കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂരാറൈ പോട്ര്: സൂര്യ നായകനായ ചിത്രത്തിലെ റിയല്‍ ഹീറോ, ആരാണ് ജിആര്‍ ഗോപിനാഥ്

Google Oneindia Malayalam News

ചെന്നൈ: തമിഴ് സൂപ്പര്‍ താരം സൂര്യ നായകനായ പുതിയ ചിത്രം സൂരാറൈ പോട്ര് ആണ് സിനിമാ ലോകത്തെ പ്രധാന ചര്‍ച്ച. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം കണ്ടവര്‍ക്കെല്ലാം മികച്ച അഭിപ്രായമാണ്. പലരും വീണ്ടും വീണ്ടും കാണുന്നു. നായികാ വേഷമിട്ട അപര്‍ണ ബാലമുരളിയും പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. സൂര്യയുടെ കഥാപാത്രമായ ജിആര്‍ ഗോപിനാഥ് ഒരു സ്വപ്‌ന സാക്ഷാത്കാരത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നതും അതിനിടയില്‍ നേരിടുന്ന വെല്ലുവിളിയുമാണ് കഥ.

ഈ വേളയില്‍ എല്ലാവര്‍ക്കും അറിയേണ്ടത് ആരാണ് ജിആര്‍ ഗോപിനാഥ് എന്നാണ്. ഗൂഗിളില്‍ കൂടുതല്‍ പേര്‍ തിരയുന്നതും ഇതുതന്നെ. കഠിനാധ്വാനിയും സ്ഥിരോല്‍സാഹിയുമായ ആ വ്യക്തിത്വത്തെ കുറിച്ച്....

എയര്‍ ഡെക്കാന്റെ സ്ഥാപകന്‍

എയര്‍ ഡെക്കാന്റെ സ്ഥാപകന്‍

ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈനായ എയര്‍ ഡെക്കാന്റെ സ്ഥാപകനാണ് ജിആര്‍ ഗോപിനാഥ്. സൈനിക സേവനത്തില്‍ നിന്ന് പിരിഞ്ഞ ശേഷം പലവിധ ജോലികളില്‍ ഏര്‍പ്പെട്ട അദ്ദേഹത്തില്‍ പിന്നീടാണ് പുതിയ ആശയം ഉരുതിരിഞ്ഞത്. അവിടെയാണ് എയര്‍ ഡെക്കാന്റെ പിറവി. ഗോപിനാഥിന്റെ തന്നെ പുസ്തകമായ സിംപ്ലി ഫ്‌ളൈ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്.

സ്‌കൂള്‍ അധ്യാപകന്റെ മകന്‍

സ്‌കൂള്‍ അധ്യാപകന്റെ മകന്‍

കര്‍ണാടക സ്വദേശിയാണ് ജിആര്‍ ഗോപിനാഥ്. സ്‌കൂള്‍ അധ്യാപകന്റെ മകന്‍. പൂനെയിലെ എന്‍ഡിഎയില്‍ നിന്ന് സൈനിക പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം കരസേനയുടെ ഭാഗമായി. 28ാം വയസില്‍ സൈനിക സേവനം നിര്‍ത്തി. ഇന്ത്യ-പാക് യുദ്ധത്തിലും പങ്കെടുത്തിരുന്നു. സര്‍വീസിന് ശേഷം പലവിധ ജോലികളില്‍ ഏര്‍പ്പെട്ടു.

ചെലവ് കുറഞ്ഞ വിമാന യാത്ര

ചെലവ് കുറഞ്ഞ വിമാന യാത്ര

എയര്‍ ഡെക്കാന്റെ രൂപീകരണ ശ്രമങ്ങളുമായി അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ഏറെയാണ്. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹെലികോപ്റ്ററുകള്‍ വാകടയ്ക്ക് കൊടുക്കുന്ന സര്‍വീസ് ആയിരുന്നു ആദ്യം. പിന്നീട് ശ്രീലങ്കയിലേക്കുള്ള സര്‍വീസ് ആരംഭിച്ചു. ഡെക്കാണ്‍ ഏവിയേഷന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളായിരുന്നു അത്. ചെലവ് കുറഞ്ഞ വിമാന യാത്ര എന്നതായിരുന്നു ജിആര്‍ ഗോപിനാഥിന്റെ ലക്ഷ്യം.

