കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുശീല്‍ കുമാര്‍ മോദിയെ വീഴ്ത്തി ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്: ആരാണ് ബീഹാറിലെ കാമേശ്വര്‍ ചൗപാന്‍?

Google Oneindia Malayalam News

പാറ്റ്‌ന: 30 വര്‍ഷങ്ങള്‍ക്ക് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ കല്ലിടീല്‍ കര്‍മ്മം നടന്നപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്ന ഒരു പേരുണ്ട്. കാമേശ്വര്‍ ചൗപാൻ. അന്ന് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ഈ പേര് ഇപ്പോള്‍ ബീഹാര്‍ തരഞ്ഞെടുപ്പ് കഴിഞ്ഞ ഈ സമയത്തും ഉയര്‍ന്നു കേള്‍ക്കുകയാണ്. ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച എന്‍ ഡി എ മുന്നണിയുടെ ഉപ മുഖ്യമന്ത്രിയായി കാമേശ്വര്‍ ചൗപാനാണെന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നുണ്ട്. ബീഹാറിലെ ഏറ്റവും മുതിര്‍ന്ന ബി ജെ പി നേതാവായ കാമേശ്വര്‍ സുശീല്‍ കുമാര്‍ മോദിയിരുന്ന പദവിയിലേക്കാണ് ഇപ്പോള്‍ നടന്നു കയറുന്നത് .

ഉപമുഖ്യമന്ത്രി പദത്തിലേക്ക്

ഉപമുഖ്യമന്ത്രി പദത്തിലേക്ക്

ബീഹാറില്‍ ജെഡിയുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേക്ക് കയറുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷ് കുമാര്‍ തന്നെ തുടരുമ്പോള്‍ ഉപമുഖ്യമന്ത്രിയായ സുശീല്‍ കുമാര്‍ മോദിയെ മാറ്റുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സുശീല്‍ കുമാര്‍ മോദിക്ക് പകരം കാമേശ്വര്‍ ചൗഹാല്‍ ഉപമുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്.

ആരാണ് കാമേശ്വര്‍ ചൗപാൻ?

ആരാണ് കാമേശ്വര്‍ ചൗപാൻ?

ബീഹാറില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാക്കളില്‍ ഒരാളാണ് കാമേശ്വര്‍ ചൗപാല്‍. 2014ലെ തിരഞ്ഞെടുപ്പില്‍ സുപ്പോളില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ഇദ്ദേഹം മത്സരിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെയും ജെഡിയുവിന്റെയും പിന്നിലായി മൂന്നാം സ്ഥാനത്താണ് ഇദ്ദേഹം എത്തിയത്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന് സീറ്റ് ലഭിച്ചിരുന്നില്ല.

 പരിഗണിച്ചത്

പരിഗണിച്ചത്

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് ഇത്തവണ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതുമാത്രമല്ല കാരണം, ശ്രീരാമ ജന്മഭൂമി വിഷയവുമായി ചൗപാലിനുള്ള അടുത്ത ബന്ധമാണ് മറ്റൊരു കാരണം. ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നതിന് മുമ്പ് തന്നെ കാമേശ്വറിന് ശ്രീരാമജന്മ ഭൂമി വിഷയവുമായി അടുത്ത ബന്ധമുണ്ട്.

 ദളിത് സമുദായത്തിലെ അംഗം

ദളിത് സമുദായത്തിലെ അംഗം

അയോധ്യ രാമജന്മഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വന്നപ്പോള്‍ അമിത് ഷാ വ്യക്തമാക്കിയ ഒരു കാര്യമാണ് ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ് രൂപീകരിക്കുന്നത്. ഈ ട്രെസ്റ്റില്‍ എല്ലാ കാലത്തും ഒരു ദളിത് അംഗമെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ആ ദളിത് അംഗം കാമേശ്വര്‍ ചൗപാലാണ്.

പാര്‍ട്ടി തീരുമാനം അറിയില്ല

പാര്‍ട്ടി തീരുമാനം അറിയില്ല

അതേസമയം, ബീഹാറിലെ ഉപമുഖ്യയാകുന്നു എന്നതുമായി ബന്ധപ്പെട്ട വിവരമൊന്നും തനിക്ക് ലഭിച്ചില്ലെന്ന് കാമേശ്വര്‍ ചൗപാല്‍ പറയുന്നു. ദില്ലിയില്‍ നിന്ന് പാറ്റ്‌നയില്‍ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ പാര്‍ട്ടിയിലെ പ്രതിബദ്ധതയുള്ള അംഗമാണ്. എന്നിലെ നേതാവിലും നേതൃത്വത്തിലും എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. എനിക്ക് ലഭിച്ച ഏത് ഉത്തരവാദിത്തം പൂര്‍ണമായ സത്യസന്ധതയോടും കൂടി ചെയ്യാന്‍ ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

<strong>ഒബാമയ്ക്ക് ഈ രാജ്യത്തെ കുറിച്ച് എന്താണ് അറിയുക? രാഹുലിനെ പരിഹസിച്ചതിന് ശിവസേനയുടെ മറുപടി</strong>ഒബാമയ്ക്ക് ഈ രാജ്യത്തെ കുറിച്ച് എന്താണ് അറിയുക? രാഹുലിനെ പരിഹസിച്ചതിന് ശിവസേനയുടെ മറുപടി

<strong>ബീഹാറിനെ നേരെയാക്കാന്‍ രാഹുല്‍, സമവായത്തിന് ഭൂപേഷ് ബാഗല്‍, കോണ്‍ഗ്രസ് നേതൃത്വം മാറും!</strong>ബീഹാറിനെ നേരെയാക്കാന്‍ രാഹുല്‍, സമവായത്തിന് ഭൂപേഷ് ബാഗല്‍, കോണ്‍ഗ്രസ് നേതൃത്വം മാറും!

ബിജെപിക്ക് ശക്തമായ പ്രതിരോധം തീർത്ത് മമത; പണി പാളുമോയെന്ന് ആശങ്ക, ഒടുവില്‍ അഴിച്ചു പണിബിജെപിക്ക് ശക്തമായ പ്രതിരോധം തീർത്ത് മമത; പണി പാളുമോയെന്ന് ആശങ്ക, ഒടുവില്‍ അഴിച്ചു പണി

ബീഹാറില്‍ എംഎല്‍സി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ തേരോട്ടം, ആര്‍ജെഡി വട്ടപൂജ്യം, കോണ്‍ഗ്രസിന് നേട്ടം!!ബീഹാറില്‍ എംഎല്‍സി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ തേരോട്ടം, ആര്‍ജെഡി വട്ടപൂജ്യം, കോണ്‍ഗ്രസിന് നേട്ടം!!

English summary
Who is Kameshwar Chaupan of Bihar? Likely to be the next Deputy Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X