• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആരാണ് ഹെഡ്‌ഗേവാര്‍? പ്രണബ് പുകഴ്ത്തിയ വീരപുത്രനല്ല... മുസ്ലീങ്ങളെ ദേശവിരുദ്ധരാക്കിയ ചരിത്രം!!

നാഗ്പൂര്‍: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആര്‍എസ്എസ് ആസ്ഥാനത്തെ സന്ദര്‍ശനത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ മതനിരപേക്ഷവാദിയായ നേതാവാണ് പ്രണബ്.അങ്ങനെയുള്ള ഒരുനേതാവ് ആര്‍എസ്എസ് പോലുള്ള തീവ്ര സംഘടനയുടെ പരിപാടിക്കായി പോയത് എങ്ങനെ ന്യായീകരിക്കാന്‍ സാധിക്കുമെന്നാണ് വിമര്‍ശകരുടെ ചോദ്യം. പക്ഷേ അതിനേക്കാള്‍ പ്രശ്‌നം ആര്‍എസ്എസ് സ്ഥാപകന്‍ കെബി ഹെഡ്‌ഗേവാറിനെ ഭാരതത്തിന്റെ വീരപുത്രന്‍ എന്ന് വിശേഷിപ്പിച്ചതാണ്.

ഇതില്‍ എത്രത്തോളം സത്യമുണ്ട് എന്നാണ് പലരുടെയും ചോദ്യം. പലര്‍ക്കും ഹെഡ്‌ഗേവാറിനെ കുറിച്ച് അറിയുക പോലുമില്ലെന്നാണ് യാഥാര്‍ത്ഥ്യം. പ്രണബ് പുകഴ്ത്താന്‍ മാത്രം എന്ത് മികവാണ് ഹെഡ്‌ഗേവാറിനുള്ളതെന്ന് ചോദിച്ചാല്‍ ഒന്നുമില്ലെന്ന് പറയേണ്ടി വരും. ഇന്ത്യയില്‍ ഹിന്ദു രാഷ്ട്രമുണ്ടാക്കാനായി ആര്‍എസ്എസിനെ ഉണ്ടാക്കിയ നേതാവെന്ന പേര് മാത്രമാണ് രാജ്യ ചരിത്രത്തില്‍ അദ്ദേഹത്തിനുള്ളത്. ഇത് പ്രണബിന് അറിയാമായിരുന്നിട്ടും അദ്ദേഹം ഹെഡ്‌ഗേവാറിനെ പുകഴ്ത്തിയത് എന്തിനാണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.

ആരാണ് ഹെഡ്‌ഗേവാര്‍

ആരാണ് ഹെഡ്‌ഗേവാര്‍

കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ ആര്‍എസ്എസ് എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ സ്ഥാപകന നേതാവാണ്. ബോസ്ല രാജാക്കന്‍മാരുടെ കീഴില്‍ മുഗള്‍ സാമ്രാജ്യത്തെ എതിര്‍ത്ത് അണിനിരന്ന ബ്രാഹ്മണ കുടുംബത്തിലാണ് ഹെഡ്‌ഗേവാര്‍ ജനിച്ചത്. കല്‍ക്കത്ത നാഷനല്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് മെഡിക്കല്‍ ഡിഗ്രി നേടിയതിനാല്‍ ഡോക്ടര്‍ജി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അനുഷിലന്‍ സമിതിയാണ് ഹെഡ്‌ഗേവാറില്‍ തീവ്രഹിന്ദുത്വം വളര്‍ത്തിയത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

ആദ്യ കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായിരുന്നു. ഹെഡ്‌ഗേവാര്‍. എന്നാല്‍ മഹാത്മാഗാന്ധിയുടെ നയങ്ങളോട് എന്നും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അവസാനം അദ്ദേഹം കോണ്‍ഗ്രസ് വിടാന്‍ തീരുമാനിക്കുകയായിരുന്നു. മുസ്ലീങ്ങളെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമാക്കി ബ്രിട്ടീഷുകാര്‍ക്കെതിരെ ഗാന്ധിജിയുടെ ആഹ്വാനം ഹെഡ്‌ഗേവാര്‍ പല തവണ ചോദ്യം ചെയ്തിരുന്നു. മുസ്ലീങ്ങള്‍ പാമ്പുകളും ദേശവിരുദ്ധരുമാണെന്നായിരുന്നു ഹെഡ്‌ഗേവാര്‍ വിശ്വസിച്ചിരുന്നത്. അത് അദ്ദേഹം ആവര്‍ത്തിച്ച് പറയുകയും ചെയ്തിരുന്നു.

