Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ അവര്‍ വെടിയുണ്ടകള്‍ കൊണ്ട് അവസാനിപ്പിച്ചു: ആരായിരുന്നു അസഹിഷ്ണുതയുടെ ഇരയായ ഗൗരി ലങ്കേഷ്....

ബെംഗളൂരുവിലെ രാജേശ്വരി നഗറിലുള്ള വീട്ടില്‍ വച്ചായിരുന്നു സാമൂഹ്യപ്രവര്‍ത്തക കൂടിയായ ഗൗരി കൊലചെയ്യപ്പെടുന്നത്.

Recommended Video

cmsvideo
    ആരാണ് ഗൗരി ലങ്കേഷ്? | Oneindia Malayalam

    ബെംഗളൂരു: തീവ്രഹിന്ദുത്വ രാഷ്ട്രീയത്തെ ശക്തമായി വിമര്‍ശിച്ച ഗൗരി ലങ്കേഷിനെ വധിച്ചതോടെ അസഹിഷ്ണുതയുടെ പേരിലുള്ള കൊലപാതകങ്ങളുടെ ചരിത്രം ആവര്‍ത്തിയ്ക്കപ്പെടുകയാണ്. സെപ്തംബര്‍ അഞ്ചിന് വൈകിട്ട് കാറില്‍ നിന്നിറങ്ങി വീട്ടിലേയ്ക്ക് കടക്കുകയായിരുന്ന ഗൗരിയ്ക്ക് നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിയുതിര്‍ത്തത്. ഏഴ് തവണ നിറയൊഴിച്ച അക്രമികള്‍ കടന്നുകളയുകയായിരുന്നു. വീടിന്‍റെ വരാന്തയിലാണ് മ‍ൃതദേഹം കിടന്നത്.

    തലയിലും നെഞ്ചിലുമായാണ് വെടിയേറ്റത്. ബെംഗളൂരുവിലെ രാജേശ്വരി നഗറിലുള്ള വീട്ടില്‍ വച്ചായിരുന്നു സാമൂഹ്യപ്രവര്‍ത്തക കൂടിയായ ഗൗരി കൊലചെയ്യപ്പെടുന്നത്. 2015ല്‍ കര്‍ണ്ണാടകയില്‍ വച്ച് കൊല്ലപ്പെട്ട കല്‍ബുര്‍ഗിയുടെ മരണത്തില്‍ ശക്തമായി പ്രതികരിച്ചിരുന്ന ഗൗരി ലങ്കേഷും എഴുത്തുകാരും ചേര്‍ന്ന് രണ്ട് ദിവസം മുമ്പ് കര്‍ണ്ണാടകയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.

     സംഘപരിവാറിനുമെതിരെ

    സംഘപരിവാറിനുമെതിരെ

    പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി ലങ്കേഷിന്‍റെ മകളാണ് ഗൗരി ലങ്കേഷ്. ലങ്കേഷ് പത്രിക എന്ന പേരില്‍ പിതാവ് ലങ്കേഷ് ആരംഭിച്ച ടാബ്ലോയ്‍ഡ് മാസിക വഴി സംഘപരിവാര്‍- തീവ്ര ഹിന്ദുത്വ ശക്തികള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഗൗരി ഉന്നയിച്ചിരുന്നത്. 2005ലാണ് ടാബ്ലോയ്ഡ് മാസിക ആരംഭിക്കുന്നത്.

     വധഭീഷണി ഉണ്ടായിരുന്നു

    വധഭീഷണി ഉണ്ടായിരുന്നു

    സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും മാധ്യമങ്ങളില്‍ ലേഖനങ്ങള്‍ എഴുതുകയും ചെയ്തുകൊണ്ടിരുന്ന ഗൗരി ലങ്കേഷിന് നേരത്തെ തന്നെ വധഭീഷണി നിലനിന്നിരുന്നു. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളിലെ സജീവസാന്നിധ്യം കൂടിയായിരുന്നു ഗൗരി ലങ്കേഷ്. കല്‍ബുര്‍ഗിയുടെ വധത്തില്‍ ശക്തമായി പ്രതികരിച്ചിരുന്ന തനിക്കെതിരെ വധഭീഷണി ഉള്ളതായി അവര്‍ തന്നെ പല ഘട്ടങ്ങളിലും തുറന്നുപറഞ്ഞിരുന്നു.

    മോദിയുടെ എതിര്‍ പക്ഷത്ത്

    മോദിയുടെ എതിര്‍ പക്ഷത്ത്

    കല്‍ബുര്‍ഗി കൊലചെയ്യപ്പെട്ട സംഭവത്തില്‍ സംഘപരിവാറിനെ വിമര്‍ശിച്ച ഗൗരി ലങ്കേഷ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും വിമര്‍ശകയായിരുന്നു. ഗൗരി ലങ്കേഷിനെതിരെ ബിജെപി നേതാവും എംപിയുമായ പ്രഹ്ളാദ് ജോഷി നല്‍കിയ മാനനഷ്ടക്കേസില്‍ കഴിഞ്ഞ വര്‍ഷം ശിക്ഷിക്കപ്പെട്ടിരുന്നു. ഇതിന് പുറമേ മറ്റ് നിരവധി മാനനഷ്ടക്കേസുകളും നിലവിലുണ്ട്.

