• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹത്രാസില്‍ പോലീസിന്റെ മുട്ടിടിപ്പിച്ച മാധ്യമ പ്രവര്‍ത്തക ആരാണ്? വൈറല്‍ വീഡിയോയിലെ ജേണലിസ്റ്റ്

ദില്ലി: സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലായി കൊണ്ടിരിക്കുന്ന വീഡിയോ ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ നിന്നുള്ളതാണ്. ലക്ഷക്കണക്കിന് ആളുകളാണ് ആ വീഡിയോ കണ്ടത്. ആയിരങ്ങല്‍ ഷെയര്‍ ചെയ്യുകയുണ്ടായി. ഒരു വനിതാ മാധ്യമപ്രവര്‍ത്തകയും ക്യാമറാമാനും ഹത്രാസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതും പോലീസ് തടയുന്നതുമാണ് വീഡിയോ.

ഓരോ പോലീസുകാരോടും ചോദ്യശരങ്ങള്‍ ഉയര്‍ത്തി മുക്കാല്‍ മണിക്കൂറോളം തന്റെ ലക്ഷ്യം നേടാന്‍ ശ്രമിച്ച ആ വനിതാ മാധ്യമപ്രവര്‍ത്തക ആര് എന്നതാണ് എല്ലാവരും തിരയുന്നത്. എബിപി ന്യൂസിലെ പ്രതിമ മിശ്രയായിരുന്നു അത്. വിശദാംശങ്ങള്‍ ഇങ്ങനെ...

 ആ സംഭവം

ആ സംഭവം

ഈ മാസം 14നാണ് ഹത്രാസില്‍ ദളിത് യുവതിയെ നാല് ഉയര്‍ന്ന ജാതിക്കാരായ യുവാക്കള്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചത്. കന്നുകാലികള്‍ക്ക് വേണ്ടി പുല്ല് പറിക്കാന്‍ പോയ അവളെ പ്രതികള്‍ പിടികൂടി വയലിലേക്ക് വലിച്ചഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് ആരോപണം.

കണ്ണില്ലാത്ത ക്രൂരത

കണ്ണില്ലാത്ത ക്രൂരത

അക്രമികള്‍ പെണ്‍കുട്ടിയോട് കാണിച്ച ക്രൂരത കണ്ണില്ലാത്തതാണ്. അവളുടെ നട്ടെല്ല് പൊട്ടിക്കുകയും കഴുത്ത് ഒടിക്കുകയും നാവ് അരിഞ്ഞെടുക്കുകയും ചെയ്തു. രക്തം ഒലിപ്പിച്ച് പൂര്‍ണമായും നഗ്നമായി വയലില്‍ കിടക്കുന്ന രീതിയിലാണ് യുവതിടെ വീട്ടുകാര്‍ കണ്ടെത്തിയത്.

പിന്നെ പോലീസ്...

പിന്നെ പോലീസ്...

ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് ദില്ലിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലും ചികില്‍സയിലായിരുന്ന യുവതി കഴിഞ്ഞ ചൊവ്വാഴ്ച മരിച്ചു. അവിടെയും തീര്‍ന്നില്ല ക്രൂരതയുടെ ദിനങ്ങള്‍. ബുധനാഴ്ച പുലര്‍ച്ചെ 2.30ന് മൃതദേഹം യുപി പോലീസ് ബലമായി ദഹിപ്പിക്കുകയായിരുന്നു. കുടുംബത്തിന്റെ അനുമതിയില്ലാതെ നടത്തിയ ഈ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.

പ്രതിഷേധം തുടങ്ങി

പ്രതിഷേധം തുടങ്ങി

ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മിയും ആക്ടിവിസ്റ്റുകളും തുടങ്ങിയ പ്രതിഷേധം പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുക്കുക കൂടി ചെയ്തതോടെ ദേശീയതലത്തില്‍ ചര്‍ച്ചയായി. പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഹത്രാസിലേക്ക് പുറപ്പെട്ടെങ്കിലും വഴി മധ്യേ യുപി പോലീസ് ബലം പ്രയോഗിച്ച് തടഞ്ഞ് തിരിച്ചയച്ചു.

മാധ്യമപ്രവര്‍ത്തക പ്രതിമ മിശ്ര

മാധ്യമപ്രവര്‍ത്തക പ്രതിമ മിശ്ര

രാജ്യം മൊത്തം സംഭവം ചര്‍ച്ചയായിരിക്കെയാണ് എബിപി ന്യൂസിലെ പ്രതിമ മിശ്രയും ക്യാമറാമാന്‍ മനോജ് അധികാരിയും ചേര്‍ന്ന് കൊല്ലപ്പെട്ട യുവതിയുടെ വീട്ടിലേക്ക് പുറപ്പെട്ടത്. പ്രധാന വഴികളെല്ലാം യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം പോലീസ് അടച്ചതിനാല്‍ മറ്റൊരു വഴിയിലൂടെ വീട്ടിലെത്താന്‍ ശ്രമിക്കുകയായിരുന്നു പ്രതിമ.

വന്നത് ഇതിന് മാത്രം

വന്നത് ഇതിന് മാത്രം

പക്ഷേ മാധ്യമപ്രവര്‍ത്തകയുടെ നീക്കം പോലീസ് അറിഞ്ഞു. അവരെ വഴിയില്‍ തടഞ്ഞു. തനിക്ക് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണണം, അവരുടെ അഭിപ്രായം തേടണം. അക്രമത്തിന് വന്നതല്ല എന്നെല്ലാമുള്ള പ്രതിമയുടെ ആവശ്യം പോലീസ് തള്ളി. തുടര്‍ന്നുള്ള സംഭങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയിലുള്ളത്.

