Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണ് ഈശ്വരന്‍? ; ഉത്തരമില്ലാതെ നിയമ മന്ത്രാലയം

ദില്ലി: ഈശ്വരന്‍ ആരാണ് എന്ന ചോദ്യത്തിനു മുന്നില്‍ ഉത്തരമില്ലാതെ നിയമ മന്ത്രാലയം പകച്ചു നില്‍ക്കുന്നു.എന്ത് അടിസ്ഥാനത്തിനാത്തിലാണ് ഭരണഘടനാ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് എന്ന ചോദ്യത്തിനും നിയമമന്ത്രാലയത്തിന് കൃത്യമായ ഉത്തരം നല്‍കനില്ല.

ശ്രദ്ധാനന്ദ് യോഗാചാര്യയാണ് വിവരാവകാശ നിയമപ്രകാരം ഈ ചേദ്യങ്ങള്‍ ചോദിച്ച് അധികൃതരെ കുഴക്കിയത്. രാഷ്ട്രപതിയുടെ ഓഫീസ് വിലാസത്തിലെത്തിയ കത്ത് ഇപ്പോള്‍ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിരിക്കുകയാണ്. കൂടാതെ ദേശീയ ചിഹ്നത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള 'സത്യമേവ ജയതേ' എന്നതിന്റെ അര്‍ത്ഥം എന്താണെന്നും ശ്രദ്ധാനന്ദ് ചോദിച്ചിട്ടുണ്ട്.

rti.jpg -Properties

സത്യമേവ ജയതേ എന്നത് ഭരണഘടനാപരമല്ലെന്നും സത്യം ,മതം , ജാതി എന്നിവയൊന്നും ഭരണഘടനയുമായി ബന്ധമില്ലാത്തതായതിനാല്‍ ഇവ സംബന്ധിച്ചുളള വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഓഫീസര്‍ കെ എസ് ചിത്കാര ശ്രദ്ധാനന്ദിനെ അറിയിച്ചു.

എന്നാല്‍ ഈശ്വരനെയും സത്യത്തെയും താങ്കള്‍ക്ക് നിര്‍വചിക്കാമോയെന്ന് വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യ ശ്രദ്ധാനന്ദിനോട് ചോദിച്ചു. എന്നാല്‍ ഈ ചോദ്യത്തിനു ശ്രദ്ധാനന്ദിനും മറുപടി ഉണ്ടായിരുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+