2003ല്‍ സര്‍വീസ് തുടങ്ങി

2003ല്‍ സര്‍വീസ് തുടങ്ങി

2003ല്‍ എയര്‍ ഡെക്കാണ്‍ സര്‍വീസ് തുടങ്ങി. ആറ് കോടിയായിരുന്നു കാപിറ്റല്‍. ബന്ധുക്കളില്‍ നിന്നും മറ്റുമായി ശേഖരിച്ചതായിരുന്നു പണം. മറ്റു വിമാന കമ്പനികളേക്കാള്‍ പകുതി നിരക്കിലായിരുന്നു സര്‍വീസ്. പതിയെ കമ്പനി വളര്‍ന്നു. ഇന്ത്യന്‍ വ്യോമ മേഖലയുടെ 22 ശതമാനം എയര്‍ ഡെക്കാള്‍ സ്വന്തമാക്കി.

പ്രതിസന്ധി കാരണം വിറ്റു

പ്രതിസന്ധി കാരണം വിറ്റു

കൂടുതല്‍ കമ്പനികള്‍ വ്യോമമേഖലയിലേക്ക് തിരിഞ്ഞപ്പോള്‍ എയര്‍ ഡെക്കാന് തിരിച്ചടിയായി. പ്രതിസന്ധി താങ്ങാന്‍ സാധിക്കാതെ വന്നപ്പോള്‍ വിജയ് മല്യയ്ക്ക് വിറ്റു. കിങ്ഫിഷര്‍ റെഡ് എന്ന പേരില്‍ മല്യ സര്‍വീസ് തുടര്‍ന്നു. അധികം വൈകിയില്ല കിങ്ഫിഷര്‍ റെഡ് പൂട്ടി. കടം വര്‍ധിച്ച് മല്യ യൂറോപ്പിലേക്ക് കടന്നു.

സുരാറൈ പോട്രിന് മികച്ച അഭിപ്രായം

സുരാറൈ പോട്രിന് മികച്ച അഭിപ്രായം

ജിആര്‍ ഗോപിനാഥിന്റെ കഥ പറയുന്ന സുരാറൈ പോട്രിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സുധ കൊങ്കറ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളി നടി അപര്‍ണ ബാലമുരളി മുഖ്യവേഷത്തിലുണ്ട്. ചിത്രം റിലീസ് ആയതിന് പിന്നാലെയാണ് ആരാണ് ജിആര്‍ ഗോപിനാഥ് എന്നറിയാന്‍ ആളുകള്‍ ഗൂഗിളില്‍ സെര്‍ച്ച് തുടങ്ങിയത്. ദിവസങ്ങളായി ഈ പേര് ദക്ഷിണേന്ത്യയില്‍ ട്രെന്‍ഡിങ് ആണ്.

ജിആര്‍ ഗോപിനാഥിന്റെ പ്രതികരണം

ജിആര്‍ ഗോപിനാഥിന്റെ പ്രതികരണം

ജിആര്‍ ഗോപിനാഥും സിനിമയോട് പ്രതികരിച്ചു. തന്റെ ആത്മകഥയുടെ സത്ത ചോര്‍ന്നുപോകാതെയാണ് ചിത്രം എടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിനിമ എന്ന നിലയിലുള്ള ഭാവനകളും ചേര്‍ന്നിട്ടുണ്ടെങ്കിലും നന്നായി എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കരച്ചിലും ചിരിയുമെല്ലാം സമ്മാനിച്ച ചിത്രമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു.

Recommended Video

cmsvideo
Manju warrier's applause to soorarai pottru team | Oneindia Malayalam
അപര്‍ണ ബാലമുരളിക്ക് പ്രശംസ

അപര്‍ണ ബാലമുരളിക്ക് പ്രശംസ

തന്റെ കരിയറിലെ മികച്ച കഥാപാത്രമാണ് ബൊമ്മി എന്നാണ് അപര്‍ണ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. വീട്ടിലിരുന്നാണ് സിനിമ കണ്ടതെങ്കിലും അപര്‍ണയെ കണ്ട നിമിഷം കൈയ്യടിക്കാതിരിക്കാന്‍ സാധിച്ചില്ല എന്ന് സംവിധായകന്‍ അരുണ്‍ ഗോപി പറഞ്ഞു. സന്തോഷവും അതിലേറെ അഭിമാനവും തോന്നുന്നു എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

English summary
Who is GR Gopinath; The Real Hero Of Surya starrer movie Soorarai Pottru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X