലിക്കാരിയുടെ വിസ സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ചാണ് ദേവയാനിയെ ന്യൂയോര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.

ദേവയാനവിയുടെ മെയില്‍

ദേവയാനവിയുടെ മെയില്‍

അവരെന്നെ വിലങ്ങുവച്ചു, വിവസ്ത്രയാക്കി പരിശോധിച്ചു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കാവിറ്റി പരിശോധനയിക്കായി സ്രവമെടുത്തു. ക്രിമിനലുകള്‍ക്കും മയക്കുമരുന്ന് പ്രതികള്‍ക്കുമൊപ്പം കിടത്തി.-ദേവയാനി സംഭവത്തിന് ശേഷം സുഹൃത്തിനയച്ച മെയിലാണിത്.

പാര പണിതത്

പാര പണിതത്

സംഗീത റിച്ചാര്‍ഡ് എന്ന മലയാളിയാണ് ദേവയാനിക്കെതിരെ അമേരിക്കന്‍ പൊലീസിന് പരാതി നല്‍കിയത്. ഇതാണ് സംഗീതയും ഭര്‍ത്താവും.

സംഗീതയുടെ പരാതി

സംഗീതയുടെ പരാതി

ജീവിക്കാന്‍ അനുവദിക്കാത്ത വിധം ഉപദ്രവിച്ചതുകൊണ്ടാണ് പരാതി നല്‍കിയതെന്ന് സംഗീത പറയുന്നു. കരാറില്‍ പറഞ്ഞ പണം നല്‍കിയില്ലെന്ന് മാത്രമല്ല, മറ്റ് രീതിയില്‍ പണം സ്വരൂപിക്കാനും ദേവയാനി സമ്മതിച്ചില്ലത്രെ. തന്റെ വിസ ഔദ്യോഗിക വിസയില്‍ നിന്ന് മാറ്റിത്തരണം എന്ന ആവശ്യവും ദേവയാനി പരിഗണിച്ചില്ലെന്നും സംഗീത വ്യക്തമാക്കിയിട്ടുണ്ട്. വീട്ടില്‍ നിന്ന് ഓടിപ്പോയ സംഗീത അമേരിക്കയിലെ ഒരു നിയമ സന്നദ്ധ സംഘടനയുടെ സഹായം തേടുകയായിരുന്നു പിന്നീട്.

അമേരിക്കയുടെ നിലപാട്

അമേരിക്കയുടെ നിലപാട്

വീട്ടുജോലിക്കാരിയോട് മനുഷ്യാവകാശം ലംഘനം നടത്തിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത നയതന്ത്രഞ്ജയോടും ഏതൊരു കുറ്റവാളിയോടും സ്വീകരിക്കുന്ന നടപടി മാത്രമെ സ്വീകരിച്ചിട്ടുള്ളൂ എന്നാണ് അമേരിക്കയുടെ നിലപാട്. ഇക്കാര്യത്തില്‍ കേസുമായി മുന്നോട്ട് പോകുമെന്നും മാപ്പ് പറയില്ലെന്നും അമേരിക്ക വ്യക്താക്കിയിട്ടുണ്ട്.

പ്രതിഷേധം

പ്രതിഷേധം

ഇന്ത്യന്‍ നയതന്ത്രഞ്ജയെ അമേരിക്കയില്‍ അപമാനിച്ചതിന് ശക്തമായ പ്രതിഷേധമാണ് രാജ്യത്തിന്റെ മുക്കില്‍ നിന്നും മൂലയില്‍ നിന്നും ഉയരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+