പ്രണബ് ഉദ്ദേശിച്ചത്

പ്രണബ് ഉദ്ദേശിച്ചത്

നിരവധി പുസ്തകങ്ങളിലും അനുഭവ കുറിപ്പുകളിലും ഹെഡ്‌ഗേവാര്‍ തീവ്ര ഹിന്ദുത്വവാദിയും മുസ്ലീം വിരുദ്ധനുമാണെന്ന് കൃത്യമായി തെളിയിക്കുന്നുണ്ട്. എന്നാല്‍ പ്രണബ് അദ്ദേഹത്തിന്റെ ഭവനം സന്ദര്‍ശിച്ച പറഞ്ഞ കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെ പുകഴ്ത്തുന്നതല്ല. അത് അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ നിന്ന് വ്യക്തമാണ്. ഇന്ത്യയുടെ ആത്മാവ് സഹിഷ്ണുതയിലും നാനാതത്വത്തിലുമാണെന്ന് പ്രണബ് പ്രസംഗത്തിലുടനീളം പറഞ്ഞിരുന്നു. മതനിരപേക്ഷതയാണ് ഇന്ത്യയുടെ മുഖമുദ്രയെന്നും ഈ സംസ്‌കാരമാണ് ഇന്ത്യന്‍ ജനതയെ ഒന്നിപ്പിക്കുന്നതെന്നുമാണ് പ്രണബ് സൂചിപ്പിച്ചത്. ഇത് ഹെഡ്‌ഗേവാറില്‍ നിന്ന് വ്യത്യസ്തമായ ആശയമാണ്.

ആര്‍എസ്എസ് പറയുന്നത്

ആര്‍എസ്എസ് പറയുന്നത്

ഹെഡ്‌ഗേവാര്‍ ഭാരതത്തിന്റെ വീരപുത്രനാണെന്ന പരാമര്‍ശം സത്യമല്ല എന്ന് ആര്‍എസ്എസിന്റെ വെബ്‌സൈറ്റിലെ പരാമര്‍ശം തന്നെ ഉദാഹരണമാണ്. ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഹെഡ്‌ഗേവാര്‍ ആരംഭിച്ചതാണ് ആര്‍എസ്എസ് എന്ന പ്രസ്ഥാനമെന്നാണ് അവരുടെ വെബ്‌സൈറ്റില്‍ പറങയുന്നത്. ഇതില്‍ നിന്ന് തന്നെ ഇന്ത്യയെ ഹിന്ദു എന്ന ആശയം വഴി ഒന്നിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. മറ്റ് മതങ്ങളോടുള്ള എതിര്‍പ്പും അവരെ രാജ്യത്ത് നിന്ന് ഓടിക്കാനുള്ള ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു.

സവര്‍ക്കറുടെ ആശയങ്ങള്‍

സവര്‍ക്കറുടെ ആശയങ്ങള്‍

ബിജെപിയും ആര്‍എസ്എസും അഭിമാനത്തോടെ പുകഴ്ത്തുന്ന നേതാവാണ് വിഡി സവര്‍ക്കര്‍. എന്നാല്‍ എന്ത് ഗുണമാണ് അദ്ദേഹത്തിനുള്ളതെന്ന് ഇപ്പോഴും ചരിത്രകാരന്‍മാര്‍ ചോദിച്ച് കൊണ്ടിരിക്കുകയാണ്. ആദ്യകാലത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ സവര്‍ക്കര്‍ പിന്നീട് പിടിക്കപ്പെട്ടതോടെ ബ്രിട്ടീഷുകാരുടെ ദാസനായി മാറി. മാപ്പെഴുതി നല്‍കി ജയിലില്‍ നിന്നിറങ്ങിയ സവര്‍ക്കര്‍ പിന്നീട് തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിച്ചു. ഗാന്ധിയെ കൊല്ലാനുള്ള ആശയം പോലും ലഭിച്ചത് സവര്‍ക്കറില്‍ നിന്നാണെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. സവര്‍ക്കറുടെ ഹിന്ദുത്വ ആശയങ്ങളാണ് ഹെഡ്‌ഗേവാറെ പ്രചോദിപ്പിച്ചിരുന്നത്.

