കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍ദൈവം ബാബാ രാംപാല്‍... ആരാണത്?

  • By Soorya Chandran
Google Oneindia Malayalam News

ഹിസ്സാര്‍: ഹരിയാനയിലെ ഇപ്പോഴത്തെ പ്രധാന ആള്‍ദൈവമാണ് ബാബാ രാംപാല്‍. കൊലപാതകക്കേസില്‍ ആള്‍ദൈവത്തെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ ആരാധകര്‍ തടഞ്ഞു. തങ്ങളുടെ ജഗദ് ഗുരുവിനെ പിടിക്കാനെത്തിയ പോലീസിനെ തോക്കുകളും പെട്രോള്‍ ബോബുകളും കൊണ്ടാണ് അനുയായികള്‍ ആക്രമിച്ചത്.

2006 ലെ ഒരു കൊലപാതക കേസിലാണ് ഹരിയാന ഹൈക്കോടതി രാംപാലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവ‍ിച്ചത്. എന്തായാലും പോലീസിന് രാംപാലിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അധികമാര്‍ക്കും അറിയാതിരുന്ന രാംപാല്‍ രണ്ട് ദിവസം കൊണ്ട് രാജ്യം മുഴുവന്‍ കുപ്രസിദ്ധി നേടിയിരിക്കുകയാണ്. ആരാണ് ബാബ രാംപാല്‍

കര്‍ഷക കുടുംബത്തില്‍ ജനനം

കര്‍ഷക കുടുംബത്തില്‍ ജനനം

1951 ല്‍ ഹരിയാനയിലെ സോനെപട്ടില്‍ ഒരു കര്‍ഷക കുടുംബത്തിലാണ് രാംപാലിന്റെ ജനനം.

കബീറിന്റെ അവതാരം

കബീറിന്റെ അവതാരം

15-ാം നൂറ്റാണ്ടിലെ ഭക്ത കവിയായിരുന്ന കബീറിന്റെ അവതാരമാണ് താനെന്നാണ് രാംപാലിന്റെ അവകാശവാദം.

എന്‍ജിനീയര്‍

എന്‍ജിനീയര്‍

എന്‍ജിനീയറിങ് ഡിപ്ലോമ നേടിയ വ്യക്തയാണ് രാംപാല്‍. ഹരിയാനയില്‍ ജലസേചന, പൊതുജനാരോഗ്യ വകുപ്പില്‍ ജൂനിയര്‍ എന്‍ജിനീയറായി ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

പിരിച്ചുവിട്ടതോ

പിരിച്ചുവിട്ടതോ

രാംപാലിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടതാണെന്നും കഥകളുണ്ട്. എന്നാല്‍ താന്‍ ജോലി രാജിവച്ചതാണെന്നാണ് രാംപാലിന്റെ അവകാശവാദം.

ആത്മീയതയിലേക്ക്

ആത്മീയതയിലേക്ക്

1999 ല്‍ ആണ് രാംപാല്‍ ആത്മീയതയിലേക്ക് കടക്കുന്നത്. രാംദേവാനന്ദ് എന്ന സന്യാസിക്ക് ശിഷ്യപ്പെട്ടുകൊണ്ടായിരുന്നു തുടക്കം.

സ്വന്തം ആശ്രമം

സ്വന്തം ആശ്രമം

രാംദേവാനന്ദിന്റെ ശിഷ്യനായിക്കെ തന്നെ സ്വന്തമായി ഒരു ആശ്രമം സ്ഥാപിച്ചു രാംപാല്‍. അദ്ദേഹം അപ്പോഴും സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി നോക്കുന്നുണ്ടായിരുന്നു.

ആള്‍ദൈവം

ആള്‍ദൈവം

സ്വയം ആള്‍ദൈവമെന്ന് പ്രഖ്യാപിച്ച് രാംപാല്‍ രംഗത്ത് വരുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ഹരിയാനയില്‍ അങ്ങോളമിങ്ങോളും അദ്ദേഹം ആശ്രമങ്ങള്‍ സ്ഥാപിച്ചു.

വിവാദം

വിവാദം

ആര്യ സമാജം സ്ഥാപകനായ സ്വാമി ദയാനന്ദ സരസ്വതിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയതോടെ രാംപാല്‍ വിവാദ നായകനായി. ആര്യസമാജം പ്രവര്‍ത്തകരും രാപാലിന്റെ അനുയായികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 2006 ല്‍ ആയിരുന്നു സംഭവം.

അറസ്റ്റ്, ജാമ്യം

അറസ്റ്റ്, ജാമ്യം

കേസില്‍ രാംപാലും അദ്ദേഹത്തിന്റെ 24 അനുയായികളും അറസ്റ്റ് ചെയ്‌പ്പെട്ടു. പിന്നീട് ജാമ്യത്തിലിറങ്ങിയ രാംപാല്‍ തന്റെ കേന്ദ്രം ഹിസാറിലേക്ക് മാറ്റി.

കോടതിയെ പോലും പേടിക്കാതെ

കോടതിയെ പോലും പേടിക്കാതെ

ജാമ്യത്തിലിറങ്ങിയ രാംപാല്‍ പിന്നെ കോടതിയെ പോലും അംഗീകരിച്ചില്ല. 42 തവണ സമണ്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരായില്ല. അത് തന്നെയാണ് ഇപ്പോള്‍ അറസ്റ്റ് വാറണ്ടിലേക്കും സംഘര്‍ഷത്തിലേക്കും നയിച്ചത്.

English summary
Who is Godman Sant Rampal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X