സാഹസികമായ നീക്കം

സാഹസികമായ നീക്കം

പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ മാധ്യമപ്രവര്‍ത്തകരെയോ രാഷ്ട്രീയ നേതാക്കളെയോ പോലീസ് അനുവദിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയും സംഘവും എത്താനിരിക്കെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതും ജില്ലാ അതിര്‍ത്തി അടച്ചതും. ഈ സാഹചര്യത്തിലാണ് സാഹസികമായ നീക്കം പ്രതിമയും ക്യാമറാമാനും നടത്തിയത്.

ആസാദിനെ വീട്ടുതടങ്കലിലാക്കി

ആസാദിനെ വീട്ടുതടങ്കലിലാക്കി

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം വീട്ടിലെത്താന്‍ ശ്രമിച്ചിരുന്നു. ദില്ലിയില്‍ നിന്ന് യുപിയിലേക്കുള്ള കുടുംബത്തിന്റെ യാത്രയ്‌ക്കൊപ്പം ആസാദും ചേര്‍ന്നിരുന്നു. എന്നാല്‍ ആസാദിനെ തടഞ്ഞ് സഹാറന്‍പൂരിലെ വീട്ടില്‍ തടങ്കലിലാക്കുകയായിരുന്നു പോലീസ്.

പ്രതിമയുടെ ചോദ്യങ്ങള്‍

പ്രതിമയുടെ ചോദ്യങ്ങള്‍

കൊറോണ വൈറസ് വ്യാപന സാധ്യതയുണ്ടെന്നും പകര്‍ച്ചവ്യാധി നിയമ പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും യുപി പോലീസ് പറയുന്നു. എന്നാല്‍ പ്രതിമ മിശ്രയെ തടഞ്ഞ പോലീസുകാരില്‍ പലരും മാസ്‌ക് ധരിച്ചിരുന്നില്ല. അവര്‍ കൂട്ടമായി നില്‍ക്കുകയും ചെയ്തിരുന്നു. ഇക്കാര്യവും പ്രതിമ മിശ്ര ചോദ്യം ചെയ്തു.

ക്യാമറാമാന് നേരെ

ക്യാമറാമാന് നേരെ

നിരോധനാജ്ഞ നിലവിലുണ്ട്. കൊറോണ വ്യാപന സാധ്യതയുണ്ട്. ആര്‍ക്കും പ്രവേശന അനുമതിയില്ല എന്നെല്ലാമാണ് പോലീസുകാര്‍ പ്രതിമയോട് പറഞ്ഞത്. ആരാണ് നിങ്ങള്‍ക്ക് തടയാന്‍ അധികാരം നല്‍കിയത് എന്ന പ്രതിമയുടെ ചോദ്യത്തിന്, മുകളില്‍ നിന്നുള്ള ഉത്തരവാണ് എന്നായിരുന്നു മറുപടി. ഉത്തരവ് കാണിക്കാമോ എന്ന് പ്രതിമയുടെ തുടര്‍ച്ചയായ ചോദ്യം വന്നതോടെ പോലീസ് ക്യാമാറാമാന് നേരെ തിരിഞ്ഞു.

ഏകദേശം അടുത്തെത്തി

ഏകദേശം അടുത്തെത്തി

പോലീസുകാരോടുള്ള തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്കിടെ പ്രതിമ കൊല്ലപ്പെട്ട യുവതിയുടെ വീടിന് ഏകദേശം അടുത്തെത്തിയിരുന്നു. എന്നാല്‍ അപ്പോഴേക്കും കൂടുതല്‍ പോലീസുകാരെത്തി അവരെ തടഞ്ഞു. ഫോണ്‍ പിടിച്ചെടുത്ത ശേഷം വാഹനത്തില്‍ കയറ്റി തിരിച്ചയച്ചു. മാധ്യമപ്രവര്‍ത്തകയെ കള്ളി എന്ന് വിളിച്ചും പോലീസുകാര്‍ അധിക്ഷേപിച്ചു. ഇതും പ്രതിമ ചോദ്യം ചെയ്യുന്നത് വീഡിയോയില്‍ കാണാം.

cmsvideo
  BJP leader insult hathras victim | Oneindia Malayalam
   ആരാണ് പ്രതിമ ശര്‍മ

  ആരാണ് പ്രതിമ ശര്‍മ

  മുംബൈയില്‍ ജനിച്ച പ്രതിമ മിശ്ര ദില്ലിയിലാണിപ്പോള്‍ താമസം. ദില്ലി മഹാരാജ അഗ്രസെന്‍ കോളജില്‍ നിന്നാണ് ജേണലിസം ബിരുദം നേടിയത്. 2012ലാണ് പ്രതിമ മിശ്ര എബിപി ന്യൂസില്‍ ജോയിന്‍ ചെയ്തത്. എബിപി ന്യൂസിലെ നമസ്‌തേ ഭാരത് എന്ന പരിപാടിയുടെ അവതാരകയായിരുന്നു. ദില്ലി കൂട്ടബലാല്‍സംഗം, കശ്മീര്‍ പ്രളയം, ഐപിഎല്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മികച്ച മാധ്യമപ്രവര്‍ത്തനത്തിനുള്ള രാംനാഥ് ഗോയങ്കെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

  ബിഹാറില്‍ വന്‍ ട്വിസ്റ്റ്: മഹാസഖ്യത്തില്‍ ആഹ്ലാദം, എല്‍ജെപി ഒറ്റയ്ക്ക്, 143 സീറ്റില്‍ പ്രചാരണം

  English summary
  Who is Journalist Pratima Mishra in a Viral video from Hathras
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X