മുസ്ലീങ്ങള്‍ തീവ്രവാദികള്‍

മുസ്ലീങ്ങള്‍ തീവ്രവാദികള്‍

മുസ്ലീങ്ങള്‍ തീവ്രവാദികള്‍ ആണെന്ന് അടിയുറച്ച് വിശ്വസിച്ചിരുന്നു ഹെഡ്‌ഗേവാര്‍. സ്വാതന്ത്ര്യ സമരം ലക്ഷ്യം കാണാത്തതിന് കാരണം മുസ്ലീങ്ങള്‍ക്ക് രാജ്യത്തേക്കാള്‍ സ്‌നേഹം മതത്തോട് ഉള്ളത് കൊണ്ടാണെന്ന് ഹെഡ്‌ഗേവാര്‍ വിശ്വസിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിന് വിവിധ രാജ്യങ്ങളില്‍ മുസ്ലീം ഭരണം കൊണ്ടുവരാനുള്ള ശ്രമങ്ങളും ഹെഡ്‌ഗേവാറിനെ കടുത്ത വര്‍ഗീയവാദിയാക്കുകയായിരുന്നു. ഹിന്ദു-മുസ്ലീം ഭായ് ഭായ് എന്ന സങ്കല്‍പ്പം ഒരിക്കലും നടക്കാത്തതാണെന്നും ഹിന്ദുക്കളുടെ ആചാരത്തെയും ജീവിക്കുക ജീവിക്കാന്‍ അനുവദിക്കുക എന്ന സങ്കല്‍പ്പത്തെയും പോലും ഒരിക്കലും അംഗീകരിക്കാത്തവരാണെന്ന് ഹെഡ്‌ഗേവാര്‍ പരസ്യമായി പറഞ്ഞിരുന്നു.

ദേശീയത ഒരാള്‍ക്ക് മാത്രമുള്ളതല്ല

ദേശീയത ഒരാള്‍ക്ക് മാത്രമുള്ളതല്ല

ഹെഡ്‌ഗേവാറിന്റെ വസതിയിലെ സന്ദര്‍ശന പുസ്തകത്തില്‍ അദ്ദേഹത്തെ പുകഴ്്ത്തിയെങ്കിലും പ്രണബ് നടത്തിയ പ്രസംഗം ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞതായിരുന്നു. ഏതൊരു മതനിരപേക്ഷവാദിയെയും ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു. ഇന്ത്യയുടെ ദേശീയതയുടെ നിര്‍വചനം ഒരു ഭാഷയോ മതമോ അതല്ലെങ്കില്‍ ഒരു ശത്രുവോ എന്നുള്ളതല്ല. അത് ലോകോത്തരമാണ്. 130 കോടി ജനങ്ങള്‍ 122 ഭാഷ 1600 രീതിയില്‍ നിത്യേന സംസാരിക്കുന്നു. ഏഴു പ്രധാനപ്പെട്ട മതങ്ങളെ നമ്മള്‍ ആരാധിക്കുന്നു. ആര്യന്‍, മംഗളോയിഡ്, ദ്രാവിഡ വംശങ്ങള്‍ രാജ്യത്തിന്റെ ഭാഗമാണ്. ഒരു പതാക ഒരു വ്യക്തിത്വം എന്നിവയാണ് രാജ്യത്തിന്റെ മുഖമുദ്ര. നമുക്ക് ശത്രുക്കളില്ല എന്നതും മറ്റൊരു പ്രത്യേകതയാണെന്നായിരുന്നു പ്രണബ് പറഞ്ഞത്. ഈ വാക്കുകളില്‍ നിന്ന് തന്നെ അദ്ദേഹം ഹെഡ്‌ഗേവാറിനെ ആശയപരമായി തള്ളിയിരിക്കുകയാണ്.

മോദി ചൈനയിലേക്ക്... ഷീ ജിന്‍ പിങിനെ കാണും... ഉച്ചകോടിയില്‍ പങ്കെടുക്കും!! കൂടിക്കാഴ്ച്ച രണ്ടാം തവണ!!

കോണ്‍ഗ്രസ്സിനെതിരായ പ്രസ്താവനകളില്‍ ഖേദം പ്രകടിപ്പിക്കില്ല: വിഎം സുധീരന് മാണിയുടെ മറുപടി

English summary
Who is Hedgewar the Man Pranab Called Great Son of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more