     അപകീര്‍ത്തി കേസില്‍

    അപകീര്‍ത്തി കേസില്‍

    ഗൗരി ലങ്കേഷ് ലങ്കേഷ് പത്രികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബിജെപി നേതാക്കളായ പ്രഹ്ളാദ് ജോഷിയും മറ്റൊരാളും നല്‍കിയ അപകീര്‍ത്തി കേസില്‍ ഗൗരി ആറ് തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. 10,000 രൂപ പിഴയുമാണ് കീഴ് കോടതി വിധിച്ചത്. എന്നാല്‍ മേല്‍ക്കോടതിയെ സമീപിച്ചതോടെ ഗൗരി ലങ്കേഷിന് ജാമ്യം ലഭിക്കുകയും ചെയ്തു. 2008 ജനുവരി 23 ന് പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ പേരിലായിരുന്നു വിവാദങ്ങള്‍.

    മാവോ വാദികള്‍ക്കൊപ്പം

    മാവോ വാദികള്‍ക്കൊപ്പം

    cമാവോയിസ്റ്റുകളും സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാരിന് വേണ്ടി മധ്യസ്ഥത വഹിച്ച ഗൗരി ലങ്കേഷ് കന്യാകുമാരി ഉള്‍പ്പെടെ മൂന്ന് മാവോവോദികളെ കീഴടങ്ങുന്നതിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. മാവോവാദികള്‍ക്ക് സമൂഹത്തില്‍ അര്‍‌ഹമായ പരിഗണനയും പുനരവധിസിപ്പിക്കാനുള്ള സംവിധാനങ്ങളും ഉണ്ടാകണമെന്ന ആശയമാണ് സര്‍ക്കാരിന് മുമ്പാകെ ഗൗരി മുന്നോട്ടുവച്ച ആശയം.

     മാധ്യമപ്രവര്‍ത്തനത്തിലേയ്ക്ക്

    മാധ്യമപ്രവര്‍ത്തനത്തിലേയ്ക്ക്

    ടൈംസ് ഓഫ് ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഗൗരി ലങ്കേഷ് ബെംഗളൂരുവില്‍ തന്നെയാണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് ദില്ലിയിലേയ്ക്ക് സ്ഥലം മാറിയെങ്കിലും ഏറെ വൈകാതെ ബെംഗളൂരുവില്‍ തിരിച്ചെത്തുകയും ചെയ്തു. പിതാവ് ലങ്കേഷിന്‍റെ മരണത്തോടെ ലങ്കേഷ് പത്രിക എന്ന ടാബ്ലോയ്ഡിന്‍റെ എഡിറ്ററായി ചുമതലയേറ്റു. സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ പോരാടാനുള്ള തൂലികയായിരുന്നു പിതാവ് ആരംഭിച്ച ടാബ്ലോയ്ഡ് മാസിക.

     സഹോദരനുമായി ഇടഞ്ഞു

    സഹോദരനുമായി ഇടഞ്ഞു

    മാവോവാദികളോട് അടുപ്പം സൂക്ഷിച്ചിരുന്ന ഗൗരിയ്ക്ക് നക്സല്‍ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഏറെ താല്‍പ്പര്യമുണ്ടായിരുന്നു. ഇതേ വിഷയത്തില്‍ സഹോദരനുമായുണ്ടായ തര്‍ക്കങ്ങള്‍ക്കിടെ ലങ്കേഷ് പത്രിക വിട്ട ഗൗരി സ്വന്തമായി മാസിക ആരംഭിക്കുകയും ചെയ്തു.

    പരസ്യം വേണ്ടെന്ന്

    പരസ്യം വേണ്ടെന്ന്

    ലങ്കേഷ് പത്രികയില്‍ നിന്ന് പരസ്യം ഒഴിവാക്കിയ ഗൗരി ലങ്കേഷ് തനിക്കൊപ്പം നിന്ന അമ്പതുപേരുടെ പിന്തുണയോടെയാണ് ആഴ്ച തോറും ടാബ്ലോയ്ഡ് പ്രസിദ്ധീകരിച്ചിരുന്നത്.

     മുരുകനൊപ്പം

    മുരുകനൊപ്പം

    തമിഴ് എഴുത്തുകാരനായ പെരുമാള്‍ മുരുകന് നേരെ സംഘപരിവാര്‍ ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലും മുരുകന് പ്രതിരോധവുമായി ഗൗരി ലങ്കേഷ് മുന്‍നിരയിലുണ്ടായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+